എന്റെ ഹൃദയത്തില്‍ ഇപ്പോഴും നിങ്ങളുണ്ട്! കൂടെയുണ്ടായിരുന്നുവെങ്കില്‍ ഈ ദിവസം സ്‌പെഷലായേനെ! അംബരീഷ് ഓര്‍മകളില്‍ സുമലത

7 months ago 8

Authored by: നിമിഷ|Samayam Malayalam29 May 2025, 1:30 pm

സുമലത-അംബരീഷ് പ്രണയവും വിവാഹവുമൊക്കെ ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നതാണ്. അന്ന് നായികയായി തിളങ്ങി നില്‍ക്കുകയായിരുന്നു സുമലത. റിബല്‍ സ്റ്റാറുമായുള്ള പ്രണയത്തെ വിമര്‍ശിച്ച് സിനിമാലോകത്തുള്ളവരെല്ലാം എത്തിയിരുന്നു. ഈ ബന്ധം ശാശ്വതമാവില്ലെന്നായിരുന്നു ഉപദേശം. അതൊന്നും വകവെക്കാതെയായിരുന്നു സുമലത അംബരീഷിനെ വിവാഹം ചെയ്തത്.

എന്റെ ഹൃദയത്തില്‍ ഇപ്പോഴും നിങ്ങളുണ്ട്!എന്റെ ഹൃദയത്തില്‍ ഇപ്പോഴും നിങ്ങളുണ്ട്! (ഫോട്ടോസ്- Samayam Malayalam)
പ്രണയവിവാഹത്തിലൂടെയായിരുന്നു സുമലതയും അംബരീഷും ഒന്നിച്ചത്. സഹനടനായാണ് അംബരീഷിന്റെ കരിയര്‍ തുടങ്ങിയത്. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനാവുമെന്ന് തെളിയിച്ചതോടെയായിരുന്നു റിബല്‍ സ്റ്റാര്‍ എന്ന വിശേഷണം അദ്ദേഹത്തിന് ലഭിക്കുന്നത്. സിനിമ മാത്രമല്ല രാഷ്ട്രീയത്തിലും പ്രവേശിച്ചിരുന്നു അദ്ദേഹം. റിബല്‍ സ്റ്റാറുമായുള്ള സുമലതയുടെ പ്രണയം അന്നത്തെ കാലത്ത് വലിയ ചര്‍ച്ചയായിരുന്നു. ഈ ബന്ധം അധികം പോവില്ല, വിവാഹ ജീവിതത്തിന് ആയുസുണ്ടാവില്ല എന്നായിരുന്നു വിമര്‍ശനങ്ങള്‍. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം അന്ന് സുമലതയെ ഉപദേശിച്ചിരുന്നു.

അംബരീഷിനൊപ്പം എന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു സുമലത. മാതൃക ദമ്പതികളായി ജീവിച്ച് കാണിക്കുകയായിരുന്നു. മാതാപിതാക്കള്‍ക്ക് ശേഷമായി മകനായ അഭിയും സിനിമയിലേക്ക് പ്രവേശിച്ചിരുന്നു. മകന്റെ ആദ്യ സിനിമ കാണാതെയായിരുന്നു അംബരീഷിന്റെ വിയോഗം. പ്രിയപ്പെട്ടവരെല്ലാം അന്ന് സുമലതയെ ആശ്വസിപ്പിച്ച് കൂടെയുണ്ടായിരുന്നു. കൂടെയില്ലെങ്കിലും വിശേഷാവസരങ്ങളിലെല്ലാം പ്രിയതമനെക്കുറിച്ച് വാചാലയായി അവര്‍ എത്താറുണ്ട്.

Also Read: വിവാഹ വേഷത്തില്‍ ഡെയ്‌നും വിന്‍സിയും! ആദ്യം കണ്ടപ്പോള്‍ അങ്ങ് ഇല്ലാണ്ടായി! വൈറല്‍ ചിത്രങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍

ഇപ്പോഴിതാ അംബരീഷിന്റെ 73ാം ജന്മദിനവുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത കുറിപ്പും വീഡിയോയുമാണ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്. ഞാന്‍ എവിടെയാണെന്നോര്‍ത്ത് നിങ്ങള്‍ അത്ഭുതപ്പെടുന്നുണ്ടോ, നിങ്ങളുടെ അരികില്‍ തന്നെയുണ്ട് ഞാന്‍. എല്ലാ നിമിഷങ്ങളിലും നമ്മളൊന്നിച്ച് തന്നെയാണ്. അതിരാവിലെ റേഡിയോയില്‍ നിന്നുള്ള പഴയ ഗാനവും, കാപ്പിയുടെ മണവുമൊക്കെ ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. എന്നും ഞാന്‍ നിങ്ങളോടൊപ്പം തന്നെയാണ്. ഈ ഹൃദയത്തില്‍ എന്നും സ്ഥാനമുണ്ട്. ഓരോ നിമിഷവും നമ്മളൊന്നിച്ച് തന്നെയാണെന്നുമായിരുന്നു സുമലത കുറിച്ചത്.

എന്റെ ഹൃദയത്തില്‍ ഇപ്പോഴും നിങ്ങളുണ്ട്! കൂടെയുണ്ടായിരുന്നുവെങ്കില്‍ ഈ ദിവസം സ്‌പെഷലായേനെ! അംബരീഷ് ഓര്‍മകളില്‍ സുമലത


നമ്മളൊന്നിച്ചുള്ള മനോഹരമായ യാത്രകളെക്കുറിച്ചാണ് ഞാനിപ്പോഴും ഓര്‍ക്കുന്നത്. നിങ്ങളുടെ അഭാവം സമ്മാനിച്ച വേദന എത്രത്തോളമെന്ന് പറഞ്ഞറിയിക്കാനാവില്ല. ആ സ്‌നേഹം ഇപ്പോഴും എന്നോടൊപ്പമുണ്ട്. അതാണ് എന്നെ നയിക്കുന്നത്. ഓരോ നിമിഷവും ആ സാന്നിധ്യം എിക്ക് അറിയാനാവുന്നുണ്ട്. എന്നെ ഗൈഡ് ചെയ്യാനും, സന്തോഷത്തോടെ മുന്നോട്ട് പോവാനും ധൈര്യം തരുന്നത് ആ ശക്തിയാണ്. നിങ്ങളുടെ സ്‌നേഹവും, ദയയും, സഹാനുഭൂതിയുമൊക്കെ എന്നും എനിക്ക് പ്രചോദനമാണ്. നിങ്ങളുടേത് പോലെയുള്ളൊരു ജീവിതത്തിന് ഒരിക്കലും അവസാനമില്ല. എന്നും എല്ലായിടത്തും നിങ്ങളുണ്ട് അമ്പി അണ്ണാ എന്നുമായിരുന്നു കുറിപ്പ്.

ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം 73ാം പിറന്നാള്‍ ആഘോഷിച്ചേനെ. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് പോസ്റ്റിന് താഴെയായി അംബരീഷിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്. പ്രിയപ്പെട്ട അംബിയണ്ണാ, നിങ്ങളെ അങ്ങനെ മറക്കാനാവില്ല, ഇപ്പോഴും മനസിലുണ്ട് നിങ്ങള്‍ എന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

നിമിഷ

രചയിതാവിനെക്കുറിച്ച്നിമിഷനിമിഷ, സമയം മലയാളത്തിലെ എന്റർടൈൻമെന്റ് വിഭാ​ഗത്തിൽ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സിനിമ-ടെലിവിഷൻ മേഖലകളിലെ വിശേഷങ്ങളും വാർത്തകളും അഭിമുഖങ്ങളും ചെയ്തുവരുന്നു. കാര്യവട്ടം ക്യാംപസിൽ നിന്നും എംസിജെ പൂർത്തിയാക്കിയ ശേഷം പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ്, ഫിൽമിബീറ്റ് മലയാളം എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്നു.... കൂടുതൽ വായിക്കുക

Read Entire Article