എല്ലാം കോംപ്ലിമെന്റ്സാക്കി! സഞ്ജു ചെന്നൈ സൂപ്പർ കിങ്സിൽ, വിക്കറ്റ് കീപ്പറാകും? രവീന്ദ്ര ജഡേജ രാജസ്ഥാൻ ക്യാപ്റ്റൻ

2 months ago 3

ഓൺലൈൻ ഡെസ്ക്

Published: November 14, 2025 09:03 AM IST

1 minute Read

X/sportskeedacricket), എം.എസ്.ധോണിയും സഞ്ജു സാംസണും (X/BCCI)
സഞ്ജു സാസണും രവീന്ദ്ര ജഡേജയും യഥാക്രമം ചെന്നൈ, രാജസ്ഥാൻ ജഴ്‌സിയിൽ (ഗ്രാഫിക്സ് ചിത്രം:X/sportskeedacricket), എം.എസ്.ധോണിയും സഞ്ജു സാംസണും (X/BCCI)

മുംബൈ ∙ ഐപിഎൽ താരലേലത്തിനു മുൻപേ രാജസ്ഥാൻ റോയൽസിൽനിന്ന് സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലെത്തി. പകരം രവീന്ദ്ര ജ‍ഡേജയും ഇംഗ്ലണ്ട് താരം സാം കറനും ചെന്നൈയിൽനിന്ന് രാജസ്ഥാൻ റോയൽസിലുമെത്തി. സഞ്ജു – ജ‍ഡേജ കൈമാറ്റക്കരാർ യഥാർഥ്യമായതായി ഇന്നലെ രാത്രി ക്രിക്കറ്റ് വെബ്പോർട്ടലായ ക്രിക് ഇൻഫോയാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. താരക്കൈമാറ്റത്തിൽ ചെന്നൈയും രാജസ്ഥാനും തമ്മിൽ ധാരണയായതു നേരത്തേ വാർത്തയായിരുന്നു. എന്നാൽ, ഔദ്യോഗിക പ്രഖ്യാപനം വൈകിയത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു.

കഴിഞ്ഞ വർഷം 18 കോടി രൂപയ്ക്കായിരുന്നു രാജസ്ഥാൻ സഞ്ജുവിനെ ടീമിൽ നിലനിർത്തിയത്. ഇത്തവണ ചെന്നൈയിലേക്കു വരുമ്പോൾ സഞ്ജുവിനു ക്യാപ്റ്റൻ സ്ഥാനം ലഭിക്കില്ല. ഋതുരാജ് ഗെയ്ക്‌വാദിൽനിന്ന് കഴിഞ്ഞ സീസണിന്റെ പാതിക്കാലത്തു ക്യാപ്റ്റൻസി വീണ്ടും ഏറ്റെടുത്ത എം.എസ്.ധോണി തന്നെ ഇത്തവണയും ടീമിനെ നയിക്കുമെന്നാണു വിവരം. എന്നാൽ വിക്കറ്റ് കീപ്പർ സ്ഥാനത്തു സഞ്ജു തന്നെയായിരിക്കുമെന്നും സൂചനകളുണ്ട്. 2012ൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെ ഐപിഎൽ അരങ്ങേറ്റം കുറിച്ച സഞ്ജു 2013ലാണ് രാജസ്ഥാനിലെത്തിയത്. പിന്നീട് 2 സീസണുകളിൽ ഡൽഹി ഡെയർഡെവിൾസ് താരമായിരുന്ന സഞ്ജു, 2018ൽ വീണ്ടും രാജസ്ഥാനിലെത്തി. 2021ൽ ക്യാപ്റ്റനായി.

അതേസമയം, 2022 സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ സ്ഥാനം ഇടയ്ക്കു വച്ച് ധോണിക്കു തിരികെ നൽകേണ്ടി വന്ന ജഡ‍േജ രാജസ്ഥാനിലേക്കു ക്യാപ്റ്റന്റെ റോളിലാണു പോകുന്നതെന്നാണ് വിവരം. ക്യാപ്റ്റൻസി നൽകിയാൽ രാജസ്ഥാനിലേക്കു വരാമെന്നതായിരുന്നു ജഡേജയുടെ നിലപാട്. ഇത് അംഗീകരിച്ച രാജസ്ഥാൻ മറ്റൊരു ഓൾറൗണ്ടറെക്കൂടി ആവശ്യപ്പെട്ടു. ഇംഗ്ലണ്ട് താരം സാം കറനു നറുക്കുവീണത് ഇങ്ങനെയാണ്.

English Summary:

Ravindra Jadeja Likely To Become Rajasthan Royals Captain, Sanju Samson Won't Lead CSK

Read Entire Article