എന്റെ മൂന്ന് മാസത്തെ കഷ്ടപ്പാടല്ലേ, എങ്ങനെയാണ് അദ്ദേഹത്തിന് അങ്ങനെ പറയാൻ തോന്നിയത്; സംവിധായകനിൽ നിന്നുണ്ടായ അനുഭവത്തെ കുറിച്ച് സൺ യേ ജിൻ

5 months ago 5

Authored by: അശ്വിനി പി|Samayam Malayalam21 Aug 2025, 1:13 pm

കല്യാണം കഴിഞ്ഞ്, കുഞ്ഞ് പിറന്നതിന് ശേഷം നീണ്ട ഒരിടവേള കഴിഞ്ഞാണ് സൺ യേ ജിൻ സിനിമയിലേക്ക് തിരിച്ചെത്തിയത്. പാർക് ചാൻ വൂക്കിന്റെ നോ അദർ ചോയ്സ് എന്ന ചിത്രത്തിലാണ് നടി ആദ്യമായി അഭിനയിച്ചത്

Son Ye Jinസൺ യേ ജിൻ
സംവിധായകൻ പാർക് ചാൻ വൂക്ക് തന്റെ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ വളരെ അധികം കർക്കശക്കാരനാണ്. തൻ എന്താണോ പ്രതീക്ഷിക്കുന്നത് അത് അഭിനേതാക്കളിൽ നിന്ന് എങ്ങനെയും നേടിയെടുക്കുന്ന സംവിധായകനാണ് എന്ന് ഇപ്പോൾ നടി സൺ യേ ജിൻ തന്റെ അനുഭവം പറഞ്ഞതിലൂടെ വീണ്ടും വ്യക്തമാകുന്നു.

നോ അദർ ചോയ്സ് എന്ന പുതിയ സിനിമ റിലീസിനൊരുങ്ങവെ, ചിത്രത്തിലെ അഭിനയിച്ച അനുഭവത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ തുറന്ന് സംസാരിക്കുകയായിരുന്നു നടി. തന്റെ നൃത്ത പ്രകടനം ഇഷ്ടപ്പെടാതിരുന്ന സംവിധായകൻ അത് സിനിമയിൽ നിന്നും കട്ട് ചെയ്തു എന്ന് നടി പറയുന്നു.

Also Read: പ്രഭാസും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്നു, എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം, ഇത് ആരാധകർ കാത്തിരുന്നത്

കല്യാണം കഴിഞ്ഞ്, ഒരു കുഞ്ഞിന്റെ അമ്മയായതിന് ശേഷം, വലിയൊരു ബ്രേക്ക് കഴി‍ഞ്ഞാണ് സൺ യേ ജിൻ ബിഗ്സ്ക്രീനിലേക്ക് തിരിച്ചെത്തിയത്. തന്റെ ഓരോ പ്രകടനവും മികച്ചതായിരിക്കണം എന്ന നിർബന്ധം, പരിചയസമ്പത്തുള്ള ഒരു നടി എന്ന നിലയിൽ സൺ യേ ജിന്നിന് ഉണ്ടായിരുന്നു. മൂന്ന് മാസത്തോളം പ്രാക്ടീസ് ചെയ്താണ് ആ ഡാൻസ് പെർഫോമൻസ് സിനിമയിൽ ചെയ്തത്. പക്ഷേ അത് സംവിധായകൻ കട്ട് ചെയ്തു.

Also Read: മതവുമായി കൂട്ടിക്കെട്ടിയത് സങ്കടമുണ്ടാക്കി! എല്ലാ ദിവസവും മുടങ്ങാതെ പ്രാർത്ഥിച്ചു; ആ വരവ് ഞാൻ കാത്തിരിക്കുന്നു

പാർക് ഹീ സൺ, ലീ ബൈങ് ഹുൻ, ലീ സങ് മിൻ, ചാ സെങ് വൊൺ തുടങ്ങിയ താരങ്ങൾക്കൊപ്പം സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കവെ, ആ പർട്ടിക്കുലർ ഡാൻസ് സീൻ വന്നു. ഞാൻ ചെയ്തത് സംവിധായകൻ ഇഷ്ടപ്പെട്ടില്ല. മൂന്ന് മാസം പ്രാക്ടീസ് ചെയ്ത താങ്കൾക്ക് ഇതിലും മികച്ച രീതിയിൽ ചെയ്യാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിച്ചു എന്നാണ് പാർക് ചാൻ വൂക്ക് പറഞ്ഞത്. ഇദ്ദേഹം എന്താണ് ഇങ്ങനെ പറയുന്നത്, അപ്പോൾ എന്റെ ഡെഡിക്കേഷന് യാതൊരു വിലയും ഇല്ലേ എന്ന് അപ്പോൾ ചിന്തിച്ചു പോയി എന്ന് സൺ യേ ജിൻ പറയുന്നു.

KCL 2025 Live Streaming: കേരളത്തില്‍ ഇനി ക്രിക്കറ്റ് പൂരം; കെസിഎല്‍ തത്സമയം കാണാന്‍ ഇതാ വഴി


പക്ഷേ അത് പാർക് ചാൻ വൂക്ക് എന്ന സംവിധായകന്റെ പെർഫക്ഷനിസത്തിന്റെ ഭാഗമാണ്. അതുകൊണ്ടാണ് നോ അദർ ചോയ്സ് എന്ന ചിത്രം ഇപ്പോൾ ആഗസ്റ്റ് 29 ന് നടക്കുന്ന വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാൻ അർഹത നേടിയത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article