Authored by: ഋതു നായർ|Samayam Malayalam•8 Aug 2025, 9:03 am
മുൻ ബിഗ് ബോസ് കണ്ടസ്റ്റന്റ് കൂടിയാണ് ഷിയാസ് കരീം. തന്റെ ജീവിതം മാറ്റിമറിച്ച ഷോയാനുബിഗ് ബോസെന്നും താരം പറഞ്ഞിരുന്നു. ഈ അടുത്താണ് ഷിയാസും ദർഭയും ജീവിതത്തിൽ ഒന്നായത്.
ഷിയാസ് കരീം & ദർഭ (ഫോട്ടോസ്- Samayam Malayalam) ഉദ്‌ഘാടന പരിപാടികളിൽ ഒക്കെ സജീവമാണ് ഷിയാസിന് ഒപ്പം ദർഭ. എവിടെയും അധികം യാത്ര ചെയ്തിട്ടില്ലാത്ത ആളാണ് ദർഭ. തന്റെ ഒപ്പം ഭാര്യയെ കൂട്ടി യാത്ര പോകുമ്പോൾ ഏറെ സന്തോഷമെന്നും ഷിയാസ് പറഞ്ഞു. തന്റെ ഭാര്യയ്ക്ക് ഒപ്പം പോകുമ്പോൾ ആ സന്തോഷം പറഞ്ഞറിയിക്കിക്കാൻ ആകില്ലെന്നും തനിക്ക് ഉറ്റ സ്നേഹിതയാണ് തന്റെ ഭാര്യ എന്നുമാണ് ഷിയാസിന് പറയാൻ ഉള്ളത്.
വിവാഹം വളരെ സിംപിൾ ആണ്. കല്യാണം കഴിഞ്ഞപ്പോഴാണ് ജീവിതത്തിൽ കുറെ കാര്യങ്ങൾ ചിന്തിക്കാൻ പറ്റിയത്. ഞാൻ പല കാര്യങ്ങളും മനസിലാക്കി. ജീവിതത്തിൽ ഇങ്ങനെ ഒരു ഫേസ് ഉണ്ടെന്നും ഇങ്ങനെ ആണ് നമ്മൾ ജീവിതത്തെ അഭിമുഖീകരിക്കേണ്ടതെന്ന് തിരിച്ചറിയും; ഷിയാസ് പറയുന്നു.
ALSO READ: ജിമിന് നന്ദി പറഞ്ഞ് ആരാധകർ, അതിനും മാത്രം എന്താണ് ചെയ്തത് എന്നറിയേണ്ടേ? അടിച്ചു പൊളിക്കുകയാണല്ലോബ്രേക്കപ്പിന് ശേഷം പ്രണയത്തിൽ ആയിരുന്ന സമയത്തെകുറിച്ചുള്ള പരാതികളെ കുറിച്ചും ഷിയാസിന്റെ ഭാര്യ പ്രതികരിച്ചു. എല്ലാം ഷെയർ ചെയ്ത ശേഷം പിന്നീട് കേസ് കൊടുക്കുന്നതിൽ കാര്യമില്ല. അല്ലെങ്കിൽ ആ സമയം തന്നെ പ്രതികരിക്കണം. അപ്പോൾ റിയാക്ട് ചെയ്യാതെ പിന്നെ റിയാക്ട് ചെയ്യുന്നതിന്റെ ഉദ്ദേശ്യം ഒന്നുമാത്രമേ ഉള്ളൂ ആ വ്യക്തിയെ ഒന്ന് നാറ്റിക്കണം; ദർഭ പറയുന്നു.
ALSO READ: ഒരു ആണിന് മാത്രമല്ല ഒരു പെണ്ണിനും ഭർത്താവിനെ സംരക്ഷിക്കാനാകും! അതുതന്നെയാണ് ലേഖ ചെയ്തത്; വീഡിയോയ്ക്ക് പിന്നിലെ യാഥാർഥ്യം
ബിഗ് ബോസിൽ നമ്മൾ പിന്തുണക്കുന്നത് അനുമോളെ ആയിരിക്കും. കാരണം ഞങ്ങളുടെ വീട്ടിലെ കുട്ടിയാണ് അവൾ. രേണു എന്റെ സുഹൃത്തിന്റെ ഭാര്യ ആണ്. പേഴ്സണലി ഒന്നും അറിയില്ല. നമ്മുടെ സഹോദരിയെപോലെ ആണ് അനുമോൾ അതുകൊണ്ടുതന്നെ അവളെ ആയിരിക്കും നമ്മൾ സപ്പോർട്ട് ചെയ്യുക- ഷിയാസും ദർഭയും പറഞ്ഞു. അക്ബർ രേണുവിനെ കുറിച്ച് പറഞ്ഞ പരാമർശത്തെ കുറിച്ചും ഇക്കഴിഞ്ഞ ദിവസം ഷിയാസ് പ്രതികരിച്ചിരുന്നു.





English (US) ·