എന്റേത് ലോല ഹൃദയമാണ്, തടിച്ചി എന്ന വിളി വേദനിപ്പിക്കുന്നു; വിവാഹത്തിന് ഒരുങ്ങുന്ന താൻ നേരിടുന്ന കളിയാക്കലുകളെ കുറിച്ച് സെലീന ​ഗോമസ്

4 months ago 4

Authored by: അശ്വിനി പി|Samayam Malayalam11 Sept 2025, 3:57 pm

ഇന്റസ്ട്രിയിലെ അടുത്ത മണവാട്ടിയാണ് സെലീന ​ഗോസമസ്. കല്യാണ ഒരുക്കങ്ങൾ നടന്നുകൊണ്ടിരിയ്ക്കെ ബോഡി ഷെയിമിങ് കമന്റുകൾ വേദനിപ്പിക്കുന്നു എന്ന് നടി പറയുന്നു

Selena Gomezzസെലീന ഗോമസ്
തന്റെ സ്വപ്നതുല്യമായ ആ ദിവസത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സെലീന ഗോമസ്. ബെന്നി ബ്ലാങ്കോയുമായുള്ള വിവാഹത്തിന് ഇനി നാളുകൾ മാത്രം. വിവാഹ ഒരുക്കങ്ങൾ എല്ലാം തകൃതിയായി നടന്നുകൊണ്ടിരിയ്ക്കുന്നു. അതിനിടയിൽ താൻ നേരിടുന്ന ബോഡി ഷെയിമിങ് കമന്റിനെ കുറിച്ച് നടി സംസാരിക്കുന്നു.

തൻരെ അരക്ഷിതത്വ ബോധവും ചിന്തകളും ഡയലക്റ്റിക്കൽ തെറാപ്പിയിലേക്ക് നയിച്ചു എന്നും അത് തന്റെ മാനസികാവസ്ഥയെ വീണ്ടെടുക്കാൻ സഹായിച്ചു എന്നുമാണ് സെലീന ഗോമസ് പറഞ്ഞത്. അമിത വണ്ണത്തിന്റെ പ്രശ്നങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് തനിക്ക് 2020 ൽ ബൈപ്പോളാർ ഡിസോഡർ ഉണ്ടായത്. ഡിപ്രഷനും ആൻസൈറ്റിയും നേരിട്ട് മുന്നോട്ടു വരിക എന്നത് വളരെ പ്രയാസമുള്ള ഘട്ടമായിരുന്നു.

Also Read: തന്റെ വിവാഹത്തിന് റിങ് ബെയററായി എത്തുന്നത് ആരാണ് എന്ന് വെളിപ്പെടുത്തി സെലീന ഗോമസ്; ഞാനെത്ര ഭാഗ്യവതിയാണ് എന്ന് നടി

ആരോഗ്യത്തെ കുറിച്ചും, ശരീര വണ്ണത്തെ കുറിച്ചും പറയുമ്പോൾ താൻ വളരെ സെൻസിറ്റീവാണ് എന്ന് സെലീന ഗോമസ് പറഞ്ഞയുന്നു. അമിത വണ്ണത്തെ തുടർന്നുള്ള പ്രശ്നങ്ങൾ വർഷങ്ങളായി നേരിട്ട ഒരാളെന്ന നിലയിൽ അതിനെ സംബന്ധിച്ച കമന്റുകൾ എന്നെ വളരെ അധികം വേദിനിപ്പിയ്ക്കും.

എന്തിനാണ് ആളുകൾ ഇങ്ങനെ വണ്ണത്തിന്റെ പേരിൽ വേദനിപ്പിക്കുന്നത് എന്ന് എനിക്ക് എപ്പോഴും വിഷമമായിരുന്നു. പിന്നീട് തെറാപ്പി എടുത്തിന് ശേഷം, ഓകെ, ഇത് ഞാൻ മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്ക് മരുന്ന് കഴിക്കുന്നതിനാൽ സംഭവിക്കുന്നതാണ്, അത് മാറിക്കോളും എന്ന് സ്വയം വിശ്വസിക്കാൻ തുടങ്ങി. എല്ലാ ആരോഗ്യ പ്രശ്നങ്ങളെയും നേരിട്ട് വിവാഹത്തിന്റെ ഒരുക്കത്തിലും എക്സൈറ്റ്മെന്റിലുമാണ് ഇപ്പോൾ സെലീന ഗോമസ്.

Also Read: മോന് പത്തൊൻപത് ! അന്ന് സംയുക്ത എടുത്ത സ്‌ട്രോങ് ഡിസിഷനാണ് ഇന്ന് ഈ കാണുന്ന സന്തോഷം; പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകർ

2024 ഡിസംബറിലാണ് സെലീന ഗോമസിന്റെയും ബെന്നി ബ്ലാങ്കോയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. പല കാരണങ്ങൾ കൊണ്ടും വിവാഹം നീണ്ടു പോയി. ഇപ്പോൾ ആ കാത്തിരിപ്പ് അവസാനത്തോട് അടുക്കുമ്പോൾ, ഇത് അതി ഗംഭീരമായി തോന്നുന്നു എന്നും ഞാൻ എക്സൈറ്റ്മെന്റിൽ ആണ് എന്നും സെലീന ഗോമസ് പറയുന്നു. ഞാൻ ശരിക്കും ഭാഗ്യവതിയാണെന്നാണ് നടി പറഞ്ഞത്.

Asia Cup 2025: സ്ഥാനമുറപ്പിക്കാന്‍ സഞ്ജു മാറണം; ആദ്യ മത്സരത്തില്‍ ഗംഭീറും സൂര്യയും നല്‍കിയ സന്ദേശം ഇതാണ്


സെലീന ഗോമസ് തന്റെ ബാച്ചിലറേറ്റ് പാർട്ടി സുഹൃത്തുക്കൾക്കൊപ്പവും, ബെന്നി ബ്ലാങ്കോ തന്റെ പാർട്ടി മറ്റൊരിടത്ത് സുഹൃത്തുക്കൾക്കൊപ്പവും ആഘോഷിച്ച ചിത്രങ്ങൾ നേരത്തെ പുറത്തുവന്നതാണ്. നലവിൽ സെലീന Only Murders successful the Building Season 5 ന്റെ പ്രമോഷൻ തിരക്കുകളിലാണ്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article