എന്റെ ജീവിതം ബാലന്‍സ് ചെയ്യുന്നത് സൂര്യയാണ്, എന്നെ വഴി നടത്തുന്ന വെളിച്ചം; ജ്യോതിക പറയുന്നു

2 months ago 7

Authored by: അശ്വിനി പി|Samayam Malayalam30 Mar 2026, 4:02 p.m. IST

തന്റെ ജീവിതത്തിലെ വജ്രത്തിളക്കമാണ് സൂര്യ എന്നാണ് ജ്യോതിക പറയുന്നത്. എന്നെ വഴിനടത്തുന്ന വെളിച്ചവും എന്റെ ജീവിതം ബാലന്‍സ് ചെയ്യുന്നതും സൂര്യയാണ്

suriya jyothika
സൂര്യയ്ക്ക് ജ്യോതികയാണോ പിന്തുണ നല്‍കുന്നത്, ജ്യോതികയ്ക്ക് സൂര്യയാണോ പിന്തുണ നല്‍കുന്നത് എന്ന് ചോദിച്ചാല്‍ പറയാന്‍ പ്രയാസമാണ്, രണ്ട് പേരും പരസ്പരം പിന്തുണയായി നിന്നുകൊണ്ടാണ് കരിയറില്‍ മുന്നോട്ടു വരുന്നത്. സിനിമ ജീവിതത്തില്‍ മാത്രമല്ല, വ്യക്തി ജീവിതത്തിലും ഇരുവരുടെയും സന്തോഷം ആ പരസ്പര ധാരണയും പിന്തുണയും ബഹുമാനവും തന്നെയാണ്.

അടുത്തിടെ നടന്ന ദ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്‍ ഇന്ത്യയുടെ, വുമണ്‍ ഇന്‍ എന്റര്‍ടൈന്‍മെന്റ് ഷോയില്‍ ജ്യോതിക തന്റെ ഭര്‍ത്താവിനെ കുറിച്ച് പറഞ്ഞ വീഡിയോ ആണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുന്നത്.

Also Read: സല്ലാപം റിലീസായിട്ട് 30 വര്‍ഷങ്ങള്‍; സ്‌നേഹം മാത്രം, മഞ്ജു വാര്യര്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി

താങ്കളെ സംബന്ധിച്ച് ഇന്റസ്ട്രിയിലെ ഷൈനിങ് സ്റ്റാര്‍ ആരാണെന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ജ്യോതിക. തീര്‍ച്ചയായും അത് എന്റെ ഭര്‍ത്താവ് സൂര്യ തന്നെയാണ് എന്ന് ജ്യോതിക പറയുന്നു. വളരെ സത്യസന്ധമായിട്ട് പറഞ്ഞാല്‍, എന്നെ വഴി നടത്തുന്ന വെളിച്ചവും, എന്റെ ജീവിതം ബാലന്‍സ് ചെയ്യുന്നതും സൂര്യയാണ്. എനിക്കറിയില്ല, സൂര്യയുടെ പിന്തുണ ഇല്ലായിരുന്നെങ്കില്‍ ഇന്ന് ഉള്ള ഇടത്തേക്ക് ഞാന്‍ എത്തുമോ എന്ന്. എന്‍റെ ജീവിതത്തിലെ ഷൈനിങ് ഡയമണ്ട് സൂര്യ തന്നെയാണ്.

ബോളിവുഡ് സിനിമാ ലോകത്ത് തുടങ്ങി, തമിഴ് ഇന്റസ്ട്രിയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് ജ്യോതിക. അതിനിടയിലായിരുന്നു സൂര്യയുമായുള്ള പ്രണയവും വിവാഹവും. വിവാഹത്തിന് ശേഷം ജ്യോതിക കുടുംബത്തിന് വേണ്ടി സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് ഇന്റസ്ട്രിയില്‍ നിന്ന് ബ്രേക്ക് എടുത്ത് മാറി നിന്നത്. മക്കളൊക്കെയായി ജ്യോതിക ആ ജീവിതത്തില്‍ ഹാപ്പിയായിരുന്നു.

Also Read: എന്റെ എല്ലാ വിഷമങ്ങളിലും കൂടെ ഉണ്ടാവും എന്ന് പറഞ്ഞ അമ്മ! മരുമകളായിട്ടല്ല, മകളായിട്ടാണ് സ്‌നേഹിച്ചത്; ഇമോഷണലായി നവ്യ


എട്ട് വര്‍ഷത്തിന് ശേഷം ജ്യോതിക സിനിമയിലേക്ക് തിരിച്ചു വരാന്‍ കാരണം സൂര്യ തന്നെയാണ്. മലയാളത്തില്‍ ഹിറ്റായ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയ സൂര്യ, ജ്യോതികയെ നായികയാക്കി 36 വയതിനിലെ എന്ന ചിത്രം നിര്‍മിച്ചു. അതായിരുന്നു നടിയുടെ തിരിച്ചുവരവ്. ഇപ്പോള്‍ തമിഴിനും മലയാളത്തിനും പുറമെ ബോളിവുഡില്‍ വളരെ അധികം സജീവമാണ് ജ്യോതിക
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article