എന്റെ ബോഡി ടൈപ്പും ഞാന്‍ പറയുന്ന മലയാളവും പ്രശ്‌നമാവുമോ എന്ന പേടിയുണ്ടായിരുന്നു; ആദ്യമായി വിസ്മയ മോഹന്‍ലാല്‍ പറയുന്നു

1 month ago 9
ഇത്ര കാലം പ്രണവ് മോഹന്‍ലാല്‍ കാണിക്കാത്ത ധൈര്യം ഇതാ ആദ്യ ചിത്രത്തിലൂടെ തന്നെ വിസ്മയ മോഹന്‍ലാല്‍ കാണിച്ചിരിയ്ക്കുന്നു. ഇതുവരെ ഒരു പൊതു വേദിയിലും സംസാരിക്കാത്ത, ഒരു അഭിമുഖം പോലും നല്‍കാത്ത ആളാണ് പ്രണവ്. എന്നാല്‍ സഹോദരി വിസ്മയ മോഹന്‍ലാല്‍ ഇതാ ആദ്യമായി ഒരു അഭിമുഖം നല്‍കിയിരിക്കുന്നു. ആഗസ്റ്റ് ഏഴിന് തന്റെ ആദ്യ ചിത്രമായ തുടക്കം എന്ന സിനിമ റിലീസിന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഭരത്വാജ് രംഗന് വിസ്മയ മോഹന്‍ലാല്‍ ഇന്റര്‍വ്യു നല്‍കിയത്.

തുടക്കം മുതലേ ആര്‍ട്ടിനോട് എനിക്ക് താത്പര്യമുണ്ടായിരുന്നു എന്ന് വിസ്മയ പറയുന്നു. കെമിസ്ട്രിയാണ് ഇഷ്ടപ്പെട്ട വിഷമെങ്കിലും സൈന്റഫിക് വിഷയങ്ങളോടൊന്നും എനിക്ക് താത്പര്യമുണ്ടായിരുന്നില്ല. ആര്‍ട്ടായിരുന്നു ഇഷ്ടം. തിയേറ്റര്‍ ചെയ്യുമായിരുന്നു. എന്തുകൊണ്ട് സിനിമ ചെയ്തു കൂടു എന്ന തോന്നല്‍ വന്നപ്പോള്‍ അമ്മയോട് പറഞ്ഞു. പക്ഷേ അപ്പോഴും എനിക്ക് സെല്‍ഫ് ഡൗട്ട് ഉണ്ടായിരുന്നു. എന്റെ ബോഡി ടൈപ്പ്, ഞാന്‍ സംസാരിക്കുന്ന മലയാളം എല്ലാം പ്രശ്‌നമാവുമോ എന്ന പേടി. മലയാളം ഞാന്‍ സംസാരിക്കുമെങ്കിലും വഴക്കത്തോടെ സംസാരിക്കാന്‍ അറിയില്ല. പിന്നെ എന്തും വരട്ടെ എന്ന ഭാവത്തിലാണ് ചെയ്യാം എന്നേറ്റത്.

Samayam Malayalamഎങ്ങോട്ടാണെന്ന് അറിയാത്ത എന്റെ ജീവിതത്തെ തട്ടി താഴെയിട്ട് നിയന്ത്രണത്തിലാക്കിയവളാണ്; മകളെ കുറിച്ച് രേവതി
തുടക്കത്തില്‍ ഞാന്‍ മോണിറ്റര്‍ നോക്കുമായിരുന്നില്ല. വളരെ അധികം ഓവര്‍തിങ്ക് ചെയ്യുന്ന ആളാണ് ഞാന്‍. അതുകൊണ്ട് തുടക്കത്തില്‍ നോക്കിയില്ല, നോക്കിയിട്ട് വെറുതേ കൂടുതല്‍ ആശയക്കുഴപ്പത്തിലാവേണ്ടതില്ലല്ലോ എന്ന് കരുതി. പിന്നീട് ഞാന്‍ അതില്‍ യൂസ്ഡ് ആയി.

സിനിമയിലേക്ക് വരുന്നതിന് മുന്‍പ് അച്ഛനോട് ഉപദേശം ചോദിച്ചിരുന്നോ എന്ന് ചോദിച്ചപ്പോള്‍, ചേട്ടനോട് ഉപദേശം ചോദിച്ചിരുന്നു എന്ന് മായ പറഞ്ഞു. ഇത് നിന്റെ യാത്രയാണ്, ജസ്റ്റ് ഫണ്‍ എന്നാണ് ചേട്ടന്‍ പറഞ്ഞത്. അച്ഛന്‍ പ്രത്യേകിച്ച് ഉപദേശങ്ങളൊന്നും തന്നിട്ടില്ല. തുടക്കത്തില്‍ ക്യാമറ ഫേസ്് ചെയ്യുമ്പോള്‍ എനിക്ക് കുറച്ചധികം നേര്ഡവസ്‌നസ്സും തിടുക്കവുമൊക്കെയുണ്ടായിരുന്നു. അതൊന്ന് സ്ലോ ഡൗണ്‍ ചെയ്യാന്‍ മാത്രമാണ് അച്ഛന്‍ പറഞ്ഞത്.


അഭിനയത്തെക്കാള്‍ മലയാളം ഭാഷയായിരുന്നു തനിക്ക് പ്രയാസം എന്നാണ് വിസ്മയ പറയുന്നത്. ഏതൊരു ആര്‍ട്ടും നമ്മുടെ ശരീരത്തിലും മനസ്സിലുമുള്ള ആര്‍ട്ട് നമ്മള്‍ പുറത്തേക്ക് ഇടുകയാണ് ചെയ്യുന്നത്, അഭിനയത്തില്‍ എന്താണോ എഴുതിവച്ചിരിയ്ക്കുന്നത് അത് നമ്മുടെ ശരീരത്തിലേക്ക് എടുത്ത് അതിനെ പുറത്തേക്ക് കാണിക്കുന്നു. പക്ഷേ മലയാളം ഭാഷ അങ്ങനെയല്ല, അത് വളരെ ഇന്റലക്ച്വലാണ്. എന്റെ മനസ്സിലേക്ക് ആദ്യം വരുന്ന ഭാഷ മലയാളമല്ല, അതുകൊണ്ട് തന്നെ അതിനെ എന്നിലേക്ക് കൊണ്ടുവന്ന് പുറത്തേക്ക് കൊടുക്കാന്‍ എനിക്ക് പ്രയാസമാണ്. ഒരു മാസം മുന്‍പ് ജൂഡ് സര്‍ സ്‌ക്രിപ്റ്റ് തന്നിരുന്നു, അത് മനപാഠം പഠിച്ചിട്ടാണ് ഞാന്‍ സെറ്റിലേക്ക് പോയത്.
Read Entire Article