എന്റെ സ്വന്തം കുഞ്ഞിനോട് ഞാനത് ചെയ്യുമോ? എനിക്കും നയനും സിനിമയില്‍ വലിയ ബന്ധങ്ങളില്ല എന്ന് വിഘ്‌നേശ് ശിവന്‍

1 month ago 8

Authored by: അശ്വിനി പി|Samayam Malayalam16 Apr 2026, 4:27 p.m. IST

തനിക്കോ നയന്‍താരയ്‌ക്കോ, തങ്ങളുടെ സിനിമയ്‌ക്കോ വേണ്ടി സംസാരിക്കാന്‍ ഇന്റസ്ട്രിയില്‍ വലിയ ബന്ധങ്ങളില്ല എന്ന് വിഘ്‌നേശ് ശിവന്‍ പറയുന്നു, അനിരുദ്ധ്, നെല്‍സണ്‍, നസ്‌റിയ, ഫഹദ് എന്നിങ്ങനെ ചുരുങ്ങിയ സൗഹൃദങ്ങളേ ഞങ്ങള്‍ക്കുള്ളൂ

nayanthara wikki negativeനയൻതാരയും വിഘ്നേശ് ശിവൻ
വലിയൊരു ബ്രേക്കിന് ശേഷമാണ് വിഘ്‌നേശ് ശിവന്റെ സംവിധാനത്തില്‍ ഒരു സിനിമ പുറത്തിറങ്ങിയത്. എല്‍ഐകെ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്‍കുന്ന അഭിമുഖങ്ങളില്‍ വിഘ്‌നേശ് ശിവന്‍ പറയുന്ന പല കാര്യങ്ങളും വൈറലാവുകയാണ്. ഏറ്റവുമൊടുവില്‍ സംസാരിച്ചത് തനിക്കും ഭാര്യ നയന്‍താരയ്ക്കുമെതിരെ വരുന്ന സോഷ്യല്‍ മീഡിയ കമന്റുകളെ കുറിച്ചാണ്.

നെഗറ്റീവ് പബ്ലിസിറ്റിയാണ് ഇപ്പോള്‍ എല്ലാവരും നോക്കുന്നത്. ഒരു വ്യക്തിയെ കുറിച്ച് പറയുന്നതാണെങ്കിലും സിനിമയെ കുറിച്ച് പറയുന്നതാണെങ്കിലും നെഗറ്റീവായി പറഞ്ഞാല്‍ മാത്രമേ ശ്രദ്ധ കിട്ടൂ എന്ന ചിന്ത പലര്‍ക്കുമുണ്ട്. പക്ഷേ ഉള്ളിലെ കണ്ടന്റ് പോസിറ്റീവായിരിക്കും. തന്നെയും നയന്‍താരയെയും വച്ച് പറയുന്ന ഗോസിപ്പുകള്‍ പലതും അത്തരത്തിലാണെന്ന് വിഘ്‌നേശ് ശിവന്‍ പറയുന്നു.

Also Read: പ്രണവിന്റെയും കല്യാണിയുടെയും വിവാഹത്തിന് കാത്തിരിക്കുകയാണെന്ന്; മറുപടി നല്‍കി ലിസി

അതുപോലെ ഇപ്പോള്‍ എല്‍ഐകെ എന്ന ചിത്രത്തിന് നേരെയും പല നെഗറ്റീവ് പോസ്റ്റുകളും വരുന്നുണ്ട്. അതേ സമയം അത്തരം പോസ്റ്റുകള്‍ക്ക് താഴെ വരുന്ന കമന്റുകള്‍, സിനിമ കണ്ടിട്ട് സംസാരിക്കൂ നല്ല സിനിമയാണ് എന്നതാണ്. റിവ്യു പറയുന്നവരും നെഗറ്റീവ് ടൈറ്റിലിറ്റ്, ഉള്ളില്‍ പോസിറ്റീവായ കാര്യം പറയുന്നു. പക്ഷേ ആളുകള്‍ നോക്കുന്നത് തംപ്‌നെയില്‍ മാത്രമാണ്.

ഒരുപക്ഷേ ഇപ്പോള്‍ എല്‍ഐകെയ്ക്ക് വരുന്ന നെഗറ്റീവ് കമന്റുകള്‍ , ഇത്തരത്തില്‍ സിനിമയ്ക്ക് കൂടുതല്‍ അറ്റന്‍ഷന്‍ കിട്ടാന്‍ വേണ്ടി വിഘ്‌നേശ് ശിവന്‍ തന്നെ ചെയ്യുന്നതാണോ എന്ന് അവതാരകന്‍ ചോദിക്കുകയുണ്ട്. അതെങ്ങനെയാണ് സര്‍, എന്റെ സ്വന്തം കുഞ്ഞിനോട് ഞാനത് ചെയ്യുമോ എന്നായിരുന്നു വിഘ്‌നേശിന്റെ മറു ചോദ്യം.

Also Read: നിന്നെ ഞങ്ങള്‍ക്ക് തന്നതിന് ദൈവത്തോട് നന്ദി പറയാത്ത ഒരു ദിവസം പോലുമില്ല; മകന്റെ പിറന്നാള്‍ ദിനത്തില്‍ കുഞ്ചാക്കോ ബോബന്‍


ഇന്റസ്ട്രിയില്‍ തനിക്കും നയനും സപ്പോര്‍ട്ട് തരാനായി വലിയ സൗഹൃദങ്ങളില്ല എന്നും വിഘ്‌നേശ് പറയുന്നുണ്ട്. എല്‍ഐകെയുടെ ഓഡിയോ ലോഞ്ചിന് വലിയ പ്രമുഖ നടന്മാരെയൊന്നും വിളിക്കാന്‍ ഞങ്ങള്‍ക്ക് ഇല്ലായിരുന്നു. അനിരുദ്ധും നെല്‍സണും നസ്‌റിയ നസീമും ഫഹദ് ഫാസിലും പോലുള്ള ചെറിയ കുറച്ച് സര്‍ക്കിള്‍ മാത്രമേ ഞങ്ങള്‍ക്കുള്ളൂ. അത് മനപൂര്‍വ്വം സംഭവിച്ചതല്ല, അങ്ങനെ ആയതാണ് എന്നാണ് വിഘ്‌നേശ് ശിവന്‍ പറഞ്ഞത്‌.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article