എന്റെ പ്രശ്‌നങ്ങളൊന്നും പ്രശ്‌നമേ അല്ല എന്ന് തോന്നിയത് അപ്പോഴാണ്; ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ച് മഞ്ജു വാര്യര്‍

22 hours ago 1
manju warrier transitionമഞ്ജു വാര്യർ
ജീവിതത്തെ വളരെ പോസിറ്റീവായി കാണുന്ന ആളാണ് മഞ്ജു വാര്യര്‍ . സംഭവിച്ച എല്ലാത്തില്‍ നിന്നും പലതും പഠിക്കാനുണ്ട് എന്നാണ് മഞ്ജു വാര്യരുടെ കാഴ്ചപ്പാണ്. അങ്ങനെ ഒരു കാഴ്ചപ്പാടിലേക്ക് എത്താന്‍ യാത്രകള്‍ തന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് എന്ന് നടി പറയുന്നു. രമ്യയുടെ പോട്കാസ്റ്റ് വീഡിയോയില്‍ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യര്‍.

ജീവിതത്തിലെ ഈ ഒരു ഘട്ടത്തെ ഒറ്റ വാക്കില്‍ നിര്‍വചിക്കാന്‍ പറഞ്ഞാല്‍ മഞ്ജു പറയുന്ന ഉത്തരം- സമാധാനം- എന്ന് മാത്രമാണ്. എന്ത് തന്നെ സംഭവിച്ചാലും അത് സമാധാനത്തില്‍ അവസാനിപ്പിക്കാനാണ് ഞാന്‍ ശ്രദ്ധിക്കുന്നത്. അടിസ്ഥാനപരമായി ഞാനൊരു പ്രൈവറ്റ് വ്യക്തിയാണ്. അത്രയധികം എല്ലാവരോടും അടുത്ത് മിംഗിള്‍ ആവില്ല. പക്ഷേ കംഫര്‍ട്ട് ആയിട്ടുള്ള ആളുകള്‍ക്കിടയില്‍ ഒരുപാട് സംസാരിക്കും.

Also Read: ഉറക്കില്ലാത്ത രാത്രി കിട്ടണേ എന്ന് പ്രാര്‍ത്ഥിച്ചിട്ടുണ്ട്, പക്ഷേ ഇപ്പോള്‍ അത് മാനേജ് ചെയ്യാന്‍ പറ്റാതെ കരഞ്ഞു പോയി എന്ന് കയദു

സിനിമയിലെ വിജയ - പരാജയങ്ങള്‍ ഒന്നും തന്നെ ബാധിക്കാറില്ല ന്നെും മഞ്ജു പറയുന്നു. സക്‌സസ് വരുമ്പോള്‍ സന്തോഷിക്കും, പക്ഷേ അത് ആഘോഷിക്കാറില്ല. പരാജയങ്ങളും അങ്ങനെ തന്നെയാണ്, വിഷമിക്കും പക്ഷേ അതില്‍വീണു പോകാറില്ല. ജീവിതത്തിലെ വിജയത്തെ ഞാന്‍ കാണുന്നത്- ഒരു ദിവസം അവസാനിക്കുമ്പോള്‍ എനിക്ക് സമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കുന്നുണ്ടോ എന്നതിലാണ്. ഞാന്‍ കാരണം ആരും വേദിനിച്ചിട്ടില്ല. എന്നെയാരും വേദനിപ്പിട്ടിച്ചില്ല എന്ന സമാധാനത്തോടെ ഉറങ്ങാന്‍ കഴിഞ്ഞാല്‍ അതാണ് ജീവിതത്തിലെ ഏറ്റവും വലിയ വിജയം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.

മനുഷ്യന്മാരാണ് ജീവിതത്തില്‍ ഉയര്‍ച്ച താഴ്ചകളൊക്കെയുണ്ടാവും. അത് സിനിമയില്‍ ആണെങ്കിലും സ്വകാര്യ ജീവിതത്തില്‍ ആണെങ്കിലും. അതില്‍ നിന്ന് എന്താണ് തെറ്റ് എന്ന് തിരിച്ചറിയുകയും, അടുത്ത തവണ ചെയ്യുമ്പോള്‍ എന്താണ് തിരുത്തേണ്ടത് എന്ന് മനസ്സിലാക്കുകയും ചെയ്യുകയാണ് വേണ്ടത്. വീണുപോയാലും അതൊരു സെക്കന്റ് നേരത്തേക്ക് മാത്രമാണ്, അതില്‍ നിന്ന് എഴുന്നേറ്റ് മുന്നോട്ട് പോകണമല്ലോ.


ഇങ്ങനെ തന്നെയാണോ എല്ലാ കാലത്തും എന്ന് ചോദിച്ചപ്പോള്‍, ജീവിതത്തിലെ അനുഭവങ്ങളും പ്രായം കൂടുന്നതിന്റെയുമൊക്കെ ഭാഗമായി ഒരുപാട് മാറ്റങ്ങള്‍ തന്നിലുണ്ടായിട്ടുണ്ട് എന്നാണ് മഞ്ജു വാര്യര്‍ പറഞ്ഞത്. അങ്ങനെയൊരു മാറ്റത്തിന് എനിക്ക് ഒരു പുഷ് തന്നത് എന്റെ യാത്രകളാണ്. നമ്മുടെ പ്രശ്‌നങ്ങള്‍ ഒന്നും ഒരു പ്രശ്‌നമേ അല്ല എന്ന് യാത്രകള്‍ ചെയ്യുകയും, കുറേ ആളുകളെ കാണുകയും ചെയ്യുമ്പോള്‍ നമ്മള്‍ തിരിച്ചറിയും. നമ്മളൊന്നും ഒന്നുമല്ല എന്ന തിരിച്ചറിവ് വളരെ വലുതാണ്

എന്തെങ്കിലും ഒരു പ്രശ്‌നം നമ്മുടെ ജീവിതത്തിലുണ്ടായാല്‍ ഇതാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് നമ്മള്‍ ചിന്തിക്കും. ആ സമയം നമ്മളൊരു യാത്ര നടത്തുകയും, ലോകം കാണുകയും ചെയ്യുമ്പോള്‍ നമ്മുടെ പ്രശ്‌നങ്ങളൊന്നും പ്രശ്‌നങ്ങളേ അല്ല എന്ന് മനസ്സിലാവും

അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article