24 August 2025, 11:26 AM IST

ഡീഗോ ബോറെല്ല, പ്രതീകാത്മ ചിത്രം | Photo: Facebook/ Tributo a la vida, Emily successful Paris
നെറ്റ്ഫ്‌ളിക്‌സ് സീരീസായ 'എമിലി ഇന്‍ പാരീസ്' അഞ്ചാംസീസണിന്റെ സംവിധാന സഹായി സെറ്റില്‍ കുഴഞ്ഞുവീണു മരിച്ചു. 47-കാരനായ ഡീഗോ ബോറെല്ലയാണ് ഇറ്റലിയിലെ സെറ്റില്‍ കുഴഞ്ഞുവീണത്. വെനീസിലെ ഒരു ഹോട്ടലില്‍ ചിത്രീകരണത്തിനായുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ദാരുണസംഭവം.
മെഡിക്കല്‍ സംഘം പ്രഥമശുശ്രൂഷ നല്‍കിയെങ്കിലും സംഭവസ്ഥലത്തുവെച്ച് തന്നെ ബോറെല്ല മരിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ടര്‍ അറിയിച്ചു. മരണത്തെത്തുടര്‍ന്ന് 'എമിലി ഇന്‍ പാരീസ് സീസണ്‍ അഞ്ചി'ന്റെ ഷൂട്ടിങ് താത്കാലികമായി നിര്‍ത്തിവെച്ചു.
ഡാരന്‍ സ്റ്റാര്‍ സംവിധാനംചെയ്ത അമേരിക്കന്‍ റൊമാന്റിക് കോമഡി ഡ്രാമ സീരീസ് ആണ് 'എമിലി ഇന്‍ പാരീസ്'. ലില്ലി കോളിന്‍സ് പ്രധാനവേഷം കൈകാര്യംചെയ്യുന്നു. അഞ്ചാം സീസണ്‍ ഡിസംബര്‍ 18-ന് പുറത്തിറങ്ങും.
Content Highlights: Diego Borella, adjunct manager of Emily successful Paris play 5, died abruptly successful Italy
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·