എന്റെപോന്നോ ഇതെന്താ ഇത്! 6 ലക്ഷത്തിന്റെ ബാഗ്+ 16 ലക്ഷത്തിന്റെ വാച്ച്; ആഡംബരം ഇച്ചിരി കൂടുതലാണോ; ഒരിക്കലുമല്ലെന്ന് ഫാൻസ്‌

3 weeks ago 4
പണം ഉള്ളവർക്ക് എന്തും ആകാമല്ലോ എന്ന് ചോദിക്കുന്ന ഒരുപാട് പേരെ നമുക്ക് അറിയാം. പണം ഉണ്ടാക്കാൻ കഷ്ടപ്പെടുന്ന അവസ്ഥയെക്കുറിച്ച് ചിലപ്പോൾ അത്ര ധാരണ പലർക്കും ഉണ്ടാകില്ല. ഇപ്പോൾ സിനിമയിൽ ഉള്ളവരുടെ കാര്യം എടുത്താൽ ചോര നീരാക്കി പണി ചെയ്താകും പലരും സൂപ്പർ താരങ്ങൾ ആയിട്ടുണ്ടാവുക. അവരുടെ ലിസ്റ്റിൽ മമ്മൂട്ടിയും മോഹൻലാലും ഒക്കെ കഷ്ടപ്പാടിന്റെ വില അറിഞ്ഞുകൊണ്ട് ഈ മേഖലയിൽ സാമ്ര്യാജ്യം സ്ഥാപിച്ചവർ ആണ്. അവരുടെ മക്കളും അതെ വഴിയിൽ തന്നെ എത്തുകയും ചെയ്തു.

മമ്മുക്കയുടെ മകൻ എന്ന നിലയിൽ മാത്രമല്ല ദുൽഖർ സിനിമയിൽ തിളങ്ങിയത്. അത്യാവശ്യം ഒരുപാട് കഷ്ടപ്പെട്ടാണ് പാൻ ഇന്ത്യൻ സ്റ്റാർ എന്ന ലേബൽ അദ്ദേഹം നേടിയത്. അപ്പോൾ അദ്ദേഹത്തിന് ആര്ഭാടത്തിന്റെ കാര്യത്തിൽ ഒട്ടും കുറയ്‌ക്കേണ്ടത് ഇല്ലെന്നതാണ് പറഞ്ഞുവരുന്നത്. ഇക്കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ ഭാര്യ അമാൽ ധരിച്ചെത്തിയ ലക്ഷങ്ങൾ വിലവരുന്ന ആക്സസറീസിനെ കുറിച്ചാണ് ചർച്ചകൾ.


ALSO READ: മീനാക്ഷിക്ക് ശേഷം ഒരു കുഞ്ഞിനെക്കൂടി ആഗ്രഹിച്ചിരുന്നു; അന്ന് വിവാഹമോചന സമയത്ത് വന്ന ഗോസിപ്പുകളിൽ പരമപ്രധാനം

ആറുലക്ഷത്തിന്റെ ഹാൻഡ് ബാഗ് ആണ് അമാൽ ധരിച്ചത്. കൈയ്യിൽ കിടക്കുന്ന വാച്ചിന്റെ വില പതിനാറുലക്ഷത്തിന്‌ നേരിയ കുറവ് മാത്രം. ഇത്രത്തോളം വിലവരുന്ന സാധനങ്ങൾ ധരിച്ചെത്തിയപ്പോഴാണ് ആഡംബരം ഇച്ചിരി കൂടുതൽ ആണോ എന്ന ചോദ്യം ചിലർ ഉന്നയിച്ചത്. എന്നാൽ അങ്ങനെയല്ല അവർ കഷ്ടപ്പെടുന്നത് അവർ ആഡംബരം കാണിക്കട്ടെ എന്നായി ഫാൻസ്‌. ദുൽഖർ സൽമാന്റെ ഭാര്യ എന്ന നിലയിൽ മാത്രമല്ല അമാല്‍ ആര്‍ക്കിടെക്റ്റ് കൂടിയാണ്

തമിഴ്‌നാട്ടിൽ ആയിരുന്നു അമാൽ ജനിക്കുന്നത്. താരത്തിന്റെ ബാപ്പ സയ്യിദ് നിസാമുദ്ദീൻ ചെന്നൈയിലെ അറിയപ്പെടുന്ന ഒരു ബിസിനസുകാരനാണ്. സമൂഹത്തിൽ ഉന്നത നിലയിൽ നിൽക്കുന്ന കുടുംബമാണ് അമാലിന്റേത് .

ഇന്റീരിയർ ഡിസൈനിലും വാസ്തുശാത്രത്തിലും പഠനങ്ങൾ നടത്തിയത് അവരുടെ ഇന്റീരിയർ ഡിസൈനിംഗ് കരിയറിന് അടിത്തറയിട്ടു. സോഷ്യൽ മീഡിയയിൽ വളരെ കുറച്ച് മാത്രമേ എത്തുന്നുള്ളു എങ്കിലും ഇപ്പോഴും കരിയറിൽ അമാൽ ശ്രദ്ധിക്കുന്നുണ്ട്. അമാൽ സൂഫിയയും ദുൽഖർ സൽമാനും 2011 ൽ ആണ് വിവാഹിതരായത്, ദമ്പതികൾക്ക് മറിയം 2017 ൽ ആണ് ജനിച്ചത്.

Read Entire Article