വീട്ടിലെ മൂന്നാമത്തെ കുട്ടി എന്ന നിലയില്‍ ഉള്ള അവഗണനയെ കുറിച്ചും ആദ്യ വീഡിയോയില്‍ ഇഷാനി സംസാരിച്ചിട്ടുണ്ട്. പൊതുവെ എല്ലാ വീടുകളിലും ഉണ്ടാവുന്നത് പോലെ മൂന്നാമത്തെ കുട്ടിയ്ക്ക് അധികം ശ്രദ്ധ കിട്ടാറില്ല. എനിക്കും അങ്ങനെ തന്നെയാണ്. പക്ഷേ എനിക്ക് ശേഷം നാലാമത്തെ ആളായി ഹന്‍സിക വന്നതോടെ എനിക്കൊരു കൂട്ടായി. ഞാന്‍ എന്തും അവളോടാണ് ആദ്യം ഷെയര്‍ ചെയ്യുന്നത് എന്നാണ് ഇഷാനി പറയുന്നത്.
രണ്ടാമത്തെ വീഡിയോയില്‍ ഇപ്പോള്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന തന്റെ ഡയമണ്ട് ആഭരണങ്ങളൊക്കെയാണ് ഇഷാനി കാണിക്കുന്നത്. ഡ്രസ്സിങ് സ്‌റ്റൈലിനെ കുറിച്ചൊക്കെയുള്ള ചോദ്യത്തിനും ഇഷാനി മറുപടി നല്‍കുന്നുണ്ട്. ടൂര്‍ പ്ലാനിങുകള്‍ ആരാണ് നടത്തുന്നത് എന്ന ചോദ്യത്തിനാണ്, വീണ്ടും വീട്ടില്‍ നേരിടുന്ന അവഗണനയെ കുറിച്ച് ഇഷാനി സംസാരിച്ചത്.
ടൂറുകള്‍ പ്ലാന്‍ ചെയ്യാനും കോര്‍ഡിനേറ്റ് ചെയ്യാനുമൊക്കെ എനിക്കും താത്പര്യമാണ്. പക്ഷേ അതൊക്കെ ചെയ്യുന്നത് മൂത്ത കുട്ടിയായ അമ്മു ( അഹാന കൃഷ്ണ ) ആണ്. ചില സ്ഥലങ്ങളില്‍ പോകുമ്പോള്‍ അമ്മുവിന് നേരിട്ട് വര്‍ക്ക് ചെയ്ത പരിചയവും ഉണ്ടാവും. അതിനെ കുറിച്ചൊന്നും എനിക്ക് അറികയുമില്ല. അതുകൊണ്ട് അമ്മുവാണ് എല്ലാം തീരുമാനിക്കുന്നതും കോര്‍ഡിനേറ്റ് ചെയ്യുന്നതും. ഞാന്‍ എന്തെങ്കിലും അഭിപ്രായം പറഞ്ഞാല്‍ എന്നെ ഓടിക്കും എന്നാണ് ഇഷാനി പറയുന്നത്.
അതുപോലെ വീട്ടില്‍ തനിക്ക് സ്വന്തമായി ഒരു അലമാര പോലുമില്ല എന്ന് ഇഷാനി പറയുന്നുണ്ട്. ഡ്രസ്സുകള്‍ ഒക്കെ എങ്ങനെയാണ് നീറ്റായി അറേഞ്ച് ചെയ്യുന്നത്, ടിപ്‌സ് എന്താണ് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഇഷാനി. സത്യം പറഞ്ഞാല്‍ ഈ വീട്ടില്‍ എനിക്ക് മാത്രമാണ് ഷെല്‍ഫ് ഇല്ലാത്തത്. അമ്മുവിനും ഹന്‍സുവിനും അവരുടെ ഡ്രസ്സുകള്‍ വയ്ക്കാന്‍ ഷെല്‍ഫുണ്ട്. പിന്നെ കുറേ കോമണ്‍ ഷെല്‍ഫുകളുമുണ്ട്. ദിയയ്ക്ക് കല്യാണം കഴിഞ്ഞതോടെ സ്വന്തം ഫ്‌ളാറ്റില്‍ ഒരു വാക്കിങ് വാഡ്‌റോബ് അടക്കം സെറ്റ് ചെയ്തു. ഞാന്‍ കോമണ്‍ ഷെല്‍ഫുകളില്‍ എല്ലാമാണ് എന്റെ ഡ്രസ്സുകള്‍ അടുക്കി വച്ചിരിയ്ക്കുന്നത് എന്നാണ് ഇഷാനി പറഞ്ഞത്.




English (US) ·