എല്ലാത്തിനും എന്തിനാണ് ഇത്ര രഹസ്യം? വിവാഹ നിശ്ചയം മറച്ചുവച്ചത് പോട്ടെ, പാട്ട് എന്തിനാണ് രഹസ്യമാക്കുന്നത്?

5 months ago 6

Authored by: അശ്വിനി പി|Samayam Malayalam29 Jul 2025, 2:02 pm

ട്രാവിസ് കെൽസിയുമായുള്ള ടെയ്ലർ സ്വിഫ്റ്റിന്റെ പ്രണയം ഇപ്പോൾ പരസ്യമായ രഹസ്യമാണ്. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞു എന്ന ​ഗോസിപ്പിനിടയിൽ, രഹസ്യമായി ഒരു മ്യൂസിക് വീഡിയോ ചെയ്യുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്

ടെയ്ലർ സ്വിഫ്റ്റും ട്രാവിസ് കെൽസിയുംടെയ്ലർ സ്വിഫ്റ്റും ട്രാവിസ് കെൽസിയും
അമേരിക്കൻ ഫുട്ബോൾ താരമായ ട്രാവിസ് കെൽസിയും ഗായികയും സംഗീത സംവിധായികയുമൊക്കെയായ ടെയ്ലർ സ്വിഫ്റ്റും പ്രണയത്തിലാണെന്ന വാർത്തകൾ 2023 മുതൽ സജീവമാണ്. ഇരുവരും ബന്ധം പരസ്യമായ രഹസ്യമായി ഇപ്പോഴും സൂക്ഷിക്കുകയാണ്.

2023 ലെ വേനൽക്കാലത്താണ് ടെയ്ലർ സ്വിഫ്റ്റും ട്രാവിസ് കെൽസി യും പ്രണയക്കിലാണെന്ന വാർത്തകൾ പുറത്തുവന്നു തുടങ്ങിയത്. പരേഡ് വെബ്സൈറ്റ് നൽകിയ റിപ്പോർട്ടുകൾ പ്രകാരം, ട്രാവിസ് കെൽസി ടെയ്ലർ സ്വിഫ്റ്റിന്റെ നമ്പർ തപ്പിയെടുത്ത് സംസാരിച്ച് തുടങ്ങിയതിലാണ് ഇരുവരുടെയും സൗഹൃദം ആരംഭിച്ചത്. പിന്നീട് അത് പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നുവത്രെ.

Also Read: ബിടിഎസിന്റെ വി ഡിജെ പെഗ്ഗി ഗൗവിനൊപ്പം ചേരുകയാണോ? അങ്ങനെ ചോദിക്കാനുള്ള കാരണം

ഹോളിവുഡ് ലോകത്തെ ഏറ്റവും ആകർഷണീയരായ കപ്പിൾ എന്നാണ് ടെയ്ലറും ട്രാവിസും അറിയപ്പെടുന്നത്. ഇതിനിടയിൽ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞതായ വാർത്തകൾ പുറത്തുവന്നിരുന്നു. ട്രാവിസ് കെൽസി 12 ദശലക്ഷം ഡോളറിന്റെ വിവാഹ മോതിരം വാങ്ങിയെന്നും അത് അണിയിച്ചു എന്നുമൊക്കെയുള്ള റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ടെയ്ലർ സ്വിഫ്റ്റിന്റെ വിരലിലെ പുതിയ മോതിരം ചുറ്റിപ്പറ്റിയായിരുന്നു ഗോസിപ്പുകൾ.

Also Read: ഗർഭിണിയായ ഭാര്യയുടെ വയറ്റിൽ തൊട്ട് സത്യം ചെയ്തതാണ് ഇനി അഭിനയിക്കില്ല എന്ന്; അന്ന് സംഭവിച്ചതിനെ കുറിച്ച് വിജയ് സേതുപതി

അതേസമയം ടെയ്ലർ സ്വിഫ്റ്റ് ഇപ്പോൾ തന്റെ പുതിയ ആൽബത്തിന്റെ തിരക്കിലാണ്. അതിനും ഒരു രഹസ്യ സ്വഭാവമുണ്ട്. ജോലിത്തിരക്കുകൾക്കിടയിൽ ട്രാവിസ് കെൽസിനൊപ്പമുള്ള മനോഹരമായ നിമിഷം ചെലവഴിച്ച് ടെയിലർ സ്വിഫ്റ്റ് ജോലികളിലേക്ക് തിരിച്ചെത്തി. ലോസ് ഏഞ്ചൽസിൽ ഒരു പുതിയ മ്യൂസിക് വീഡിയോ യുടെ ചിത്രീകരണത്തിന്റെ തിരക്കിലാണ് ടെയ്ലർ. അതീവ രഹസ്യമായിട്ടാണ് ഈ മ്യൂസിക് വീഡിയോ ഒരുക്കുന്നത്. തന്റെ ടീമിലുള്ളവർക്ക് പോലും എന്താണ് താളം എന്ന് അറിയാം എന്നല്ലാതെ, മ്യൂസിക് അവരും പൂർണമായും കേട്ടിട്ടില്ല.

പേഴ്സണൽ ലോൺ എടുക്കുന്ന വേളയിൽ ബാങ്കുകൾ മറച്ചുപിടിക്കാവുന്ന 8 ഫീസുകൾ


എറാസ് ടൂറിൽ നിന്നും മറ്റ് തിരക്കുകളിൽ നിന്നും ഇടവേളയെടുത്തതിന് ശേഷം സ്വിഫ്റ്റിന്റെ ആദ്യത്തെ പ്രധാനപ്പെട്ട വർക്ക് പ്രോജക്റ്റുകളിൽ ഒന്നാണ് ഈ പുതിയ മ്യൂസിക് വീഡിയോ. പ്രണയവും വിവാഹവുമൊക്കെ രഹസ്യമാക്കിവയ്ക്കുന്നത് സാരമില്ല, എന്തിനാണ് പുതിയ മ്യൂസിക് പ്രൊജക്ടിനും ഈ സ്വകാര്യത എന്നാണ് ആരാധകരുടെ ചോദ്യം.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article