കൈലാഷ്ഒരു സിനിമ മാസികയില്‍ കാസ്റ്റിങ് കോള്‍ കണ്ടാണ്, അതില്‍ കൊടുത്തിരിയ്ക്കുന്ന മെയില്‍ ഐഡിയിലേക്ക് പ്രൊഫൈല്‍ അയച്ചത്. എന്നാല്‍ പല കഫെയില്‍ നിന്ന് അയച്ചിട്ടും മെയില്‍ സെന്റ് ആവുന്നില്ല, സെന്റിങ് ഫെയില്‍ഡ് എന്ന് കാണിക്കുന്നു. അവസാനം ലാല്‍ ജോസിനെ അറിയാവുന്ന ഒരു പരിചയക്കാരനിലൂടെ അദ്ദേഹവുമായി സംസാരിച്ചു. അതേ മെയില്‍ ഐഡി നല്‍കി, അതില്‍ സെന്റ് ആവുന്നില്ല എന്ന് പറഞ്ഞപ്പോള്‍ നിങ്ങള്‍ക്ക് മാത്രം എന്തുകൊണ്ട് പറ്റുന്നില്ല എന്ന ചോദ്യമാണ് കേട്ടത്. വീണ്ടും ശ്രമിച്ചു, അവസാനം മെയില്‍ എത്തി.
Also Read: ഇത് തൃഷയ്ക്ക് വേണ്ടിയല്ല, സൂര്യയ്ക്ക് വേണ്ടിയുള്ള ആഘോഷം; ആര്‍ജെ ബാലാജിയെ പ്രശംസിച്ച് ആരാധകര്ഫോട്ടോകള് എത്തിയതിന് ശേഷം ഓഡിഷന് പങ്കെടുത്തു. അന്ന് തന്നെ എന്നെ സെലക്ട് ചെയ്തു എന്നാണ് കരുതിയത്, പക്ഷേ ചില ലുക്ക് ടെസ്റ്റൊക്കെ നടത്തി തിരിച്ചയച്ചു. മുടിയൊന്നും വെട്ടരുത്, താടി വളര്‍ത്തണം എന്ന് പറഞ്ഞിരുന്നു. സെലക്ടായി എന്ന് ഞാന്‍ മനസ്സുകൊണ്ടങ്ങ് വിശ്വസിച്ചു. അതിന് ശേഷം കോഴിക്കോട് പോയി എംടി സാറിനെ കാണാന്‍ പറഞ്ഞു. അവിടെയും എന്നെ പോലെ പലരും എത്തിയിരുന്നു. അതോടെ സെലക്ട് ആയോ ഇല്ലയോ എന്ന കണ്‍ഫ്യൂഷനായി. എന്തായാലും ഓകെ, എംടി സാറെ ഒന്ന് കാണാമല്ലോ എന്ന പ്രതീക്ഷയായി. അദ്ദേഹം കാഷ്വലായി സംസാരിച്ച് തിരിച്ചയച്ചു.
എന്തൊക്കെ പറഞ്ഞാലും കുറച്ചൊക്കെ പ്രതീക്ഷ എനിക്കുണ്ടായിരുന്നു, പക്ഷേ ദിവസങ്ങള്‍ കഴിഞ്ഞിട്ടും കോളുകള്‍ ഒന്നും വന്നില്ല. എന്റെ രൂപവും മാറി തുടങ്ങി, ക്ഷീണിച്ചു, താടിയും മുടിയും വളര്‍ത്തിയിരിക്കുന്നു. നിനക്കെന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചുറ്റുമുള്ളവര്‍ ചോദിക്കാന്‍ തുടങ്ങി. പക്ഷേ അവരോടൊന്നും മറുപടി പറയാന്‍ സാധിച്ചില്ല, ഇനി സെലക്ട് ചെയ്തില്ലെങ്കിലോ എന്ന ടെന്‍ഷന്‍ കാരണം ആരോടും ഒന്നും പറഞ്ഞില്ല.
ദിവസങ്ങള്‍ കടന്നുപോയി, ഒരു ദിവസം നേരത്തെ പറഞ്ഞ പരിചയക്കാരനില്‍ നിന്നൊരു കോള്‍ വന്നു, നീ അന്ന് പോയ ലാല്‍ ജോസ് ചിത്രത്തിന്റെ പൂജ ബുധനാഴ്ചയാണല്ലോ, നിന്നെ വിളിച്ചില്ലേ എന്ന് ചോദിച്ചുകൊണ്ട്. അതോടെ ആകെ തകര്‍ന്നു, പ്രൊഡക്ഷന്‍ കണ്‍ട്രോളറെ വിളിച്ചപ്പോള്‍, അതെ പൂജയ്ക്ക് നീ വരണം എന്ന് മാത്രം പറഞ്ഞു. ഹോ ഓഡിഷന് പങ്കെടുത്തത് കൊണ്ട് വിളിക്കുന്നതാവും എന്ന് കരുതി.
എന്നാലും പോകണോ വേണ്ടയോ എന്ന കണ്‍ഫ്യൂഷനായിരുന്നു. ഒരു ഷര്‍ട്ടൊക്കെ വാങ്ങി വച്ചു, അതും ഒട്ടും താത്പര്യമില്ലാതെ കടക്കാരനോട് വഴക്കൊക്കെയിട്ട്, മൈന്റ് കംപ്ലീറ്റ് ഔട്ടായിരുന്നു. ഷര്‍ട്ട് വാങ്ങി വച്ച് ഫോണൊന്നും എടുക്കാതെ പുറത്തേക്ക് പോയി. ആ സമയത്ത് ലാല്‍ ജോസ് സാറിന്റെ കോള്‍ വന്നിരുന്നു. തിരിച്ചു വന്നപ്പോഴാണ് വിളിച്ചിരുന്നു എന്നറിഞ്ഞത്. കുറേ നേരം കഴിഞ്ഞ് ഞാന്‍ വിളിച്ചു നോക്കി, നീ എന്താ കോള്‍ എടുക്കാത്തത്, നാളെയാണ് സിനിമയുടെ പൂജ, നീയാണ് ഹരിദാസ് എന്ന് പറഞ്ഞു. അടുത്ത ദിവസം മുതല്‍ എന്റെ ജീവിതവും മാറി. ഞാന്‍ ഒട്ടും ഇഷ്ടമില്ലാതെ എടുത്ത ഷര്‍ട്ട് ഇട്ടാണ് പൂജയ്ക്ക് ധരിച്ചത്- കൈലാഷ് പറഞ്ഞു






English (US) ·