Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 4 May 2025, 9:28 pm
IPL 2025 RR vs KKR: ഐപിഎല്‍ ചരിത്രത്തില്‍ തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍ നേടുന്ന ആദ്യ താരമായി റിയാന്‍ പരാഗ് (Riyan Parag). മല്‍സരത്തില്‍ കെകെആറിനോട് (Kolkata Knight Riders) രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ഒരു റണ്‍സിന് തോറ്റെങ്കിലും ഐപിഎല്ലിലെ എക്കാലത്തെയും മികച്ച ഇന്നിങ്സുകളിലൊന്നായി ക്യാപ്റ്റന്റെ ഇന്നിങ്‌സ്.
ഹൈലൈറ്റ്:
- ഒരു ഓവറില്‍ അഞ്ച് സിക്‌സര്‍
- തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍
- പരാഗിന് 45 പന്തില്‍ 95 റണ്‍സ്
കെകെആറിനെതിരെ റിയാന്‍ പരാഗിന്റെ ബാറ്റിങ് (ഫോട്ടോസ്- Samayam Malayalam) എല്ലാം പ്രവചിച്ച് റിയാന്‍ പരാഗ്, നേടിയത് 'അതുക്കും മേലെ'; ആറ് തുടര്‍ സിക്‌സറുകളോടെ ലോക റെക്കോഡ്
ഇന്നിങ്‌സിലെ 13-ാം ഓവറില്‍ മുഈന്‍ അലിയെയാണ് തുടര്‍ച്ചയായി അഞ്ച് സിക്‌സറുകള്‍ പറത്തിയത്. ഐപിഎല്‍ ചരിത്രത്തില്‍ ക്രിസ് ഗെയ്ല്‍, രാഹുല്‍ തെവാട്ടിയ, രവീന്ദ്ര ജഡേജ, റിങ്കു സിങ് എന്നിവര്‍ക്ക് ശേഷം ഓവറില്‍ അഞ്ച് സിക്‌സറുകള്‍ നേടുന്ന അഞ്ചാമത്തെ കളിക്കാരനാണ് പരാഗ്.
അടുത്ത ഓവറില്‍, രണ്ടാം പന്തില്‍ സ്‌ട്രൈക്ക് ലഭിച്ച റിയാന്‍ പരാഗ് വരുണ്‍ ചക്രവര്‍ത്തിയെ സിക്‌സറിന് തൂക്കി. ഇതോടെ ലീഗ് ചരിത്രത്തില്‍ തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍ പറത്തുന്ന ആദ്യ കളിക്കാരനായി.
207 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സ് ടോപ് ഓര്‍ഡര്‍ തകര്‍ന്നതോടെ 7.5 ഓവറില്‍ അഞ്ചിന് 71 എന്ന നിലയില്‍ കൂപ്പുകുത്തിയപ്പോഴാണ് പരാഗിന്റെ രക്ഷാപ്രവര്‍ത്തനം. 45 പന്തില്‍ ആറ് ബൗണ്ടറികളും എട്ട് സിക്‌സറുകളും ഉള്‍പ്പെടെ 95 റണ്‍സിന് പുറത്തായ ക്യാപ്റ്റന് അര്‍ഹിക്കുന്ന സെഞ്ചുറി മാത്രമല്ല, വിജയവും നഷ്ടമായി. എന്നാല്‍ ലീഗ് ചരിത്രത്തിലെ എക്കാലവും സ്മരിക്കപ്പെടുന്ന ഇന്നിങ്‌സ് ആയി ഇത് മാറി.
സഞ്ജു സാംസണിന്റെ പരിക്ക് കാരണം ഈ സീസണില്‍ 12 മത്സരങ്ങളില്‍ എട്ടിലും പരാഗ് ആണ് റോയല്‍സിനെ നയിച്ചത്. പരാഗിന്റെ ക്യാപ്റ്റന്‍സിയില്‍ രണ്ട് മത്സരങ്ങളില്‍ മാത്രമാണ് ജയം. വിജയിച്ച മറ്റൊരു മാച്ചില്‍ സഞ്ജു ആയിരുന്നു ക്യാപ്റ്റന്‍. 11 മത്സരങ്ങളില്‍ നിന്ന് മൂന്ന് വിജയങ്ങള്‍ മാത്രം നേടി റോയല്‍സ് ഒമ്പതാം സ്ഥാനത്ത് തുടരുന്നു.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·