എന്റെ തലതൊട്ടപ്പനെന്ന് മഞ്ജു! ജീവിതത്തിലെ മികച്ച അഭിനേതാക്കൾക്കിടയിൽ മുഖംമൂടി മറന്ന് വെച്ചൊരാളെന്ന് സരയു

6 months ago 7

Authored by: ഋതു നായർ|Samayam Malayalam27 Jun 2025, 10:29 am

നാല് മക്കൾക്കും മരുമകനും ഭാര്യ രാധികക്കും ഒപ്പമാണ് സുരേഷ് ഗോപി പിറന്നാൾ മധുരം നുണഞ്ഞത്. വലിയ ആളോ ആരവമോ ഒന്നും തന്നെ വീട്ടിൽ ഉണ്ടായിരുന്നില്ല

സുരേഷ് ഗോപി സരയു മോഹൻസുരേഷ് ഗോപി സരയു മോഹൻ (ഫോട്ടോസ്- Samayam Malayalam)
ഇക്കഴിഞ്ഞ ദിവസമാണ് സുരേഷ് ഗോപി തന്റെ അറുപത്തി ഏഴാം വയസിലേക്ക് കടന്നത്. തന്റെ ഏറ്റവും പുത്തൻ ചിത്രമായ ജെ എസ്‌കെ യുടെ റിലീസുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഒഴിച്ചാൽ ഏറെ സന്തോഷകരമായ ഒരു പിറന്നാൾ ദിനമാണ് കടന്നു പോയത്. നാല് മക്കൾക്കും ഭാര്യക്കും മറ്റു കുടുംബക്കാർക്കും ഒപ്പം കേക്ക് കട്ട് ചെയ്താണ് അദ്ദേഹം പിറന്നാൾ ആഘോഷമാക്കിയത്. മോഹൻലാൽ ദിലീപ് അടക്കമുള്ള സൂപ്പർ താരങ്ങൾ എല്ലാം താരത്തിന് ആശംസകൾ നേർന്നുകൊണ്ട് എത്തിയിരുന്നു. ഇപ്പോഴിതാ നടി സാരയുമോഹനും ഗായിക മഞ്ജുവും പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയം ആകുന്നത്.

സരയുവിന്റെ വാക്കുകൾ

ഇങ്ങനെ ഒരാളായി ഇരിക്കുക അത്ര എളുപ്പമല്ല....നയിക്കാനും നേരോടെ ഇരിക്കാനും ഈ നാട്ടിൽ ഒരേ സമയം സാധ്യമെന്ന് കാണിച്ചു തന്നൊരാൾ....കരുതലാവുകയും കണ്ണ് നിറഞ്ഞാൽ അറിയുകയും ചെയ്യുന്നൊരാൾ....ജീവിതത്തിലെ മികച്ച അഭിനേതാക്കൾക്കിടയിൽ മുഖംമൂടി മറന്ന് വെച്ചൊരാൾ...മുന്നോട്ട് കുതിക്കുമ്പോൾ മറന്ന് കളഞ്ഞേക്കാവുന്ന ഇടങ്ങളിൽ പോലും മരുന്നായി എത്തുന്നൊരാൾ....ഇന്ത്യൻ പ്രധാന മന്ത്രിക്കും ഇന്നലെ തളിരിട്ടവയ്ക്കും ഒരു വിളിപ്പാട് അകലെ ഉള്ളൊരാൾ....മധുരം പകരാനും മറയില്ലാതെ മിണ്ടാനും മികച്ചൊരാൾ....ഇങ്ങനെതന്നെ മുന്നോട്ട് എന്നെങ്ങനെ മുന്നോട്ട്....!
ജന്മദിനാശംസകൾ ഏട്ടാ; സരയുവിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു

ഗായിക മഞ്ജു തോമസിന്റെ വാക്കുകൾ

സ്നേഹിച്ചും പ്രോത്സാഹിപ്പിച്ചും ഗുണദോഷിച്ചും എന്റെ തലതൊട്ടപ്പനായി എന്നെ കൈപിടിച്ച് നടത്തിയ പ്രിയപ്പെട്ട സുരേഷേട്ടന് പിറന്നാൾ ആശംസകൾ.

ALSO READ: ഞാൻ ചേട്ടനും ചേച്ചിക്കും മകളെപ്പോലെ! മഞ്ചുക്കുട്ടി വാര്യർ ആണ്; ദി റിയൽ പോരാളി; എന്തിനെയും നേരിടാനുള്ള കഴിവ് മോൾക്കുണ്ടെന്ന് കുഞ്ചുവും
സുരേഷ് ഗോപിയുടെ ജെ എസ്കെ


ഏറെ നാളുകൾക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രമാണ് ജെ എസ്കെ ഓരോരുത്തരും ചർച്ച ചെയ്യേണ്ട ചോദ്യശരങ്ങളുയർത്തിക്കൊണ്ട് എത്തിയിരിക്കുന്ന മോഷൻ പോസ്റ്റർ നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു. 'ജാനകി v\s സ്റ്റേറ്റ് ഓഫ് കേരള' എന്നാണ് സിനിമയുടെ മുഴുവൻ പേര്. പ്രവീൺ നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയുടേതായി നേരത്തെ റിലീസ് ചെയ്ത പോസ്റ്ററുകൾ ഏറെ ശ്രദ്ധനേടിയിരുന്നു. ജൂൺ 27 ന് ചിത്രം എത്തും എന്നാണ് നേരത്തെ അറിയിച്ചത്. എന്നാൽ പിന്നീട് റിലീസ് തീയതി മാറ്റുകയായിരുന്നു.

ഏറെ ചർച്ചയായ 'ചിന്താമണി കൊലക്കേസി'ന് ശേഷം ഏറെ നാളുകൾക്ക് ശേഷമാണ് സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നത്. കോർട് റൂം ഡ്രാമ വിഭാഗത്തിൽപെടുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ, ശ്രുതി രാമചന്ദ്രൻ, ദിവ്യ പിള്ള എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങൾ. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേശ്, ദിലീപ്, ബാലാജി ശർമ്മ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഒരുമിക്കുന്നുണ്ട്.
Read Entire Article