അഖില്‍ എന്‍ആര്‍ഡിയുടെ ഭാര്യ മറ്റൊരാള്‍ക്കൊപ്പം ഒളിച്ചോടി എന്ന വാര്‍ത്തകള്‍ സംസ്ഥാനം വിട്ടും വലിയ ചര്‍ച്ചയായിരുന്നു. വിഷയത്തില്‍ ഇരുവരും ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ, മേഘ നായര്‍ പ്രതികരിക്കുന്നു
മേഘ നായരുടെ പ്രതികരണംഇരുവരെയും സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ക്ക് ഇപ്പോഴും അവസാനമില്ല. അഖിലിന്റെ വീട്ടില്‍ നിന്ന് പലതും എടുത്താണ് മേഘ പോയത് എന്ന് പറയുന്നവരുണ്ട്. അതിനിടയില്‍ മേഘയുടെ അച്ഛന്റെ സുഹൃത്തും അഭിഭാഷകനുമായ ഒരാള്‍ എന് വ്യാജേനെ- അഖിലിന്റെ അച്ഛന്‍ കാരണമാണ് മേഘ വീട്ടില്‍ നിന്ന് പടിയിറങ്ങേണ്ടി വന്നത് എന്നൊക്കെയുള്ള തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
ചിരിച്ച് ചിരിച്ച് നയന്‍താരയുടെ കണ്ണില്‍ നിന്ന് വെള്ളം വന്നു; വന്‍ തകര്‍ച്ചയ്ക്ക് ശേഷമുള്ള പേളി മാണിയുടെ ഗംഭീര തിരിച്ചു വരവ്
മേഘ നായര്‍ സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഏതാനും ഫോട്ടോകള്‍ പങ്കുവച്ചിരുന്നു. അച്ഛന്റെ വീട്ടില്‍ നിന്ന് എന്ന ക്യാപ്ഷനോടെ ഫോട്ടോകള്‍ പങ്കുവച്ചപ്പോള്‍, ഓഹോ അപ്പോള്‍ അനൂപുമായി പിരിഞ്ഞു അല്ലേ എന്ന് ചോദിച്ചുകൊണ്ടും കമന്റുകള്‍ വന്നു. ആ എല്ലാ ഇല്ലാക്കഥകള്‍ക്കും മറുപടിയുമായിട്ടാണ് ഇപ്പോള്‍ മേഘ നായര്‍ എത്തിയിരിക്കുന്നത്
മേഘയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്
ഞാന്‍ ഇറങ്ങി വന്നു എന്നുള്ളത് സത്യമാണ്. പത്ത് ദിവസം ഞാന്‍ അനൂപിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇതിനിടയില്‍ ഞാന്‍ അച്ഛനെ കാണാന്‍ വീട്ടില്‍ പോയി. അപ്പോള്‍ എടുത്ത ഫോട്ടോ ഞാന്‍ പോസ്റ്റ് ചെയ്തു. ഒരു ദിവസം കഴിഞ്ഞപ്പോള്‍ തിരികെ ഞാന്‍ അനൂപിന്റെ വീട്ടിലേക്ക് വന്നു, ഞാന്‍ ഇവിടെ തന്നെയുണ്ട്. ഒരാളുടെ കൂടെ ഇറങ്ങി വന്നത് കളഞ്ഞിട്ട് പോകാന്‍ വേണ്ടിയല്ല.ഞാന്‍ അവിടെ നിന്നും ഇറങ്ങി വന്നതിന് എനിക്ക് എന്റേതായ കാരണങ്ങളുണ്ട്. അത് പബ്ലിക്കിന്റെ മുന്നില്‍ പറയാന്‍ യാതൊരു താത്പര്യവുമില്ല. മാത്രമല്ല, ഞങ്ങള്‍ തമ്മില്‍ കുറ്റങ്ങള്‍ പറയില്ല എന്ന് എഗ്രിമെന്റില്‍ ഒപ്പുവച്ചിട്ടുണ്ട്. ഈ പറഞ്ഞ പുള്ളിയോ ഞാനോ നേരിട്ട് വന്ന് ആരോടും ഒന്നും പറഞ്ഞിട്ടില്ല. പിന്നെ സുഹൃത്ത് എന്ന് പറഞ്ഞ് നടക്കുന്ന വ്യക്തികള്‍ പലതും പറയും. അത് ആരും വിശ്വസിക്കേണ്ട. പിന്നെ അവിടെ നിന്ന് ഞാന്‍ എന്റേത് അല്ലാത്ത ഒന്നും എടുത്ത് ഓടിയിട്ടുമില്ല- മേഘ നായര്‍ പറഞ്ഞു.





English (US) ·