ഇന്ന്, മെയ് 27 ന് ബാലയുടെ ഭാര്യ കോകിലയുടെ ജന്മദിനമാണ്. ഓണ്‍ലൈന്‍ മാധ്യമങ്ങളെ തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ ബാല വേറെയും ചില വെളിപ്പെടുത്തലുകള്‍ നടത്തുന്നു. ഇനിയും നിയമം കിട്ടിയില്ലെങ്കില്‍ വിഷം വച്ച് കൊല്ലൂ എന്ന് പറയുക മാത്രമല്ല, അതിലും വലുത് ചെയ്യും എന്നാണ് ബാല പറയുന്നത്.
Also Read: പബ്ലിസിറ്റിയ്ക്ക് വേണ്ടി ബ്രേക്കപ് ആയി എന്ന് പറഞ്ഞ നടന്, ഇപ്പോള്‍ ശരിക്കും എന്‍ഗേജ്‌മെന്റ് ആയോ?
ഞാനിപ്പോള്‍ എന്റെ കുടുംബം എന്റെ ഭാര്യ എന്ന രീതിയില്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുകയാണ്. ദയവ് ചെയ്ത് ഞങ്ങളെ ജീവിക്കാന്‍ അനുവദിക്കൂ. എപ്പോഴും എന്നോട് അവിടെ വാ ഇവിടെ വാ എന്ന് പറഞ്ഞാല്‍, ഞാനൊരു കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ആളാണ്, അങ്ങനെയൊന്നും എനിക്ക് ഓടിയെത്താന്‍ കഴിയില്ല.
പിന്നെ എന്റെ സ്വത്ത് പ്രതീക്ഷിച്ച് ഒന്നും അവര്‍ക്ക് ചെയ്യാന്‍ സാധിക്കില്ല. എന്റെ പേരിലുള്ള കോടിക്കണക്കിന് സ്വത്തുക്കള്‍ എല്ലാം ഞാന്‍ കോകിലയുടെ പേരിലേക്ക് മാറ്റിയെഴുതിക്കഴിഞ്ഞു. എനിക്കുള്ളതെല്ലാം ഇനി കോകിലയ്ക്കും എന്റെ അമ്മയ്ക്കും ഉള്ളതാണ്. അതിന്റെ പേരില്‍ ഇനിയൊന്നും ചെയ്യാന്‍ പറ്റില്ല, വേണമെങ്കില്‍ അറസ്റ്റ് ചെയ്ത് കൊണ്ടു പോകാം, അങ്ങനെയെങ്കില്‍ കൊണ്ടു പോകട്ടെ എന്നാണ് ബാല പറഞ്ഞത്.
കോകില യുടെ കഴുത്തിലെ മാലയുടെ വില ചോദിച്ചപ്പോള്‍, എട്ട് പവനോളമുണ്ട്, ഒന്‍പത് ലക്ഷം രൂപയാണ് അതിന്റെ വില എന്ന് ബാല പറയുന്നു. ബാലയുടെ കഴുത്തിലെ മാല സ്പടികം കൊണ്ട് ചെയ്തതാണ്. കോകില സമ്മാനിച്ചതുകൊണ്ടു തന്നെ അതിന് വിലമതിക്കാന്‍ കഴിയാത്തതാണ് എന്ന് ബാല പറയുന്നു. എന്റെ കുടുംബമാണ് അവള്‍, അത്രയും വിശ്വാസമാണെന്നാണ് ബാല പറഞ്ഞത്.
ഇന്ന് കോകിലയുടെ ജന്മദിനമാണ്, പക്ഷേ കോകിലയുടെ ഏഴാം പിറന്നാളും ഇതുപോലെ മധുരം കൊടുത്ത് ആഘോഷിച്ചിട്ടുണ്ട്. ആ ചിത്രം ഫോണില്‍ ബാല കാണിച്ചു തരികയും ചെയ്യുന്നു.





English (US) ·