എന്റെ ദീദിയാണ് സംവൃത! വിവാഹം കഴിഞ്ഞുപോയാൽ എപ്പോഴും വിളിക്കാൻ ആകുമോയെന്ന് പേടിച്ച കൂട്ടുകാരി

6 months ago 6

Authored by: ഋതു നായർ|Samayam Malayalam15 Jul 2025, 11:56 am

ഇനി വിവാഹം കഴിഞ്ഞു പോകുമ്പോൾ വിളിക്കാതെ ഇരിക്കാമോ, റെസ്ട്രിക്ഷൻസ് വരുമോ എന്നൊക്കെ ആയിരുന്നു ആനിന്റെ പേടി;

സംവൃത സുനിൽ ആൻ അഗസ്റ്റിൻസംവൃത സുനിൽ ആൻ അഗസ്റ്റിൻ (ഫോട്ടോസ്- Samayam Malayalam)
സിനിമയിൽ നിന്നും പോയെങ്കിലും ഇന്നും സിനിമയിൽ ഉള്ള താരങ്ങളും ആയി അടുത്ത ഫ്രണ്ട്ഷിപ്പ് ആണ് സംവൃത സുനിലിന് . താൻ ആഗ്രഹിച്ച സമയത്തുതന്നെയാണ് ബ്രേക്ക് എടുത്തുപോയതെന്നും താൻ ആഗ്രഹിച്ച സമയത്തുതന്നെ ആഗ്രഹിച്ച പോലെ ഒരു വിവാഹം ആണ് നടന്നതെന്നും സംവൃത പറഞ്ഞിരുന്നു.

നടൻ പൃഥ്‌വി രാജ് , ആൻ അഗസ്റ്റിൻ മീരാ നന്ദൻ എന്നിങ്ങനെ സംവൃതയ്ക്ക് പ്രിയപ്പെട്ട ഒരുപാട് സുഹൃത്തുക്കൾ ആണ് ഇൻഡസ്ട്രയിൽ ഉള്ളത്. ഇവരെ കുറിച്ച് ഒരിക്കൽ സംവൃത തുറന്നു സംസാരിച്ചപ്പോൾ ആണ് ഇവരുടെ ബന്ധത്തിന്റെ ഡെപ്ത് ആരാധകരും അറിയുന്നത്.

കുറച്ചധികം സിനിമകൾ ഒരുമിച്ചു ചെയ്തതിന്റെ പേരിൽ പലവിധ ആരോപണങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട് പൃഥ്വിക്കും സംവൃതയ്ക്കും. ഏഴെട്ട് സിനിമകൾ ആണ് ഇരുവരും ഒരുമിച്ചു ചെയ്തത്. അതെല്ലാം സൂപ്പർ ഹിറ്റുകൾ സ്ക്രീനിലെ കെമിസ്ട്രി ജീവിതത്തിലും ഉണ്ടെന്ന തരത്തിൽ ആയി ചില ഗോസിപ്പുകൾ പ്രചരിച്ചത്. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ ആണെന്നും പൃഥ്വിയുടെ വിവാഹം കഴിഞ്ഞശേഷമാണ് താൻ കേട്ട ഗോസിപ്പുകൾക്ക് പരിഹാരം കിട്ടിയതെന്നും സംവൃത പറഞ്ഞിരുന്നു.

അവൻ കല്യാണം കഴിക്കുന്നത് വരെ എനിക്ക് സമാധാനം ഇല്ലായിരുന്നു. അവൻ വിവാഹം കഴിച്ചപ്പോൾ ആണ് പലർക്കും ഉത്തരം ലഭിച്ചത്. സംവൃത പറയുന്നു.

ALSO READ: ആഞ്ജനേയൻ എവിടെ!ചിത്രത്തിൽ എവിടെയും ഇല്ലല്ലോ; ഏറ്റവും ഒടുവിൽ കണ്ടത് മൂന്നുവർഷം മുൻപേ; ന്യൂ ലുക്കിൽ അനന്യ

നടി ആൻ അഗസ്റ്റിനും ആയും അത്രയും അടുത്ത ബന്ധമാണ് ഉള്ളതെന്നും ഒരിക്കൽ സംവൃത പറഞ്ഞിരുന്നു. തനിക്ക് ദീദി ആണ് സംവൃത എന്നാണ് ആൻ പറഞ്ഞിട്ടുള്ളത്. എല്ലാ കാര്യങ്ങളും താൻ ഷെയർ ചെയ്യാറുണ്ട്. എല്ലാം ചോദിച്ചിട്ട് ആണ് ചെയ്യുന്നത്. സംവൃതക്കും തനിക്കും ഇടയിൽ ഒരു സിനിമ ബന്ധമേ അല്ല. സിനിമയിൽ വരുന്നതിനെ മുൻപേ അറിയാം എങ്കിലും ക്ലോസ് ആയിരുന്നില്ല പിന്നെ നല്ല കൂട്ടുകാരായി.


എന്ത് ചെയ്താലും വഴക്ക് ഒക്കെ പറയും. ഒരു ബഹുമാനത്തോട് കൂടി തോന്നുന്ന പേടിയാണ്. ഏത് പാതിരാത്രിക്കും വിളിക്കാൻ പറ്റുന്ന ഒരു ബന്ധമാണ് തനിക്ക് ഉള്ളതെന്നും ആൻ പറഞ്ഞിരുന്നു. മീര നന്ദനും ആയിട്ടും അടുത്ത ബന്ധം ആണ് സംവൃതക്ക് ഉള്ളത്. ഒരു യുകെ ട്രിപ്പിൽ തുടങ്ങിയ സൗഹൃദം ആണ് ഇന്നും ഇരുവരും മുൻപോട്ട് കൊണ്ട് പോകുന്നത്.
Read Entire Article