02 August 2025, 12:13 PM IST

കലാഭവൻ നവാസ്, മോഹൻലാലും മമ്മൂട്ടിയും | ഫോട്ടോ: മാതൃഭൂമി
നടനും മിമിക്രി താരവുമായ കലാഭവന്‍ നവാസിന്റെ അകാലവിയോഗത്തില്‍ അനുശോചിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ കാണാറുള്ളതെന്ന് മോഹന്‍ലാല്‍ ഓര്‍മിച്ചു. കലാഭവന്‍ നവാസിന് ആദരാഞ്ജലികള്‍ എന്ന് മമ്മൂട്ടിയും ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'എപ്പോഴും പുഞ്ചിരിക്കുന്ന മുഖവുമായാണ് നവാസിനെ നമ്മള്‍ കാണാറുള്ളത്. നര്‍മ്മവും സ്വാഭാവികതയും നിറഞ്ഞ കഥാപാത്രങ്ങളെയാണ് നവാസ് സിനിമയിലും കാഴ്ച്ച വെച്ചത്. അകാലത്തില്‍ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട സഹോദരന് ആദരാഞ്ജലികള്‍', മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. നവാസിന്റെ ചിത്രത്തിനൊപ്പമായിരുന്നു അനുശോചനക്കുറിപ്പ്.
നവാസിനെ വെള്ളിയാഴ്ച രാത്രി എട്ടരയോടെ ചോറ്റാനിക്കരയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 'പ്രകമ്പനം' സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഏതാനും ദിവസങ്ങളായി നവാസ് ചോറ്റാിക്കരയിലായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ലൊക്കേഷനില്‍നിന്ന് നാലാം തീയതി തിരിച്ചെത്താമെന്നു പറഞ്ഞ് ഹോട്ടല്‍ മുറിയിലേക്ക് മടങ്ങിയതാണ്. എട്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലില്‍ പറഞ്ഞിരുന്നു. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടത്.
കളമശ്ശേരി മെഡിക്കല്‍ കോളേജിലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം 12.30-ഓടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോവും. ഒന്നുമുതല്‍ മൂന്നുവരെ വീട്ടിലും തുടര്‍ന്ന് അഞ്ചുവരെ ആലുവ ടൗണ്‍ മസ്ജിദിലും പൊതുദര്‍ശനമുണ്ടാവും. 5.15-ന് ചടങ്ങുകള്‍ക്ക് ശേഷം മൃതദേഹം സംസ്‌കരിക്കും.
Content Highlights: Mammootty and Mohanlal expresses grief implicit the untimely demise of Kalabhavan Navas
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·