Authored by: അശ്വിനി പി|Samayam Malayalam•25 Jul 2025, 1:20 pm
ഏറെ വൈറലായ, വിവാദമായ ഒരു അഭിമുഖമാണ് തന്നെയും പ്രശാന്തിനെയും ചേർത്തുവച്ചത് എന്ന് ലെന പറയുന്നു. വിവാഹമേ വേണ്ട എന്ന് കരുതിയ താൻ എങ്ങനെ ഈ ജീവിതത്തിലേക്ക് കടന്നു എന്ന് നടി മനസ്സ് തുറന്നു
ലെന ഇനിയൊരു വിവാഹമേ വേണ്ട എന്ന് തീരുമാനിച്ചിരുന്ന തന്റെ ജീവിതത്തിലേക്ക് എങ്ങനെ ഗഗൻയാൻ ദൗത്യത്തിനായി നിയോഗിക്കപ്പെട്ട ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായർ കടന്നു വന്നു. വിവാഹത്തിന് ശേഷം ആദ്യമായി മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിസ്‍ ലെന തുറന്നു പറഞ്ഞു.
Also Read: മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും തോളിൽ കൈയ്യിട്ട് നിൽക്കുന്ന സംവൃത സുനിൽ; മുണ്ട് മടക്കി സൂപ്പർ താരങ്ങൾ, ഇത് പൊളിച്ചെന്ന് ആരാധകർദൈവത്തിന്റെ ആത്മകഥ എന്ന എന്റെ പുസ്തകത്തിന്റെ പബ്ലിഷുമായി ബന്ധപ്പെട്ട് ഞാൻ നൽകിയ ഒരു വീഡിയോ വൻ വൈറലായിരുന്നു. വിവാദവും ചർച്ചയുമായ പശ്ചാത്തലത്തിൽ ഇങ്ങനെയുള്ള അഭിമുഖങ്ങളൊന്നും കാണാത്തവരിൽ ചിലരും എന്താണ് സംഭവം എന്നറിയാം ആ അഭിമുഖം കണ്ടു നോക്കുമല്ലോ. അങ്ങനെ കണ്ട ഒരാളാണ് പ്രശാന്ത് നായർ. ഹോ ഇതാണല്ലേ ആൾ എന്ന് തോന്നിയതും, പ്രശാന്തിന് ഒരു റെക്കഗനേഷൻ കിട്ടിയത്രെ. ഞാനാണ് അദ്ദേഹത്തിന്റെ പങ്കാളി എന്ന റെക്കഗനേഷൻ.
എന്റെ നമ്പറ് തപ്പിയെടുത്തു വിളിച്ചു, ഞങ്ങളുടെ സംസാരത്തിന്റെ തുടക്കത്തിലെ എനിക്കും ആ സ്പാർക്ക് അനുഭവപ്പെട്ടു. ഇത്രകാലം ഇല്ലാത്ത എന്തോ ഒന്ന് എനിക്ക് തോന്നി. പിന്നെ വീട്ടുകാരുമായി സംസാരിച്ചു, വിവാഹം പെട്ടന്ന് തീരുമാനിച്ചു. വിവാഹത്തെ കുറിച്ച് മറച്ചുവച്ചത് മനപൂർവ്വമല്ല. ഞാൻ വിവാഹം ചെയ്തു എന്നറിഞ്ഞാൽ സ്വാഭാവികമായും ആരാണ് വരൻ എന്ന് മീഡിയാസ് അന്വേഷിക്കും. ഗഗൻയാൻ ദൗത്യത്തിനായി നിയോഗിക്കപ്പെട്ടവരുടെ വിവരങ്ങൾ വളരെ കോൺഫിഡൻഷ്യലാണ്, അത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുമില്ല. ആ സാഹചര്യത്തിൽ വിവാഹ വാർത്ത പുറത്തുവിടേണ്ട എന്ന് കരുതിയാണ്, പ്രധാനമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിയ്ക്കുന്നതുവരെ കാത്തു നിന്നത്.
ഒരു മുഖ്യമന്ത്രിയുടെ ബിസിനസ് ഐഡിയ; വിപണിയിൽ ഭാര്യക്ക് നൽകിയത് 78 കോടി രൂപയുടെ ലാഭം
വിവാഹത്തിന് ശേഷം ഇപ്പോൽ സ്ത്രീത്വം എന്താണ് എന്നത് ആസ്വദിക്കാനും മനസ്സിലാക്കാനും തുടങ്ങി. എനിക്ക് ചില ശീലങ്ങളൊക്കെയുണ്ട്, അതേ ശീലങ്ങളുള്ള ആരെയും ഞാൻ കണ്ടെത്തിയിരുന്നില്ല. പക്ഷേ പ്രശാന്തിന്റെ കാര്യത്തിൽ കറക്ടായി എന്നിലേക്ക് എത്തിയത് പോലെയാണ് തോന്നുന്നത്. ഞങ്ങളുടെ രണ്ട് പേരുടെയും ശീലങ്ങൾ ഒരുപോലെ തെന്നെയാണ്, ഒന്നും മാറ്റമില്ല, അതുകൊണ്ട് തന്നെ വിവാഹത്തിന് ശേഷം എനിക്ക് മാറേണ്ടതായും വന്നിട്ടില്ല.
ഞങ്ങളെ കൂടുതൽ കണക്ട് ചെയ്തത് സ്പിരിച്വൽ തന്നെയാണ്. രണ്ട് പേർക്കും ആത്മീയതയിൽ വലിയ താത്പര്യമാണ്. കഴിഞ്ഞതിനെ കുറിച്ചോ വരാനിരിക്കുന്നതിനെ കുറിച്ചോ ഞങ്ങൾ ചിന്തിയ്ക്കുന്നില്ല. ജീവിക്കുന്ന ആ നിമിഷമാണ് ജീവിതം. അതൊക്കെ പറഞ്ഞ് കളിച്ചും ചിരിച്ചും ഞങ്ങളങ്ങനെ മുന്നോട്ടു പോകുന്നു. കുട്ടികളെ പോലെയാണ് ഞങ്ങളുടെ ജീവിതം. രസകരമായി മുന്നോട്ടു പോകുന്നു- ലെന പറഞ്ഞു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·