Authored by: അശ്വിനി പി|Samayam Malayalam•1 Jun 2025, 5:37 pm
മീര നന്ദന്റെയും ശ്രീജുവിന്റെയും വിവാഹത്തിന് ശേഷം നടിയ്ക്ക് ഒരുപാട് സൈബർ അറ്റാക്കുകൾ നേരിടേണ്ടി വന്നിരുന്നു. എന്നാൽ അതിനെയൊന്നും മീര മൈന്റ് ചെയ്തതേയില്ല
മീര നന്ദൻ (ഫോട്ടോസ്- Samayam Malayalam) ദുബായി ജീവിതത്തിലേക്ക് കടന്നപ്പോഴും തന്റെ വിശേഷങ്ങളുമായി മീര നന്ദൻ സോഷ്യൽ മീഡിയയിൽ വളരെ അധികം സജീവമായിരുന്നു പങ്കുവച്ച ചിത്രങ്ങൾ എല്ലാം തന്നെ വൈറലായി. ഇപ്പോൾ ഭർത്താവിനൊപ്പമുള്ള ചിത്രങ്ങളാണ് മീര സ്ഥിരം പങ്കുവച്ചുകൊണ്ടിരിയ്ക്കുന്നത്. തന്നെ അത്രയും മനസ്സിലാക്കുന്ന നല്ല ഒരു സുഹൃത്തിനെ തന്നെ പങ്കാളിയായി കിട്ടിയതിലെ സന്തോഷം പല അവസരങ്ങളിലും മീര നന്ദൻ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ഭർത്താവിനൊപ്പമുള്ള പുതിയ ചില ബീച്ച് ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടി.
Also Read: ഈ ചടങ്ങിനും ഭർത്താവ് കൂടെയില്ലേ? ജാതി മതം നോക്കാതെ വളകാപ്പ് നടത്തി അസ്ല മർലി, ദിയ കൃഷ്ണയെ കോപ്പിയടിച്ചതാണോ എന്ന ചോദ്യത്തിന് മറുപടിഗോവയിലെ ബീച്ചിൽ നിന്നുമുള്ള ചിത്രങ്ങളാണ് മീര പങ്കുവച്ചികിയ്ക്കുന്നത്. ഒരു ബീച്ചും, സൂര്യാസ്ഥമയവും കൂടെ അവനും ഉണ്ടെങ്കിൽ എല്ലാത്തിൽ നിന്നും എനിക്ക് പുറത്ത് കടക്കാൻ എനിക്ക് അത് മാത്രം മതി- എന്ന് മീര നന്ദൻ പറയുന്നു. ജോലിത്തിരക്കും മറ്റ് യാതൊരു പ്രശ്നങ്ങളും ഇല്ലാതെ ഭർത്താവിനൊപ്പം ഒരു ബീച്ചോരത്ത് സൂര്യാസ്ഥമയം കണ്ടിരുന്നാൽ മീര ഹാപ്പിയാണ് എന്ന് ഈ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പറയുന്നു. പെർഫക്ട് കപ്പിൾസിനോടുള്ള സ്നേഹം അറിയിച്ചുകൊണ്ടാണ് പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ.
വിവാഹം കഴിക്കുന്നില്ലേ എന്ന് വീട്ടുകാരും കൂട്ടുകാരും നാട്ടുകാരും എല്ലാം നിരന്തരം ചോദിച്ചുകൊണ്ടിരിയ്ക്കുന്നതിനിടയിലാണ് ലണ്ടനിൽ സെറ്റിൽഡ് ആയ മലയാലി ശ്രീജുവുമായുള്ള വിവാഹ നിശ്ചയത്തെ കുറിച്ച് പറഞ്ഞ് മീര നന്ദൻ ശരിക്കും ഞെട്ടിച്ചത്. ആദ്യം നല്ല സുഹൃത്തുക്കളായി, തന്നെ ഉൾക്കൊള്ളാൻ കഴിയുന്ന ആളാണ് എന്ന് തിരിച്ചറിഞ്ഞപ്പോൾ വിവാഹത്തിലേക്ക് കടന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു മീരയുടെയും ശ്രീജുവിന്റെയും വിവാഹം. അന്ന് ശ്രീജുവിന്റെ ലുക്കിനെ കളിയാക്കി പലരും കമന്റുകൾ പോസ്റ്റ് ചെയ്തുവെങ്കിലും, തന്റെ പെർഫക്ട് ചോയിസ് തന്നെയാണ് പങ്കാളി എന്ന് മീര നന്ദൻ ഓരോ പോസ്റ്റിലൂടെയും അറിയിച്ചു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·