രണ്ട് ദിവസമായി എന്റെ ശ്രദ്ധയില്‍ പെട്ടിട്ടുള്ള ഒരു കാര്യത്തിന്റെ സത്യാവസ്ഥ വെളിപ്പെടുത്താനായിട്ടാണ് ഈ വീഡിയോ. ചത്തിട്ടില്ല മക്കളേ, ഞാന്‍ ചത്തിട്ടില്ല. ശബ്ദം നഷ്ടപ്പെട്ടു, ഞാന്‍ മരണം കാത്ത് കിടക്കുകയാണ് എന്നുള്ള വാര്‍ത്തകള്‍ രണ്ട് ദിവസത്തോളമായി ചില യൂട്യൂബ് ചാനലുകളിലൂടെ പ്രചരിക്കുകയാണ്. എനിക്ക് അനങ്ങാന്‍ പോലും പറ്റാത്ത അവസ്ഥയാണ് എന്ന് പറഞ്ഞാണ് ചിലര്‍ എന്നെ കൊന്ന് എന്റെ അടിയന്തരത്തിനുള്ള കാര്‍ഡ് അടിച്ചുകൊണ്ടിരിയ്ക്കുന്നത്.
Also Read: എവിടെ പോയാലും വിജയ്‌ക്കൊപ്പം തൃഷ! ഇത് എവിടെ മുതല്‍ ആരംഭിച്ചതാണ്? നോര്‍മലൈസ് ചെയ്യുകയാണോ?
2023 ല്‍ എനിക്ക് വന്ന കാന്‍സറിനെ കുറിച്ച് കേരള കാന്‍ എന്ന പരിപാടിയില്‍ പറയേണ്ടി വന്നു. ആ ടോപിക്കിനെ എടുത്താണ് ഇപ്പോള്‍ ഞാന്‍ അങ്ങനെയാണ് എന്ന ധ്വനിയോടു കൂടി തെറ്റിദ്ധരിപ്പിക്കുന്ന തംപ്‌നെയിലും ക്യാപ്ഷനും നല്‍കി എന്നെ കൊന്നൊടുക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന ഓണ്‍ലൈന്‍ സഹോദരന്മാരോട്, എന്റെ മരിപ്പിനുള്ള ചായേം വടേം കൊടുക്കാറായിട്ടില്ല. ഞാന്‍ മരിച്ചിട്ടില്ല, ഞാനിപ്പോഴും പൂര്‍ണ ആരോഗ്യവതിയായി മുന്നോട്ടു പോകുകയാണ്, ഞാന്‍ എന്റെ ജീവിതം ജീവിക്കുകയാണ്.
ഈ വാര്‍ത്ത കണ്ട് എന്നെ സ്‌നേഹിക്കുന്ന ഒരുപാടുപേര്‍ എനിക്ക് മെസേജ് അയക്കുകയും വിളിക്കുകയും എനിക്ക് എന്ത് പറ്റി എന്ന് അന്വേഷിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ഒന്നും പറ്റിയിട്ടില്ല, ഞാന്‍ ഹാപ്പിയാണ്, നിങ്ങളും ഹാപ്പിയായി ഇരിക്കുക- ജുവല്‍ മേരി പറഞ്ഞു.
ടെലിവിഷന്‍ ഹോസ്റ്റ് ആയി പരിചിതയായതാണ് ജുവല്‍ മേരി. പിന്നീട് ബിഗ് സ്‌ക്രീനിലേക്കും എത്തി. തുടര്‍ച്ചയായി രണ്ട് മമ്മൂട്ടി സിനിമകലിലെ നായികാ വേഷം ജുവല്‍ മേരിയുടെ കരിയറിലെ ഹൈലൈറ്റ് ആണ്. പത്തേമാരിയുംസ ഉട്ടോപ്യയിലെ രാജാവൂം, അതിന് ശേഷം ജുവല്‍ സിനിമകള്‍ ചെയ്തിട്ടില്ല.






English (US) ·