Authored by: അശ്വിനി പി|Samayam Malayalam•30 Jun 2025, 2:21 pm
പ്രണയ ബന്ധങ്ങളുടെ പേരിൽ എന്നും വാർത്തകളിൽ നിറഞ്ഞിട്ടുള്ള അമേരിക്കൻ ഗായകനാണ് ഹാരി സ്റ്റൈൽസ്. എല്ലാവരുടെയും മുന്നിൽ വച്ച് ഹാരി സ്റ്റൈൽസ് ചുബംച്ച പെൺകുട്ടി ആരാണെന്നാണ് ഇപ്പോൾ ആരാധകരുടെ തിരച്ചിൽ
ഹാരി സ്റ്റൈൽസ് റിപ്പോർട്ടുകള് പ്രകാരം, സ്റ്റൈൽസിന് ഈ യുവതിയിൽ കുറച്ചുകാലമായി താല്പര്യമുണ്ടായിരുന്നു. അടുത്തിടെ അവർ ഒരുമിച്ച് സമയം ചെലവഴിച്ചതിലൂടെയാണ് തീവ്രമായതെന്നുുമാണ് കേൾക്കുന്നത്. ആരാണ് ഈ നിഗൂഢയായ പെൺകുട്ടി എന്നാണ് ആരാധകർ തിരയുന്നത്. സോഷ്യൽ മീഡിയയിൽ ലൂയിസ് ടോംലിൻസണിന്റെ 'ലൈക്ക്-അൺലൈക്ക്' സംഭവത്തിന് ഒരു ദിവസത്തിന് ശേഷമാണ് ഇത് സംഭവിച്ചത്.
Also Read: 100 ശതമാനം ഗൂഗിൾ തിരയുന്ന താരം, വി യുടെ സാന്നിധ്യം ആരാധകരെ ആവേശത്തിലാക്കി, കിങ് തെഹ്ങ്യൂ എന്ന് ആരാധകർ'ആസ് ഇറ്റ് വാസ്' എന്ന ഗാനത്തിലൂടെ ശ്രദ്ധേയനായ ഹാരി സ്റ്റൈൽസ് ഇന്നലെ (ഞായറാഴ്ച) സുഹൃത്തുക്കളോടൊപ്പം ഗ്ലാസ്റ്റൺബറി ഫെസ്റ്റിവലിൽ എത്തിയിരുന്നു. അൽപ്പസമയത്തിന് ശേഷം ആ യുവതിയും വേദിയിലെത്തുകയും സംഗീതജ്ഞനെ ചുംബിക്കുകയും ചെയ്തു.
സ്റ്റൈൽസുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തിയത് പ്രകാരം, ഹാരിക്ക് ആ യുവതിയോട് മാത്രമായിരുന്നു ശ്രദ്ധ. അവർ ഒരുമിച്ച് ചേർന്നപ്പോൾ തന്നെ പ്രണയത്തിന്റെ തിളക്കം ദൃശ്യമായിരുന്നു. എന്നാണ്
ഹാരി കുറച്ച് സുഹൃത്തുക്കളോടൊപ്പമാണ് എത്തിയിരുന്നത്. പക്ഷേ അവൾ എത്തിയപ്പോൾ മുതൽ അവർക്ക് പരസ്പരം പിരിയാൻ കഴിഞ്ഞിരുന്നില്ല. അവർ എത്തി ഒരു മണിക്കൂറിനകം, മറ്റനേകം ആളുകളുടെ മുന്നിൽ വെച്ച് അവർ ചുംബിച്ചു, ആര് നോക്കുന്നു എന്നുപോലും അവർ കാര്യമാക്കിയിരുന്നില്ലത്രെ. ഹാരി സ്റ്റൈലിസിന് കുറച്ചു കാലങ്ങളായി ഈ പെൺകുട്ടിയെ അറിയാം എന്നാണ് റിപ്പോർട്ടുകൾ.
അന്ന് രോഹിത് കാണിച്ചത് വലിയ മനസ്സ്; സഞ്ജുവിനെ വേദനിപ്പിച്ച ആ ദിനം ഓർമയുണ്ടോ?
കെൻഡൽ ജെന്നർ, ഒലിവിയ വൈൽഡ് എന്നിവരുമായുള്ള പ്രണയത്തിന് ശേഷമാണ് ഹാരി സ്റ്റൈൽസ് കനേഡിയൻ നടിയായ ടെയ്ലർ സ്വിഫ്റ്റുമായി അടുത്തത്. അവർ ഇരുവരും മികച്ച ജോഡികൾ ആയിരുന്നു. എന്നാൽ ജപ്പാനിലേക്കുള്ള യാത്രയ്ക്ക് ശേഷം അവർക്കിടയിൽ ചില പ്രശ്നങ്ങളുണ്ടാവുകയും പിരിഞ്ഞ് താമസിക്കുകയും ചെയ്തതിന് ശേഷം വേർപിരിഞ്ഞു. ടെയ്ലർ സ്വിഫ്റ്റുമായി വേർപിരിഞ്ഞതിന് ശേഷം ആദ്യമായിട്ടാണ് മറ്റൊരു പെൺകുട്ടിയ്ക്കൊപ്പം ചേർത്ത് ഹാരി സ്റ്റൈൽസിന്റെ പ്രണയ വാർത്തകൾ പുറത്തുവരുന്നത്.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·