എന്റെ മക്കളെ ഒറ്റയ്ക്ക് വളര്‍ത്താനുള്ള അവസരം തന്നതിന് അവരുടെ അച്ഛന് നന്ദി; സരിതയുടെ ശക്തമായ ലാക്കുകള്‍

2 weeks ago 3

Authored by: അശ്വിനി പി|Samayam Malayalam13 May 2026, 5:37 p.m. IST

മക്കള്‍ വളരെ ചെറുതായിരിക്കുമ്പോഴാണ് മുകേഷും സരിതയും വേര്‍പിരിഞ്ഞത്. നിയമപരമായി അല്ലെങ്കിലും, വേര്‍പിരിഞ്ഞതിന് ശേഷം മക്കള്‍ സരിതയ്‌ക്കൊപ്പമായിരുന്നു

saritha mukeshസിംഗിൾ മദർ എന്ന നിലയിൽ സരിത സംസാരിക്കുന്നു
എന്തിനും ഒരാളെ ആശ്രയിക്കാനുണ്ടാവുമ്പോള്‍ നമ്മള്‍ പലരും അവരിലേക്ക് ഒതുങ്ങും, അതുകൊണ്ടാണ് ഒറ്റപ്പെടല്‍ നമ്മളെ ശക്തരാക്കും എന്ന് പറയുന്നത്. തനിക്ക് ആ ശക്തി പകര്‍ന്നതിന്, ഒരു സിംഗിള്‍ പാരന്റ് എന്ന നിലയില്‍ തനിക്ക് ധൈര്യം വരാന്‍ കാരണക്കാരനായതിന് മുന്‍ ഭര്‍ത്താവിന് നന്ദി പറഞ്ഞ് എത്തിയിരിക്കുകയാണ് നടി സരിത .

നടനും എംഎല്‍എ യുമായ മുകേഷിന്റെ മുന്‍ ഭാര്യയാണ് സരിത. മുപ്പത് വര്‍ഷത്തോളമായി താന്‍ ഒറ്റയ്ക്ക് ആയിട്ട് എന്ന് സരിത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റില്‍ പറയുന്നു.

Also Read: വെറുമൊരു മാലയിടല്‍ ചടങ്ങ് നടത്താനേ ഞങ്ങള്‍ ആഗ്രഹിച്ചുള്ളൂ, അതൊരു ആഘോഷമാക്കിയത് മായമ്മയാണ്!

ഇന്നേക്ക് കൃത്യം 30 വര്‍ഷങ്ങള്‍ തികയുന്നു, ഒറ്റയ്ക്ക് ശക്തയായഅമ്മയായി എന്നെത്തന്നെ ആഘോഷിക്കുന്നു. എന്റെ രണ്ട് അത്ഭുതകരമായ ആണ്‍കുട്ടികളോടൊപ്പം ജീവിതം അനുഭവിക്കാന്‍ എനിക്ക് അവസരം നല്‍കിയതിന് എന്റെ കുട്ടികളുടെ അച്ഛന് നന്ദി. അവരോടൊപ്പം വളര്‍ന്നപ്പോള്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു, ഇപ്പോഴും എല്ലാ ദിവസവും പഠിക്കുന്നു.

സിംഗിള്‍ ആയിരുന്നില്ലെങ്കില്‍ ഇപ്പോഴും ഞാന്‍ അതേ നിഷ്‌കളങ്കയായ പെണ്‍കുട്ടിയായിരിക്കുമായിരുന്നു. ഇത്രയും തടസ്സങ്ങളിലൂടെ കടന്നുപോകാന്‍ ദൈവം എനിക്ക് ശക്തി നല്‍കി, എന്റെ ആണ്‍കുട്ടികളുടെ മുഖങ്ങള്‍ എല്ലാ ദിവസവും കാണുന്നത് എനിക്ക് ജീവിക്കാനുള്ള കാരണം നല്‍കുന്നു. ഞാന്‍ ഭാഗ്യവതിയാണ്. ഇന്ന് എനിക്ക് മനോഹരമായ സന്ദേശങ്ങള്‍ അയച്ച എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. എല്ലാവരെയും സ്‌നേഹിക്കുന്നു- എന്നാണ് സരിതയുടെ പോസ്റ്റ്.

Also Read: എന്തായിരുന്നു വിവാഹ മോചനത്തിന് കാരണം, മേഘ്‌നയോട് വെറുപ്പുണ്ടോ? എല്ലാം തുറന്ന് പറഞ്ഞ് ഡോണ്‍


1970 കളുടെ അവസാനത്തില്‍ അഭിനയ ലോകത്തേക്ക് വന്നതാണ് സരിത. തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളില്‍ അന്ന് നിറഞ്ഞു നിന്ന നടിയാണ് സരിത. 1988 ല്‍ ആയിരുന്നു മുകേഷുമായുള്ള വിവാഹം. വിവാഹത്തിന് ശേഷം സരിത അഭിനയത്തില്‍ നിന്നെല്ലാം മാറി നിന്നു. ശ്രാവണും തേജസുമാണ് രണ്ട് മക്കള്‍. നേരത്തെ തന്നെ മുകേഷും സരിതയും വേര്‍പിരിഞ്ഞിരുന്നുവെങ്കിലും നിയമപരമായി ആ ബന്ധം അവസാനിപ്പിച്ചത് 2011 ല്‍ ആണ്. വേര്‍പിരിഞ്ഞ കാലം മുതല്‍ രണ്ട് മക്കളെയും പഠിപ്പിച്ചതും വളര്‍ത്തിയതും എല്ലാം സരിതയാണ്. മക്കളില്‍ ഒരാള്‍ ഡോക്ടറാണ്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article