എന്റെ വിരലെങ്കിലും വെറുതെ വിടൂ! കേക്ക് നല്‍കിയ കോലിയെ കടിച്ച് ആർസിബി യുവതാരം– വിഡിയോ

9 months ago 7

ഓൺലൈൻ ഡെസ്ക്

Published: April 03 , 2025 10:19 PM IST

1 minute Read

 X@RCB
സ്വാസ്തിക് ചികാരയ്ക്കു കേക്ക് നൽകുന്ന വിരാട് കോലി. Photo: X@RCB

ബെംഗളൂരു∙ പിറന്നാൾ ആഘോഷത്തിനിടെ സൂപ്പർ താരം വിരാട് കോലിയുടെ വിരലിൽ കടിച്ച് റോയൽ‌ ചാലഞ്ചേഴ്സ് ബെംഗളൂരു യുവതാരം സ്വാസ്തിക് ചികാര. സ്വാസ്തിക്കിന്റെ പിറന്നാൾ ആഘോഷത്തിനിടെ കേക്ക് നൽകാൻ കോലിയെത്തിയപ്പോഴായിരുന്നു താരത്തിന്റെ തമാശ. കോലി കേക്ക് വായിൽ വച്ചു കൊടുത്തപ്പോൾ കേക്കിനൊപ്പം സൂപ്പർ താരത്തിന്റെ വിരലും കടിക്കുകയായിരുന്നു 20 വയസ്സുകാരനായ സ്വാസ്തിക്. വിരലുകളെയെങ്കിലും വെറുതെ വിടൂ എന്ന് കോലി ബെംഗളൂരു താരത്തോട് തമാശരൂപേണ പറഞ്ഞു.

സ്വാസ്തിക് ചികാരയുടെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ ആർസിബി തന്നെയാണ് എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ചത്. വിരാട് ഭായിയോട് എനിക്കു വാച്ചുകൾ സമ്മാനമായി തരാൻ പറയൂ എന്നും സ്വാസ്തിക് വിഡിയോയിൽ പറയുന്നുണ്ട്. യുപി ക്രിക്കറ്റ് ലീഗിൽ മീററ്റ് മാവറിക്കിനായി തകർപ്പൻ പ്രകടനം നടത്തിയതാണ് സ്വാസ്തിക്കിന് ആർസിബിയിലേക്കുള്ള വഴി തുറന്നത്.

നേരത്തേ കോലിയോട് അനുവാദം ചോദിക്കാതെ അദ്ദേഹത്തിന്റെ പെർഫ്യൂം എടുത്ത് ഉപയോഗിച്ചും സ്വാസ്തിക് ആർസിബി ക്യാംപിലെ സംസാര വിഷയമായിരുന്നു. വിരാട് കോലിക്കൊപ്പം ഡ്രസിങ് റൂമിൽ നിൽക്കെയാണ് സ്വാസ്തിക് സൂപ്പർ താരത്തിന്റെ ബാഗ് തുറന്ന് പെർഫ്യൂം എടുത്ത് ഉപയോഗിച്ചത്. കോലി നല്ല പെർഫ്യൂം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണ് ഇങ്ങനെ ചെയ്തതെന്നാണ് സ്വാസ്തിക് പിന്നീടു പ്രതികരിച്ചത്.

English Summary:

Swastik Chikara bites Virat Kohli’s finger, makes stunning request during day celebrations

Read Entire Article