Authored by: അശ്വിനി പി|Samayam Malayalam•8 Sept 2025, 4:40 pm
വധുവിന്റെ പേരോ മറ്റ് വിവരങ്ങളോ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. സെലിബ്രേറ്റി അല്ലാത്ത ഒരാളെ താൻ വിവാഹം ചെയ്യുന്നു എന്നാണ് കിം ജൂങ് കൂക് നേരത്തെ പറഞ്ഞത്.
കിം ജൂങ് കൂക്സെപ്റ്റംബർ 5 ന് ആയിരുന്നു വിവാഹം. വധു സെലിബ്രിറ്റിയല്ല എന്ന് നേരത്തെ കിം ജൂങ് കൂക് പറഞ്ഞിട്ടുള്ളതാണ്. വിവാഹത്തിന് അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. സിയോളിൽ വച്ച് തീർത്തും സ്വകാര്യമായിരുന്നു ചടങ്ങഉകൾ. സിയോളിൽ എവിടെയാണ് എന്നോ, ആരൊക്കെ പങ്കെടുത്തു എന്നോ ഒന്നുമുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിവാഹ ഫോട്ടോ എങ്കിലും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
Also Read: പ്രതീക്ഷിച്ചതിലും അധികം കുറഞ്ഞു പോയി! എന്തുപറ്റി, പെട്ടന്ന് മെലിയാൻ അസുഖം ബാധിച്ചോ; ചോദ്യങ്ങൾക്ക് മറുപടിയുമായി പാർക് മിൻ യങ്മിനിസ്ക്രീൻ താരവും അവതാരകനുമായ യൂ ജേ സുക് ആണ് കിം ജൂങ് കൂകിന്റെ വിവാഹ പരിപാടി ഹോസ്റ്റ് ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്. എന്നിരുന്നാലും വിവാഹത്തിന് പങ്കെടുക്കാൻ ക്ഷണിച്ചു എന്നതിനപ്പുറം, പ്രധാനമായും വിവാഹത്തിന്റെ ഹോസ്റ്റായിട്ടാണ് യൂ ജേ സുകിന് ക്ഷണം ലഭിച്ചത് എന്നാണ് വിവരം.
Also Read: വീണ്ടും അമ്മയായി! മക്കൾ മൂന്നുപേർ; ഏവരെയും ഞെട്ടിപ്പിച്ച ആ ലൈവ്; വിവാദവും വിവാഹവും കുഞ്ഞുങ്ങളുടെ വരവും; സാക്ഷിയുടെ ജീവിതത്തിലൂടെ
വധുവിനെ കുറിച്ചുള്ള വിവരങ്ങൾ ഇപ്പോഴും പുറത്തുവിട്ടിട്ടില്ല. ഒരേ രംഗത്ത് പ്രവൃത്തിക്കുന്ന ആളുകളല്ല, പെൺകുട്ടി ലൈംലൈറ്റിൽ ഉള്ള ആളുമല്ല എന്ന് നേരത്തെ വിവാഹത്തെ കുറിച്ച് സംസാരിക്കവെ കിം ജൂങ് കൂക് പറഞ്ഞിരുന്നു. ഇന്റസ്ട്രിയിൽ 30 വർഷം പൂർത്തിയാക്കവെ, തന്റെ 49 ആം വയസ്സിൽ വിവാഹിതനാകുന്നു എന്ന് പറഞ്ഞുകൊണ്ടാിരുന്നു കിം ജൂങ് കൂകിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്.
Palestine Action Banned UK: ലണ്ടനിലെ പ്രക്ഷോഭം? ഈ അറസ്റ്റുകൾക്ക് പിന്നിലെന്ത്? വിശദമായി അറിയാം
പലപ്പോഴായി ഞാൻ ചില സൂചനകൾ നൽകിയിരുന്നു. പക്ഷേ നിങ്ങളാരും കണ്ടെത്തിയില്ല. ഇത് പെട്ടന്ന് എടുത്ത തീരമാനമല്ല, എന്റെ പങ്കാളിയ്ക്കൊപ്പം ഞാൻ നന്നായി ജീവിക്കും എന്ന ഉറപ്പ് സ്നേഹിക്കുന്നവർക്ക് നൽകുന്നു. ആഗ്രഹിച്ച ആൽബം പൂർത്തിയാക്കുന്നതിന് പകരം, ബെറ്റർ ഹാഫിനെ കണ്ടെത്തിയ സന്തോഷത്തിലാണ് കിം ജൂങ് കൂക് ആ സന്തോഷ വാർത്ത പങ്കുവച്ചത്. താനൊരു വിവാഹം കഴിക്കുന്നുണ്ട് എങ്കിൽ അത് എല്ലാവരെയും അറിയിച്ചുകൊണ്ടായിരിക്കും എന്നും നേരത്തെ താരം അറിയിച്ചതാണ്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·