എന്റെ ജീവൻ രക്ഷിക്കണം! ഞാൻ വീണിട്ടുണ്ട് ഇതിന്റെ ഉള്ളിൽ; നടവാതിലിൽ വൃത്തിഹീനമായ ഓട; രോഗമില്ലാതെ കഴിയുന്നത് ഭാഗ്യം

3 months ago 4

Authored by: ഋതു നായർ|Samayam Malayalam22 Oct 2025, 1:40 pm

രോഗമില്ലാതെ അവിടെ കഴിയുന്നതു തന്നെ ദൈവാനുഗ്രഹം എന്തൊരു അശുദ്ധിയുള്ള സ്ഥലമാണ് ഹോ വൃത്തിഹീനം. എത്രയും വേഗം ബിനീഷിന്റെയും കുടുംബത്തിന്റെയും വിഷയങ്ങൾ തീരാൻ നടപടിയുണ്ടാകണം എന്നാണ് ആരാധകരുടെ അപേക്ഷ

bineesh bastin opens up   astir  his wedding communicative   and the mediocre  information  of his homeബിനീഷ് ബാസ്റ്റിൻ(ഫോട്ടോസ്- Samayam Malayalam)
സിനിമ സീരിയൽ താരം ബിനീഷിന്റെ വിവാഹവാർത്ത കഴിഞ്ഞദിവസമാണ് പുറത്തുവരുന്നത്. ബിനീഷ് തന്നെയാണ് വിവാഹവാർത്ത പങ്കുവച്ചതും. റിലേഷൻ ഷിപ്പ് റിവീൽ ചെയ്യുന്നതിന്റെ ഭാഗമായി നടത്തിയ ഫോട്ടോഷൂട്ടും ശേഷം പങ്കിട്ട സ്റ്റാറ്റസും ആണ് വൈറലായി മാറിയത്. അഞ്ചുവർഷത്തെ ബന്ധമാണ് ബിനീഷ്- താര റിലേഷനിൽ ഉള്ളത്. പരസ്പരം മനസിലാക്കിയ ശേഷം ആയിരുന്നു വിവാഹം ഉറപ്പിക്കുന്നതെന്നും ബിനീഷ് ബാസ്റ്റിൻ പറയുന്നു. ആലുവയിൽ ജോലി ചെയ്യുന്ന സമയത്താണ് താരയെ ആദ്യമായി കാണുന്നത്.

അവൾ എന്റെ ഫാൻ ഗേൾ ആയിരുന്നു. അങ്ങനെ അഞ്ചുവർഷം മുൻപേ എനിക്ക് മെസേജ് അയച്ചുതുടങ്ങിയതാണ്. അന്നുമുതൽ തുടങ്ങിയ ബന്ധമാണ് ഇത്രയും എത്തിയതെന്നും ബിനീഷ് പറഞ്ഞിരുന്നു. അതേസമയം അനുമോൾ തനിക്ക് സഹോദരിയെപോലെ ആണെന്നും ഒരു അനുജത്തിയെപോൽ താലോലിക്കാൻ ഉള്ള ആളാണ് എല്ലാവർക്കും അവൾ എന്നും ബിനീഷ് പറഞ്ഞു. അവൾ കപ്പടിക്കണം എന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ട്, അവൾക്ക് പി ആർ ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല. അവൾ സ്റ്റാർ മാജിക്കിൽ ഉള്ളപ്പോൾ തന്നെ മുപ്പതിൽ അധികം പേജുകൾ ഉണ്ടായിരുന്നു. അത്രയും ആരാധകർ ഉള്ള പെൺകുട്ടിയാണ് അവളെന്നും ബിനീഷ് പറഞ്ഞു.


ALSO READ: ഈ രണ്ടുഭാര്യമാരാണ് എന്റെ ഐശ്വര്യം! നൈസയുമായി ഇന്റർകാസ്റ്റ് വെഡിങ്; രഞ്ജിമയെ കൂട്ടിയത് പടച്ചവന്റെ തീരുമാനം


ബിനീഷ് ബാസ്റ്റിന്റെ വിവാഹത്തെ പോലെ തന്നെ ഏറെ ചർച്ച ചെയ്യുന്ന ഒരു കാര്യമെന്ന്. ഇക്കഴിഞ്ഞ ദിവസം വീട്ടിൽ എത്തിയ മാധ്യമ പ്രവർത്തകർ പകർത്തി എടുത്ത വീഡിയോയിലെ ദൃശ്യം. വീടിന്റെ മുൻപിൽ നടവാതിലിനോട് ചേർന്നുള്ള വൃത്തിഹീനമായ ഓട.

കൊതുകുശല്യം, ഓടയിലെ രൂക്ഷ ഗന്ധം ഒക്കെയും സഹിച്ചാണ് കഴിഞ്ഞ പതിനേഴുവര്ഷമായി ബിനീഷും കുടുംബവും ഈ വീട്ടിൽ താമസം. വൃത്തിഹീനമായ സാഹചര്യത്തിലും അതിനെ പോസറ്റീവ് ആക്കി മാറ്റാൻ ഇവർ ശ്രമിക്കുന്നു എങ്കിലും തന്റെ ജീവൻ രക്ഷിക്കണം എന്നാണ് ബിനീഷിന്റെ അമ്മ മാധ്യമങ്ങളോടായി പറയുന്നത്.

പലവട്ടം ഓടയിൽ താൻ വീണിട്ടുണ്ടെന്നും മുട്ടാത്ത വാതിലുകൾ ഇല്ലെന്നും സഹായം ആരും ചെയ്തില്ലെന്നും ഇവർ പറഞ്ഞു. എന്നാൽ ഈ ഒരു സാഹചര്യത്തിൽ അസുഖങ്ങൾ ഇല്ലാതെ പോകുമ്പോൾ അത് ഭാഗ്യമായി കരുതണം എത്രയും വേഗം ഈ വിഷയത്തിന് ഒരുപരിഹാരം ഉണ്ടാകട്ടെ എന്നാണ് വീഡിയോ വൈറൽ ആയതോടെ ആരാധകർ കുറിച്ചത്.,

Read Entire Article