എമ്പുരാന്റെ വ്യാജ പതിപ്പ്; പിന്നില്‍ വന്‍സംഘമെന്ന് പോലീസ് കണ്ടെത്തല്‍

6 months ago 7

25 June 2025, 09:33 PM IST

Empuraan

എമ്പുരാന്റെ പോസ്റ്റർ | ഫോട്ടോ: Facebook

കണ്ണൂര്‍: എമ്പുരാന്‍ സിനിമയുടെ വ്യാജപതിപ്പ് പ്രചരിച്ചതിന് പിന്നില്‍ വന്‍സംഘമെന്ന് പോലീസ് കണ്ടെത്തല്‍. വളപട്ടണം പോലീസിന്റെ അന്വേഷണത്തിലാണ് സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. പാപ്പിനിശ്ശേരിയിലെ തംബുരു കമ്യൂണിക്കേഷന്‍സ് എന്ന സ്ഥാപനത്തില്‍നിന്ന് വ്യാജപതിപ്പ് പിടിച്ചെടുത്ത കേസിലാണ് പോലീസ് കണ്ടെത്തല്‍. വ്യാജപതിപ്പ് ഒരു തീയേറ്ററില്‍നിന്നാണ് പകര്‍ത്തിയത് എന്നാണ് പോലീസ് കണ്ടെത്തല്‍.

വളപട്ടണം പോലീസ് എറണാകുളത്തെത്തി ചിത്രത്തിലെ നായകന്‍ മോഹന്‍ലാല്‍, സംവിധായകന്‍ പൃഥ്വിരാജ്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. വളപട്ടണം എസ്‌ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ സംഘമാണ് കൊച്ചിയിലെത്തി അണിയറപ്രവര്‍ത്തകരുടെ മൊഴി രേഖപ്പെടുത്തിയത്.

പാപ്പിനിശ്ശേരിയിലെ സ്വകാര്യ ജനസേവനകേന്ദ്രമാണ് തംബുരു കമ്യൂണിക്കേഷന്‍സ്. ഇവിടെനിന്ന് പോലീസ് സംഘം എമ്പുരാന്റെ വ്യാജ പതിപ്പ് പിടിച്ചെടുക്കുകയായിരുന്നു. റിലീസ് ദിവസം തന്നെ ഇവര്‍ക്ക് വ്യാജ പ്രിന്റ് ലഭിച്ചിരുന്നതായാണ് വിവരം. സ്ഥാപനത്തിലെ ജീവനക്കാരിയെ കസ്റ്റഡിയിലെടുക്കുകയും നടത്തിപ്പുകാര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തിരുന്നു.

Content Highlights: Police finds a ample pack down fake mentation of Empuraan

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article