'എല്ലാം തുടങ്ങിയത് നിനക്കൊപ്പം', ആശംസയറിയിച്ച പഴയ സുഹൃത്തിന് മറുപടിയുമായി ഷാരൂഖ് ഖാൻ

5 months ago 5

shahrukh khan

വിവേക് പങ്കുവെച്ച ചിത്രം, ഷാറൂഖ് ഖാൻ| ഫോട്ടോ: X, PTI

ജവാൻ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ മികച്ച നടനുള്ള പുരസ്കാരം നേടിയ ഷാരൂഖ് ഖാന് നാനാതുറകളിൽനിന്നും അഭിനന്ദന പ്രവാഹമാണ്. തന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ വരുന്ന അഭിനന്ദനങ്ങൾക്കെല്ലാം താരം കൃത്യമായ മറുപടി നൽകുന്നുമുണ്ട്. നടൻ മോഹൻലാലും ഷാരൂഖിന് അഭിനന്ദനമറിയിച്ച് സന്ദേശമയച്ചവരിൽപ്പെടുന്നു. ഷാരൂഖിന്റെ പഴയ സുഹൃത്തും സഹനടനുമായ വിവേക് വാസ്വാനിയുടെ അഭിനന്ദനത്തിനും ഷാരൂഖ് പ്രതികരിച്ചിട്ടുണ്ട്. ഷാരൂഖിനൊപ്പമുള്ള പഴയ ചിത്രവും 'വളരെ വൈകിയെങ്കിലും, നിനക്ക് അർഹതപ്പെട്ടതാണിത്' എന്ന അടിക്കുറിപ്പും പങ്കുവെച്ചാണ് വിവേക് അഭിനന്ദനമറിയിച്ചത്.

'എല്ലാം തുടങ്ങിയത് നിന്നോടൊപ്പമാണ്. ഒടുവിൽ രാജു ജെന്റിൽമാനായി!'എന്ന മറുപടിയാണ് ഷാരൂഖ് നൽകിയത്. 1992-ൽ പുറത്തിറങ്ങിയ 'രാജു ബൻ ഗയാ ജെന്റിൽമാൻ' എന്ന ചിത്രത്തിൽ വിവേക് ലവ്ചന്ദ് ഷാരൂഖിൻ്റെ സഹതാരമായിരുന്നു. അസീസ് മിർസ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി-ഡ്രാമയിൽ ജൂഹി ചാവ്‌ല, അമൃത സിങ്, നാനാ പടേക്കർ എന്നിവരാണ് മറ്റഭിനേതാക്കൾ. വിവേക് ഈ ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയായിരുന്നു.

മുംബൈയിൽ ആദ്യമായി എത്തിയപ്പോൾ, വിവേകാണ് ഷാരൂഖിനെ സഹായിച്ചത്. 'രാജു ബൻ ഗയാ ജെന്റിൽമാൻ' കൂടാതെ, 'ഇംഗ്ലീഷ് ബാബു ദേശി മേം', 'കഭി ഹാൻ കഭി നാ', 'കിങ് അങ്കിൾ' എന്നീ ചിത്രങ്ങളിലും ഇവർ ഒന്നിച്ചഭിനയിച്ചു. തങ്ങൾ വർഷങ്ങളായി സംസാരിച്ചിട്ടില്ലെന്ന് കഴിഞ്ഞ വർഷം ഒരു അഭിമുഖത്തിൽ വിവേക് പറഞ്ഞിരുന്നു. ജവാൻ കഴിഞ്ഞ് ഞാൻ വിളിച്ചപ്പോൾ അവൻ എടുത്തില്ല. ഞാൻ കുളിക്കുന്ന സമയത്ത് അവൻ തിരികെ വിളിച്ചു, പക്ഷേ എനിക്ക് എടുക്കാനായില്ല. അവനൊരു സാമ്രാജ്യം തന്നെ നയിക്കുന്നവനാണ്. അതുകൊണ്ട് എനിക്കത് മനസ്സിലാകും'- എന്നാണ് വിവേക് അന്ന് പറഞ്ഞത്. നിലവിൽ വിവേക് ഒരു സ്കൂളിന്റെ ഡീനായി പ്രവർത്തിക്കുകയാണ്.

2023-ലെ ആക്ഷൻ-ഡ്രാമ ചിത്രമായ 'ജവാൻ'ൽ ഷാരൂഖ് ഇരട്ട വേഷമാണ് അവതരിപ്പിച്ചത്. നയൻതാര, ദീപിക പദുക്കോൺ, വിജയ് സേതുപതി, സന്യ മൽഹോത്ര, പ്രിയാമണി എന്നിവരും പ്രധാന കഥാപാത്രങ്ങളായി വേഷമിട്ടു.

Content Highlights: Shah Rukh Khan responds to aged person and co-star Vivek Vaswani wish

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article