എന്റെ മോളാണ് അവൾ! കുഞ്ഞിന് വിവാഹത്തിന് പങ്കെടുക്കാൻ ആയില്ല; അവൾ ക്യാരീയിങ് ആയിരുന്നു; ദുർഗയെ കുറിച്ച് ഉമാ നായർ!

6 months ago 6

Authored by: ഋതു നായർ|Samayam Malayalam25 Jun 2025, 1:48 pm

ഈ സ്ത്രീ ഒറ്റയ്ക്ക് ഇതെല്ലാം എങ്ങനെ ചെയ്യുന്നു എന്നത് ഇപ്പോഴും എനിക്ക് അത്ഭുതമാണ് അതിശയം ആണ്. അവരുടെ കണ്ണുകളിൽ, വികാരങ്ങളുടെ ഒരു സമ്മിശ്രഭാവം ആണ് കാണാൻ സാധിക്കുന്നത്: എന്നാണ് ദുർഗ കുറിച്ചത്

ഉമാ നായർ ദുർഗ കൃഷ്ണഉമാ നായർ ദുർഗ കൃഷ്ണ (ഫോട്ടോസ്- Samayam Malayalam)
സ്നേഹബന്ധത്തിന്റെ തീവ്രത എത്രത്തോളം ഉണ്ടെന്ന് തിരിച്ചറിയുന്ന ഒരുപാട് നിമിഷങ്ങൾ നമ്മുടെ ജീവിതത്തിൽ വന്നു പോകും. ഇടക്ക് വച്ചൊന്നു പതറിയാൽ, സുഖവും ദുഖവും വരുന്ന സന്ദർഭങ്ങൾ, ഉയർച്ച താഴ്ചകൾ ഒക്കെ ഉണ്ടാകുന്ന സന്ദര്ഭങ്ങളിൽ ആരാണോ സ്ട്രോങ്ങ് ആയി നമ്മുടെ ഒപ്പം നിൽക്കുന്നത് അവരാകും ജീവിത കാലം മുഴുവൻ നമ്മുടെ കൂടെ ഉണ്ടാവുന്നത് എന്ന കാര്യത്തിൽ സംശയം വേണ്ട. അത്തരത്തിൽ ഉമാ നായരുടെ ജീവിതത്തിൽ സ്ട്രോങ്ങ് പില്ലർ ആയി നിൽക്കുന്ന ഒരാൾ ആണ് നടി ദുർഗ കൃഷ്ണ . തനിക്ക് തന്റെ ഗൗരി എങ്ങനെ ആണോ അങ്ങനെ ആണ് ദുർഗയും എന്നാണ് ഉമാ നായർ പറയുന്നത്.

എന്റെ കുഞ്ഞിന് ആ വിവാഹത്തിൽ പങ്കെടുക്കാൻ ആയില്ലെന്നും ഉമ പറയുന്നു. ജീവിതത്തിൽ പല സന്ദർഭങ്ങൾ ഉണ്ടായപ്പോൾ ചേച്ചി മക്കളെ എങ്ങനെ ആണ് കരുതിയത് ഒപ്പം നിന്നത് എന്ന് എനിക്ക് കൃത്യമായി അറിയാം എന്നാണ് ദുർഗ മുൻപൊരിക്കൽ പറഞ്ഞത്.

അതേസമയം തനിക്ക് മകൾ ആണ് ദുർഗ. ദുര്ഗ ആണ് വികാസിനെ ഏർപ്പാടാക്കിയത്. ആർട്ടിസ്റ്റ് ആണ് നടി ആണ്. എന്റെ മകൾ ആണ്. എനിക്ക് എന്റെ മോളെ പോലെ എന്നല്ല മോൾ തന്നെയാണ് ദുർഗ. ഈ വിവാഹം പ്ലാൻ ചെയ്ത നിമിഷം മുതൽ അവൾ ഒപ്പം ഉണ്ടായിരുന്നു. ടോപ് റ്റു ബോട്ടം കാര്യങ്ങൾക്കും എന്റെ മോളാണ് കൂടെ നിന്നത്. വെഡിങ് കാർഡ് മേക്കപ്പ് എന്നുവേണ്ട എല്ലാ കാര്യങ്ങളിലും എന്റെ മോൾ ആണ് മേൽനോട്ടം വഹിച്ചത്. പക്ഷേ എന്റെ കുഞ്ഞിന് അന്ന് ആ വിവാഹത്തിൽ പങ്കെടുക്കാൻ ആയില്ല. കാരണം എന്റെ മോൾ പ്രെഗ്നന്റ് ആണ്.

അവൾക്ക് വരാൻ ആകാഞ്ഞതിൽ ഒരുപാട് സങ്കടപ്പെട്ടു എന്ന് എനിക്ക് അറിയാം. പക്ഷേ അവൾ ആണ് ബാക്ക് ബോൺ ആയി നമ്മുടെ ഒപ്പം നിന്നത്. അതേപോലെയാണ് വികാസും. വികാസ് എനിക്ക് അനുജനെ പോലെ ആണ്. ഞാൻ ഗൗരിയെ ടേക്ക് കെയർ ചെയ്യുംപോലെ ആണ് വികാസ് നോക്കിയത്. എന്റെ മോളെ ഞാൻ സ്വപ്നം കണ്ടപോലെ അണിയിച്ചൊരുക്കി എന്റെ കൈയ്യിൽ തന്നു. ഞാൻ സ്വപ്നം കണ്ടതിനും മുകളിൽ ആയിരുന്നു ആ രൂപം. ഏറെക്കാലമായി ഞാൻ മനസ്സിൽ കാണുന്ന സ്വപ്നത്തിനു അവർ രണ്ടുപേരും എന്റെ ഒപ്പം നിന്നു- ഉമാ നായർ പറയുന്നു.

ALSO READ: 300 കോടിയോ അതൊക്കെ പണ്ട് ഇപ്പൊ അതുക്കും മേലെ! ഇത്ര പണക്കാരി ആണെന്ന് കണ്ടാൽ പറയുമോ?; പുത്തൻ അതിഥിയെ വരവേറ്റ് താരം

കല്യാണം നടന്ന വേളയിൽ ഉമ എന്ന അമ്മയെ കുറിച്ച് സ്ട്രോങ്ങ് ആയ ലേഡിയെ കുറിച്ചാണ് ദുർഗ സംസാരിച്ചത്.


ഈ ചിത്രം കാണുമ്പോൾ എനിക്ക് എത്ര സന്തോഷവും അഭിമാനവും തോന്നുന്നു എന്ന് അറിയില്ല. മകളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നതിലെ സന്തോഷം, മാത്രമല്ല, മകൾ വളർന്നു വിവാഹം കഴിച്ച് പുതിയ വീട്ടിലേക്ക് മാറുന്നതിലെ സങ്കടവും ആ കണ്ണുകളിൽ എനിക്ക് കാണാൻ സാധിക്കും. തീർച്ചയായും അവളെ ഉമചേച്ചി മിസ് ചെയ്യും. തീർച്ചയായും, മകൾ തന്റെ ജീവിതത്തിലെ ഈ പുതിയ അധ്യായത്തിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ അവൾക്ക് അനുഗ്രഹങ്ങളും പ്രാർത്ഥനകളും ഒപ്പം ആ അമ്മ നൽകും എന്നാണ് ഉമയെ കുറിച്ച് ദുർഗ കുറിച്ചത്.
Read Entire Article