എന്റെ മനസ്സില്‍ കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങണം എന്ന് തോന്നിയ ചുരുക്കം ചിലരേയുള്ളൂ; അതിലൊരാളാണ് മമ്മൂക്ക എന്ന് ഭാവന

1 month ago 4
mammootty bhavanaമമ്മൂട്ടിയെ കുറിച്ച് ഭാവന
മലയാള സിനിമയിലൂടെയാണ് ഭാവന സിനിമ ലോകത്തേക്ക് വന്നത്. ഭാവന എന്ന നടി വളര്‍ന്നതും മലയാള സിനിമയിലാണ്. എന്നാല്‍ വ്യക്തി ജീവിതത്തെ തന്നെ ബാധിക്കുന്ന വലിയൊരു സംഭവം മലയാള സിനിമ ഇന്റസ്ട്രിയില്‍ നിന്നും സംഭവിച്ചപ്പോള്‍ പേടിച്ച് മാറി നിന്ന ആളാണ് ഭാവന. പിന്നീട് അഞ്ച് വര്‍ഷത്തേക്ക് മലയാള സിനിമയിലേക്ക് വരാതെ ഭാവന മാറി നിന്നു. നീണ്ട അഞ്ച് വര്‍ഷത്തിന് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയ നടി ഇപ്പോള്‍ വളരെ സെലക്ടീവായി സിനിമകള്‍ തിരഞ്ഞെടുത്ത് ചെയ്യുന്നുണ്ട്.

മലയാള സിനിമയില്‍ നിന്ന് ബ്രേക്ക് എടുത്ത് മാറി നിന്ന സമയത്ത് തനിക്ക് ഏതാനും ചില സിനിമകളുടെ അവസരങ്ങള്‍ വന്നിരുന്നു എന്നും, അതില്‍ ഏറ്റവും ആദ്യത്തെ കോള്‍ വന്നത് മമ്മൂക്ക ചിത്രത്തിന് വേണ്ടിയായിരുന്നു എന്നും ഭാവന പറയുന്നു. ഏഷ്യനെറ്റ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ആനന്ദ് ടിവി ഫിലിം അവാര്‍ഡില്‍ സംസാരിക്കുകയായിരുന്നു ഭാവന. ഭാവനയ്ക്ക് പുരസ്‌കാരം നല്‍കാന്‍ വേദിയില്‍ എത്തയതാണ് മമ്മൂട്ടി .

Samayam Malayalamകുഞ്ചാക്കോ ബോബന്‍ ഒരു രക്ഷയുമില്ല! ഉന്മാദം കണ്ടിറങ്ങിയവരുടെ അഭിപ്രായം; സൂപ്പര്‍ ത്രില്ലര്‍
മലയാളം സിനിമ ഇന്റസ്ട്രിയില്‍ നിന്ന് ഞാനൊരു നാലഞ്ച് വര്‍ഷം ബ്രേക്ക് എടുത്തിരുന്നു. അങ്ങനെ ബ്രേക്ക് എടുത്ത സമയത്ത് എനിക്ക് വന്ന ഒന്ന് രണ്ട് കോളുകളില്‍ ആദ്യത്തെ ഒരു കോള്‍ മമ്മൂക്കയുടെ ഒരു സിനിമയിലേക്കായിരുന്നു. എന്റെ മനസ്സില്‍ ശരിക്കും കാലില്‍ തൊട്ട് അനുഗ്രഹം വാങ്ങിക്കണം എന്ന് തോന്നിയ ചുരുക്കം ചിലരേയുള്ളഊ. അതിലൊന്ന് മമ്മൂക്കയാണ്- എന്ന് പറയുമ്പോള്‍ ഭാവനയുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു. മമ്മൂക്കയുടെ കാലില്‍ തൊട്ട് ഭാവന അനുഗ്രഹം വാങ്ങുന്നതും, മമ്മൂക്ക ഭാവനയെ ചേര്‍ത്തു നിര്‍ത്തുന്നതും പ്രമോ വീഡിയോയില്‍ കാണാം.


ക്രോണിക് ബാച്ചിലര്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടിയ്‌ക്കൊപ്പം ഭാവന ആദ്യമായി അഭിനയിച്ചത്. ആ സിനിമയില്‍ മമ്മൂക്കയുടെ പെങ്ങളുടെ റോള്‍ ആയിരുന്നു. പിന്നീട് ട്വന്റി ട്വന്റി എന്ന ചിത്രത്തിലൂടെ മമ്മൂക്കയുടെ സഹോദരിയായി ഭാവന എത്തി. ബസ് കണ്ടക്ടറാണ് മമ്മൂട്ടിയ്‌ക്കൊപ്പം ഭാവന അഭിനയിച്ച മറ്റൊരു സിനിമ.

മലയാളം ഇന്റസ്ട്രിയിലേക്ക് തിരിച്ചു വരാന്‍ ഭയന്ന ഒരു സമയത്തെ കുറിച്ച് ഭാവന നേരത്തെ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇവിടെയുള്ള ആരുമായും ബന്ധം വേണ്ട എന്ന് മനസ്സിലുറപ്പിച്ച് നിന്ന സമയമായിരുന്നുവത്രെ അത്. ഏറ്റവും അടുത്ത സുഹൃത്തുക്കളോട് അല്ലാതെ ആരുമായി സംസാരിക്കാതെ, തന്നിക്ക് സംഭവിച്ച ആപത്തില്‍ നിന്ന് പുറത്തു കടക്കാന്‍ കഴിയാതെ പോയ വര്‍ഷങ്ങള്‍. ഫിലിം ഫെസ്റ്റിവലില്‍ മുഖ്യാധിതിയായി തിരിച്ചു വരവ് നടത്തിക്കൊണ്ട് വേദനിപ്പിച്ചവര്‍ക്കു മുന്നില്‍ ചിരിച്ചു കൊണ്ട് വന്നു നിന്ന ഭാവന ശരിക്കുമൊരു പ്രചോദനമായിരുന്നു അന്ന്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article