Published: November 05, 2025 03:10 PM IST
1 minute Read
മുംബൈ ∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ഏകദിന ലോകകപ്പ് കിരീടം നേട്ടം ഓരോ ക്രിക്കറ്റ് ആരാധകരുടെയും ഹൃദയത്തിലാണ് പതിഞ്ഞത്. ഇന്ത്യൻ വനിതകളുടെ കന്നിക്കിരീട നേട്ടത്തിന്റെ ആഘോഷങ്ങൾ ഇതുവരെ അവസാനിച്ചിട്ടുമില്ല. ഇപ്പോഴിതാ, ലോകകപ്പ് വിജയത്തിനു ദിവസങ്ങൾക്കു ശേഷം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ ആ നേട്ടം, ശരീരത്തിലും പതിപ്പിച്ചു.
ഇടതു കൈയിൽ ലോകകപ്പ് ട്രോഫി, ടാറ്റൂ ചെയ്തതിന്റെ ചിത്രം ഹർമൻപ്രീത് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ‘‘എന്റെ ശരീരത്തിലും ഹൃദയത്തിലും എന്നെന്നേക്കുമായി കൊത്തിവച്ചിരിക്കുന്നു, ആദ്യ ദിവസം മുതല്‍ നിനക്കായി കാത്തിരുന്നു, ഇനി എല്ലാ ദിവസവും രാവിലെ ഞാന്‍ നിന്നെ കാണും’’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചത്. കൈമുട്ടിന് മുകളിലായാണ് താരം ട്രോഫിയുടെ ചിത്രം ടാറ്റൂ ചെയ്തത്.
2017ൽ ലോകകപ്പ് ഫൈനൽ തോറ്റ ഇന്ത്യൻ ടീമിലും ഹർമൻപ്രീത് അംഗമായിരുന്നു. ലോകകപ്പ് വിജയത്തിനു പിന്നാലെ ഹർമൻപ്രീത് ഉൾപ്പെടെയുള്ള എല്ലാ താരങ്ങളും സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ലോകകപ്പ് നേട്ടം പല രീതിയിൽ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും റീലുകളുമാണ് താരങ്ങൾ പങ്കുവച്ചത്.
English Summary:








English (US) ·