എല്ലാവരും കേക്ക് മുറിച്ചല്ലേ ജന്മദിനം ആഘോഷിക്കുന്നത്, കോകിലയുടേത് അങ്ങനെയല്ല; ഭാര്യയുടെ ജന്മദിനാഘോഷത്തെ കുറിച്ച് ബാല

7 months ago 7

Authored by: അശ്വിനി പി|Samayam Malayalam27 May 2025, 4:17 pm

കോകില ജീവിതത്തിലേക്ക് വന്നതിന് ശേഷം മനസ്സമാധാനം ഉണ്ട് എന്നാണ് ബാല പറഞ്ഞിട്ടുള്ളത്. തങ്ങൾക്കിടയിലെ 21 വയസ്സിന്റെ പ്രായ വ്യത്യസം പോലും തടസ്സമല്ല എന്നും ബാല പറഞ്ഞിരുന്നു

കോകിലയുടെ ജന്മദിനാഘോഷംകോകിലയുടെ ജന്മദിനാഘോഷം (ഫോട്ടോസ്- Samayam Malayalam)
ബാല ഇപ്പോൾ അഭിനയത്തിൽ അത്ര സജീവമല്ല. എന്നാൽ യൂട്യൂബിലൂടെയും ഇൻസ്റ്റഗ്രാമിലൂടെയും തന്റെയും ഭാര്യയുടെയും വിശേഷങ്ങൾ നിരന്തരം പങ്കുവയ്ക്കാറുണ്ട്. ഒരു വിശേഷ ദിവസത്തെ കുറിച്ചാണ് ബാലയുടെ പുതിയ ഇൻസ്റ്റഗ്രാം വീഡിയോ. മറ്റൊന്നുമല്ല, കോകിലയുടെ ജന്മദിനം.

എല്ലാവരും കേക്ക് മുറിച്ചല്ലേ പുറന്ത നാൾ ആഘോഷിക്കുന്നത്, പക്ഷേ കോകിലയുടെ ഇത്തവണത്തെ പുറന്ത നാൾ ആഘോഷിക്കുന്നത് അങ്ങനെയല്ല. തെങ്കാശിയിലെ സുന്ദരേശൻ കോയിലിൽ കോകിലയുടെ പിറന്നാളിനോടനുബന്ധിച്ച് ആയിരം പേർക്ക് ഭക്ഷണം കൊടിക്കുകയാണ് ഭാര്യ. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും വേണം എന്ന് ബാല പറയുന്നു.

Also Read: മെയ് 7 ന് ഞങ്ങളുടെ ജീവിതത്തിലുണ്ടായ വലിയൊരു നഷ്ടം, ഡോൺ ചേട്ടൻ ഇനിയും ഓകെ ആയിട്ടില്ല; ഇനിയൊരാൾക്കും ഈ അവസ്ഥ വരാതിരിക്കട്ടെ എന്ന് ഡിവൈൻ ക്ലാര

കോകിലയ്ക്കൊപ്പം ക്ഷേത്രത്തിൽ എത്തി, അവിടെ ചില പൂജകളൊക്കെ നടത്തിയത് വീഡിയോയിൽ കാണാം. ബാലയോടും കോകിലയോടും ഉള്ള ആരാധനയും, ഫോട്ടോ എടുക്കാനുള്ള തിക്കും തിരക്കും അവിടെ കാണാം. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പറഞ്ഞ് കോകിലയ്ക്ക് പിറന്നാൾ ആശംസകൾ അറിയിച്ച് നിരവധി കമന്റുകളും ബാല പങ്കുവച്ച വീഡിയോയ്ക്ക് താഴെ വരുന്നുണ്ട്.

Also Read: സംഗീത ഒരു പാവമാണ്, എങ്ങനെ ഒരു പെൺകുട്ടിക്ക് ഇങ്ങനെ പറ്റുന്നു എന്നറിയില്ല; വിജയ് യുടെ ഒരു കാര്യത്തിലും ഇടപെടാറില്ല എന്ന് ജയന്തി കണ്ണപ്പൻ

ബാലയുമായുള്ള വിവാഹം കഴിഞ്ഞതിന് ശേഷം സോഷ്യൽ മീഡിയയിൽ ഏറ്റവും അധികം വിഷയമായ ഒന്നായിരുന്നു കോകിലയുടെ പ്രായം. ബാലയെക്കാൾ നല്ല പ്രായ വ്യത്യാസം ഉണ്ട് എന്ന് ചർച്ചകൾക്കൊടുവിൽ ബാല തന്നെ കോകിലയുടെ പ്രായം വെളിപ്പെടുത്തുകയായിരുന്നു. ബാലയ്ക്ക് 42 വയസ്സായിരുന്നു കോകിലയുമായുള്ള കല്യാണ സമയത്ത്. തന്നെക്കാൾ 21 വയസ്സ് കുറവാണ് കോകിലയ്ക്ക് എന്നാണ് അന്ന് ബാല പറഞ്ഞത്.

എല്ലാവരും കേക്ക് മുറിച്ചല്ലേ ജന്മദിനം ആഘോഷിക്കുന്നത്, കോകിലയുടേത് അങ്ങനെയല്ല; ഭാര്യയുടെ ജന്മദിനാഘോഷത്തെ കുറിച്ച് ബാല


പ്രായ വ്യത്യാസം പ്രശ്നമല്ല, പരസ്പരം മനസ്സിലാക്കാൻ കഴിയുന്നു എന്നതിലാണ് പ്ലസ് പോയിൻ. മാത്രവുമല്ല, മുന്നൂറ് കോടിയ്ക്ക് മുകളിൽ ആസ്തിയുണ്ട് എനിക്ക്, അത് അന്യം നിന്ന് പോകാതിരിക്കാനാണ് കല്യാണം കഴിച്ചത്. കോകില ജീവിതത്തിലേക്ക് വന്നതിന് ശേഷം മനസ്സമാധാനവും സന്തോഷവും നല്ല ഭക്ഷണവും ആരോഗ്യവുമൊക്കെ നന്നായി പോകുന്നു എന്നും ബാല പറഞ്ഞിരുന്നു. വിവാഹത്തിന് ശേഷം വന്ന വിവാദങ്ങളെ എല്ലാം ഇരുവരും ഒന്നിച്ച് നേരിട്ടതും, ബാലയ്ക്ക് വേണ്ടി കോകില സംസാരിച്ചതും എല്ലാം വൈറലായിരുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article