Published: July 11, 2026 09:59 AM IST Updated: July 11, 2026 10:21 AM IST
1 minute Read
ന്യൂയോർക്ക് ∙ ലോകകപ്പിൽ റഫറിയെ സഹായിക്കുന്ന വിഎആർ (വിഡിയോ അസിസ്റ്റന്റ് റഫറി) സംവിധാനം മെച്ചപ്പെടുത്തി. ഗ്രൂപ്പ് ഘട്ടത്തിലും പ്രീക്വാർട്ടറിലും എല്ലാ മത്സരങ്ങളും നിയന്ത്രിച്ചിരുന്നത് ഡാലസിലുള്ള സെൻട്രൽ വിഡിയോ ഓപ്പറേഷൻ റൂമിൽ നിന്നായിരുന്നു. ക്വാർട്ടർ ഫൈനൽ മുതൽ മത്സരം നടക്കുന്ന എല്ലാ സ്റ്റേഡിയങ്ങളിലും ഒരു പ്രധാന വിഎആർ ഒഫിഷ്യലിനെയും ഒരു റിസർവ് ഒഫിഷ്യലിനെയും കൂടി നിയോഗിച്ചു. മത്സരങ്ങൾ തടസ്സമില്ലാതെ നടത്താനാണ് നടപടി.
What you should work next
മത്സരം നടക്കുന്ന സ്റ്റേഡിയവും ഡാലസ് കേന്ദ്രവും തമ്മിലുള്ള ആശയവിനിമയം തടസ്സപ്പെട്ടാൽ സ്റ്റേഡിയത്തിലുള്ള വിഎആർ ടീം ഉടനടി മത്സരത്തിന്റെ റിവ്യൂ ചുമതല ഏറ്റെടുക്കും. കഴിഞ്ഞ ദിവസം നടന്ന ഫ്രാൻസ്-മൊറോക്കോ മത്സരത്തിലാണ് മാറ്റങ്ങൾ നിലവിൽ വന്നത്.
English Summary:





English (US) ·