എന്റെ മായക്കുട്ടി സിനിമയിലേക്ക്! ആജീവനാന്ത പ്രണയത്തിൻ്റെ ആദ്യ ചുവടുവയ്പ് മാത്രമായിരിക്കട്ടെ!

6 months ago 7

Authored by: ഋതു നായർ|Samayam Malayalam1 Jul 2025, 5:20 pm

അഭിമാനത്തോടെ ആ അച്ഛൻ പറയുന്നു എന്റെ മായക്കുട്ടിയുടെ തുടക്കം ഗംഭീരമാകട്ടെ; സിനിമയോടുള്ള പ്രണയം ഇവിടെ തുടങ്ങട്ടെ!!

വിസ്മയ മോഹൻലാൽവിസ്മയ മോഹൻലാൽ (ഫോട്ടോസ്- Samayam Malayalam)
തന്റെ മകൾ സിനിമയിലേക്ക് എന്ന പ്രഖ്യാപനം നടത്തി മോഹൻലാൽ . തുടക്കം സിനിമയിലൂടെയാണ് വിസ്മയ തുടക്കം കുറിക്കുന്നത്. 'തുടക്കം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ തന്റെ മായക്കുട്ടി അഭിനയത്തിലേക്ക് എന്ന് മോഹൻലാൽ പറയുന്നു.

എന്റെ മായക്കുട്ടി തുടക്കം കുറിക്കുന്നു; പ്രിയപ്പെട്ട മായക്കുട്ടി, നിന്റെ "തുടക്കം" സിനിമയുമായുള്ള ആജീവനാന്ത പ്രണയത്തിൻ്റെ ആദ്യ ചുവടുവയ്പ് മാത്രമായിരിക്കട്ടെ- ലാലേട്ടൻ പറയുന്നു.

ജൂഡ് ആൻ്റണി ജോസഫ് ആണ് തുടക്കത്തിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ആൻ്റണി പെരുമ്പാവൂരും ആശിർവാദ് സിനിമാസും ചേർന്നാണ് സിനിമയുടെ നിര്മ്മാണം. മോഹൻലാൽ കുറിച്ചു. അതേസമയം എന്റെ പ്രിയപ്പെട്ട മായക്കുട്ടിക്ക്, എല്ലാ പ്രാർത്ഥനകളും. ഒരു മികച്ച ‘തുടക്കം’ നേരുന്നു എന്നാണ് ആന്റണി പെരുമ്പാവൂർ കുറിച്ചത്.

ഇതൊരു നിയോഗമായി കാണുന്നു. എന്റെ ലാലേട്ടന്റെയും സുചിചേച്ചിയുടെയും, പ്രിയപ്പെട്ട മായയുടെ ആദ്യ സിനിമ എന്നെ വിശ്വസിച്ചു ഏല്പിക്കുമ്പോൾ ഞാൻ കണ്ടതാണ് ആ കണ്ണുകളിൽ നിറഞ്ഞ സന്തോഷവും പ്രതീക്ഷയും.നിരാശപ്പെടുത്തില്ല ലാലേട്ടാ.. ചേച്ചി...കൂടുതൽ അവകാശവാദങ്ങൾ ഒന്നുമില്ല, ഒരു കുഞ്ഞു സിനിമ. എന്നും എന്റെ മനസ്സ് പറയുന്ന സിനിമകളാണ് ഞാൻ ചെയ്തിട്ടുള്ളത്. ഇന്നും അങ്ങനെ തന്നെ.

ആന്റണി ചേട്ടാ ഇതൊരു “ആന്റണി -ജൂഡ് “ ”തുടക്ക“മാകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു.
പ്രിയ പ്രേക്ഷകർ കൂടെ നിൽക്കുമെന്ന പ്രതീക്ഷയോടെ; ജൂഡും കുറിച്ചു .

updating....

Read Entire Article