എല്ലാം മോഹന്‍ലാല്‍ ചിത്രങ്ങള്‍; മുന്‍നിര സംവിധായകരില്‍ ഫഹദ് അഭിനയിക്കാന്‍ ആഗ്രഹിക്കുന്ന സിനിമകള്‍ ഇവ

5 months ago 6

17 August 2025, 09:49 PM IST

mohanlal fahadh faasil

മോഹൻലാൽ തന്മാത്രയിൽ, ഫഹദും മോഹൻലാലും | Photo: Mathrubhumi, Facebook/ Mohanlal

സത്യന്‍ അന്തിക്കാട്, പ്രിയദര്‍ശന്‍, ബ്ലെസി എന്നിവരുടെ സംവിധാനത്തില്‍ തനിക്ക് അഭിനയിക്കാന്‍ ആഗ്രഹമുള്ള തരം സിനിമകള്‍ വെളിപ്പെടുത്തി നടന്‍ ഫഹദ് ഫാസില്‍. ഓരോ സംവിധായകരും അവരുടെ തന്നെ മുന്‍ ഉദാഹരണങ്ങളുമാണ് താരം ഒരു ഇന്റര്‍വ്യൂവില്‍ തുറന്നുപറഞ്ഞത്. സത്യന്‍ അന്തിക്കാടിന്റെ അഭിനയത്തില്‍ 'ടിപി ബാലഗോപാലന്‍ എംഎ', പ്രിയദര്‍ശന്റെ 'ചെപ്പ്', ബ്ലെസിയുടെ 'തന്മാത്ര' പോലുള്ള സിനിമകളില്‍ അഭിനയിക്കണമെന്നാണ് താരം പറഞ്ഞത്.

അതേസമയം, ഫഹദിന്റെ ലിസ്റ്റിലെ ചിത്രങ്ങളെല്ലാം മോഹന്‍ലാല്‍ നായകനായവയാണെന്ന്‌ ചൂണ്ടിക്കാട്ടി ആരാധകര്‍ രംഗത്തെത്തി. ബ്ലെസിയുടെ ചിത്രങ്ങളില്‍ 'ഭ്രമരം' എന്ന് പറയാനൊരുങ്ങിയത് തിരുത്തിയ ശേഷമാണ് ഫഹദ് 'തന്മാത്ര' എന്ന് പറഞ്ഞതും ശ്രദ്ധേയമാണ്.

നേരത്തെ, മോഹന്‍ലാലിനെ നായകനാക്കി പദ്മരാജന്‍ സംവിധാനംചെയ്ത 'സീസണ്‍' എന്ന ചിത്രം റീമേക്ക് ചെയ്യണം എന്ന ആഗ്രഹവും ഫഹദ് പ്രകടിപ്പിച്ചിരുന്നു. റീമേക്ക് ചെയ്യാനായി താന്‍ അമല്‍ നീരദിനോട് അഭ്യര്‍ഥിച്ചിരുന്നുവെന്നും ഫഹദ് അന്ന് പറഞ്ഞു. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രങ്ങളെക്കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍, ഫഹദ് പറഞ്ഞ അഞ്ചെണ്ണത്തിലെ ഏകമലയാളം ചിത്രമായിരുന്നു 'സീസണ്‍'.

Content Highlights: Fahadh Faasil`s Dream Roles: Sathyan Anthikad, Priyadarshan, Blessy Films

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article