03 June 2025, 05:14 PM IST
സിനിമ നിന്നെയൊക്കെ മയക്കുന്നതു കൊണ്ടല്ലേടാ മക്കളേയും അതിലേക്കു തള്ളി കയറ്റി വിട്ട് കാശുണ്ടാക്കാൻ നോക്കുന്നത്... നീയൊക്കെയല്ലേടാ യഥാർത്ഥ ഡ്രഗ് അഡിക്ട്?" വിനായകന്റെ വാക്കുകൾ ഇങ്ങനെ.

വിനായകൻ | ഫോട്ടോ: Facebook
ലഹരിക്കെതിരെ സംസാരിക്കുന്നവരെ അതിരൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ. മദ്യപിച്ച് സ്വന്തം ആരോഗ്യംപോലും നഷ്ടപ്പെട്ട്, എഴുന്നേറ്റുനിൽക്കാൻ പരസഹായം വേണ്ടവരാണ് പൊതുവേദിയിൽ വന്നിരുന്ന് ലഹരിയെക്കുറിച്ച് സംസാരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ച്. ഇത് കോമഡിയാണെന്നും ദുരന്തമാണെന്നും വിനായകൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
"കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചു പോയ, എഴുന്നേറ്റ് നിൽക്കാൻ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാർ പൊതു വേദിയിൽ വന്നിരുന്ന് ഡ്രഗിനെപ്പറ്റി പറയുന്നത് കോമഡിയാണ്. ദുരന്തവും.
മയക്കുന്നതെല്ലാം മയക്കുമരുന്നാണ്. കള്ളാണേലും കഞ്ചാവാണേലും പെണ്ണാണേലും. സ്വന്തമായി പൊങ്ങാനാവാതെ മറ്റുള്ളവരുടെ തോളിൽ തൂങ്ങി പൊതുവേദിയിൽ വന്നിരുന്ന്, ടെക്നോളജിയെ കുറിച്ച് ഒന്നും അറിയാത്ത നീയാണോ യുവതീ യുവാക്കളെ ഉപദേശിക്കുന്നത്.
ചത്ത ഈ ശവങ്ങളെ പൊതുവേദിയിൽ കൊണ്ടുവന്ന് ഇരുത്തല്ലേ... ചാകാറായാൽ വീട്ടിൽ പോയിരുന്ന് ചത്തോളണം. സിനിമ നിന്നെയൊക്കെ മയക്കുന്നതു കൊണ്ടല്ലേടാ മക്കളേയും അതിലേക്കു തള്ളി കയറ്റി വിട്ട് കാശുണ്ടാക്കാൻ നോക്കുന്നത്... നീയൊക്കെയല്ലേടാ യഥാർത്ഥ ഡ്രഗ് അഡിക്ട്?" വിനായകന്റെ വാക്കുകൾ ഇങ്ങനെ.
Content Highlights: Actor Vinayakan criticizes those speaking against drugs, calling them hypocrites
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·