തമിഴില്‍ മുന്‍നിര നായകന്മാരായ വിജയ്, അജിത്, രവിമോഹന്‍, ശിവ കാര്‍ത്തികേയന്‍, വിഷ്ണു വിശാല്‍, വിമല്‍ എന്നിവരുടെ തുടക്കകാലത്ത് സൂപ്പര്‍ഹിറ്റുകള്‍ ഒരുക്കി അവരുടെ താരമൂല്യം ഉയര്‍ത്തിയ സംവിധായകനാണ് എസ്. എഴില്‍. വിജയ്‌യുടെ 'തുള്ളാത മനമും തുള്ളും', അജിത്തിന്റെ 'പൂവെല്ലാം ഉന്‍ വാസം', രവിമോഹന്റെ 'ദീപാവലി', ശിവ കാര്‍ത്തികേയന്റെ 'മനംകൊത്തി പറവൈ', വിഷ്ണു വിശാലിന്റെ 'വേലൈന്ന് വന്താ വെള്ളൈ ക്കാരന്‍' എന്നീ എഴില്‍ ചിത്രങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. പത്തുവര്‍ഷം മുമ്പ് വിമലിനെ നായനാക്കി എഴില്‍ അണിയിച്ചൊരുക്കിയ ജനപ്രിയ ചിത്രമായിരുന്നു 'ദേസിംഗ് രാജാ'. ഇപ്പോള്‍ ഇതിന്റെ രണ്ടാം ഭാഗമായ 'ദേസിംഗ് രാജാ 2'-ന്റെ അവസാനഘട്ട മിനുക്കുപണികളിലാണ് അദ്ദേഹം. ചിത്രം വരുന്ന ജൂലായ് 11-ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ച് പോസ്റ്ററും അണിയറക്കാര്‍ കഴിഞ്ഞദിവസം പുറത്തുവിട്ടു.
വിമല്‍ തന്നെയാണ് രണ്ടാംഭാഗത്തിലെയും നായകന്‍. ഉപനായകനായി പുതുമുഖം ' ജനാ' അരങ്ങേറ്റം കുറിക്കുന്നു. ആദ്യന്തം നര്‍മ്മരസപ്രദമായ ആക്ഷന്‍ സിനിമയാണ് 'ദേസിംഗ് രാജാ 2'. തെലുങ്കില്‍ 'രംഗസ്ഥല' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ പൂജിതാ പൊന്നാടയാണ് നായിക. തെലുങ്ക് താരം ഹര്‍ഷിത മറ്റൊരു നായികയാവുന്നു. മധുമിത, രവി മറിയാ, റോബോ ശങ്കര്‍, സിങ്കം പുലി, കിങ്‌സ്ലി, പുകഴ്, ചാംസ്, മൊട്ട രാജേന്ദ്രന്‍, വയ്യാപുരി, ലൊള്ളു സ്വാമിനാഥന്‍, മധുര മുത്ത്, വിജയ് ടിവി വിനോദ് എന്നിങ്ങനെ ഒട്ടേറെ നടീ- നടന്മാര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇന്‍ഫിനിറ്റി ക്രിയേഷന്റെ ബാനറില്‍ പി. രവിചന്ദ്രന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധായകന്‍ വിദ്യാ സാഗറാണ്. 'പൂവെല്ലാം ഉന്‍ വാസം' എന്ന സിനിമക്ക് ശേഷം ഈ ഹിറ്റ് കോംബോ ഒന്നിക്കുന്നുവെന്നത് സവിഷേതയാണ്. പി.ആര്‍.ഒ: സി.കെ. അജയ് കുമാര്‍.
Content Highlights: Vemal starrer Desingu Raja 2 gets a merchandise date
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·