വിവാഹത്തിന്റെ ഫോട്ടോകളും മറ്റ് വിശേഷങ്ങള്‍ക്കും ശേഷം ഇതാ, നേരത്തെ ഒരു അഭിമുഖത്തില്‍ മകന്‍ ജുനൈദ് ഖാന്‍ പറഞ്ഞ വാക്കുകള്‍ വൈറലാവുന്നു. അച്ഛനോട് റിലേഷന്‍ഷിപ്പിന്റെ കാര്യത്തിന് മാത്രം ഉപദേശം വാങ്ങാറില്ല എന്നാണ് അന്ന് ജുനൈദ് പറഞ്ഞത്.
ആദ്യ ഭാര്യയായ റീന ദത്തയില്‍ പിറന്ന മകനാണ് ജുനൈദ് ഖാന്‍. എന്തും വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനാണ് ജുനൈദ്, രണ്ടാമതൊന്ന് ആലോചിക്കുക പോലും ചെയ്യാതെയാണ് പലതും തുറന്ന് പറയുന്നത്. അത്തരത്തിലായിരുന്നു ഒരു അഭിമുഖത്തില്‍ അച്ഛന്റെ റിലേഷന്‍ഷിപ്പിനെ കുറിച്ചും പറഞ്ഞത്.
1986 ല്‍ ആയിരുന്നു റീന ദത്തയുമായുള്ള ആമിര്‍ ഖാന്റെ വിവാഹം. 2002 ല്‍ ഇരുവരും സൗഹൃദത്തോടെ വേര്‍പിരിയുകയും ചെയ്തു. എന്നാല്‍ വേര്‍പിരിഞ്ഞതിന് ശേഷവും അവര്‍ നല്ല സുഹൃത്തുക്കളായിരുന്നു എന്ന് ജുനൈദ് പറയുന്നു. ഞങ്ങളുടെ രക്ഷിതാക്കള്‍ എന്ന നിലയില്‍ യാതൊരു തര വിട്ടു വീഴ്ചയും രണ്ടു പേരും നടത്തിയിരുന്നില്ല, ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും ഒരുമിച്ചുണ്ടായിരുന്നു. എന്തും ഇരുവരോടും സംസാരിക്കാനുള്ള സ്വാതന്ത്ര്യവും ഞങ്ങള്‍ക്ക് കിട്ടി എന്നാണ് ജുനൈദ് പറഞ്ഞത്.
റിലേഷന്‍ഷിപ്പിന്റെ ഉപദേശം അച്ഛനോട് ചോദിക്കാറുണ്ട് എന്ന് ചോദിച്ചപ്പോള്‍, എല്ലാ കാര്യങ്ങളും പറയുമെങ്കിലും റിലേഷന്‍ഷിപ്പില്‍ അച്ഛനോട് ഉപദേശം ചോദിച്ചാല്‍ ശരിയാവില്ല എന്നായിരുന്നു ജുനൈദിന്റെ മറുപടി. അത് അന്ന് വലിയ വാര്‍ത്താ ശ്രദ്ധ നേടുകയും ചെയ്തു.
റീന ദത്തയുമായുള്ള ബന്ധത്തില്‍ ജുനൈദിനെ കൂടാതെ ഇറ ഖാന്‍ എന്ന മകളുമുണ്ട്. 2005 ല്‍ ആണ് റീന ദത്തയെ വിവാഹം ചെയ്തത്. വാടകഗര്‍ഭധാരണത്തിലൂടെ ആ ബന്ധത്തില്‍ അസാദ് റാവു ഖാനും പിറന്നു. 2021 ല്‍ വിവാഹ ബന്ധം വേര്‍പിരിയുമ്പോള്‍, മകന്റെ ഉത്തരവാദിത്വം ഞങ്ങള്‍ രണ്ട് പേരും ഒന്നിച്ച് നോക്കും എന്ന് ആമിര്‍ ഖാനും റീന ദത്തയും പറഞ്ഞിരുന്നു. തന്റെ അറുപതാം പിറന്നാളിനാണ് ആമിര്‍ ഖാന്‍ ഇപ്പോഴത്തെ ഭാര്യ ഗൗരിയെ സമൂഹത്തിന് പരിചയപ്പെടുത്തിയത്. ജൂലൈ 5 ന് ആയിരുന്നു ഇരുവരുടെയും വിവാഹം. ഗൗരി നേരത്തെ വിവാഹിതയാണ്, ആ ബന്ധത്തില്‍ ഒരു മകനുമുണ്ട്.




English (US) ·