17 August 2025, 11:48 AM IST

ആസിഫ് അലി | ഫോട്ടോ: സിദ്ദിഖുൽ അക്ബർ | മാതൃഭൂമി
പാലക്കാട്: താരസംഘടനയായ അമ്മയിലെ നേതൃമാറ്റത്തെ സ്വാഗതം ചെയ്ത് നടൻ ആസിഫ് അലി. നല്ലതിനുവേണ്ടിയുള്ള മാറ്റം എപ്പോഴും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അംഗങ്ങൾക്കുവേണ്ടി പല കാരണങ്ങൾകൊണ്ടും സംഘടന വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്തുണ്ടായ പ്രശ്നങ്ങൾ എല്ലാവരും ചർച്ച ചെയ്തിരുന്നുവെന്ന് ആസിഫ് അലി പറഞ്ഞു. നേതൃസ്ഥാനങ്ങളിലേക്ക് കൂടുതൽ സ്ത്രീകൾ വരണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നതുപോലെ ഇത്തവണ അങ്ങനെ സംഭവിച്ചു. ഈ സംഘടനയുടെ പേര് അമ്മ എന്നാണ്. അമ്മയിൽനിന്ന് മാറിനിൽക്കാൻ ആർക്കും കഴിയില്ല. അംഗങ്ങൾക്കുവേണ്ടി സംഘടന ചെയ്യുന്നത് അത്രയും നല്ല കാര്യങ്ങളാണ്. എന്തെങ്കിലും ബുദ്ധിമുട്ടുകൊണ്ടൊക്കെ മാറിനിന്നവരുണ്ട്. അവരെ സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരണമെന്ന് ആസിഫ് അലി ആവശ്യപ്പെട്ടു.
അമ്മയിലെ അംഗമായിട്ട് 13 വർഷമായി. ആ സമയത്ത് എല്ലാവരും ആസ്വദിച്ചിരുന്ന ഐക്യവും കുടുംബത്തിന്റേതായ അന്തരീക്ഷവുമുണ്ട്. അതിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റും മറ്റുഭാരവാഹികളുമെല്ലാം എല്ലാവർക്കും പ്രിയപ്പെട്ടവരാണ്. ആ പഴയ പ്രതാപത്തിലേക്കും സ്നേഹത്തിലും അമ്മ കുടുംബം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ആസിഫ് അലി പറഞ്ഞു.
Content Highlights: Asif Ali Welcomes AMMA Leadership Change, Calls for Inclusive Membership
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·