19 May 2025, 08:05 PM IST
തിളങ്ങുന്ന ലെതർ കറുത്ത പാന്റ്സിനൊപ്പം സ്ലീവ് ലെസ് മെറ്റാലിക് മേൽവസ്ത്രമായിരുന്നു ടൈഗർ ധരിച്ചിരുന്നത്. ഇതാകട്ടെ ഇറുകിപ്പിടിച്ചായിരുന്നു കിടന്നത്. താരത്തിന്റെ ഈ ഡ്രസ് കോമ്പിനേഷൻ ട്രോളാകാൻ അധികനേരമൊന്നും വേണ്ടിവന്നില്ല.

ടൈഗർ ഷ്റോഫിന്റെ നൃത്തരംഗത്തുനിന്ന് | സ്ക്രീൻഗ്രാബ്
ബോളിവുഡിൽ നന്നായി നൃത്തംചെയ്യുന്ന യുവതാരങ്ങളുടെ പട്ടികയെടുത്താൽ അക്കൂട്ടത്തിൽ മുന്നിലുണ്ടാവും ടൈഗർ ഷ്റോഫ്. ഓൺസ്ക്രീനിനുപുറമേ താരസാന്നിധ്യമുള്ള സ്റ്റേജ് ഷോകളിലും ടൈഗർ തന്റെ നൃത്തപാടവം പുറത്തെടുത്തിട്ടുണ്ട്. കഴിഞ്ഞദിവസം നടന്ന സീ സിനി അവാർഡ്സ്-2025 നോടനുബന്ധിച്ചും ടൈഗറിന്റെ നൃത്തമുണ്ടായിരുന്നു. എന്നാൽ ഈ നൃത്തത്തിന്റെ പേരിൽ അതിരൂക്ഷമായ പരിഹാസമാണ് യുവതാരം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.
തന്റെ ചില ഗാനങ്ങൾക്കൊപ്പമാണ് ടൈഗർ ഷ്റോഫ് പരിപാടിയിൽ നൃത്തം ചെയ്തത്. ഊർജസ്വലമായ നൃത്തച്ചുവടുകൾ ആരാധകരിൽ ആവേശം വാനോളമുയർത്തി. എന്നാൽ നൃത്തത്തിനപ്പുറം അദ്ദേഹത്തിന്റെ വസ്ത്രധാരണമായിരുന്നു ചർച്ചാവിഷയമായത്. തിളങ്ങുന്ന ലെതർ കറുത്ത പാന്റ്സിനൊപ്പം അധികം ഇറക്കമില്ലാത്ത സ്ലീവ് ലെസ് മെറ്റാലിക് മേൽവസ്ത്രമായിരുന്നു ടൈഗർ ധരിച്ചിരുന്നത്. ഇതാകട്ടെ ഇറുകിപ്പിടിച്ചായിരുന്നു കിടന്നത്. താരത്തിന്റെ ഈ ഡ്രസ് കോമ്പിനേഷൻ ട്രോളാകാൻ അധികനേരമൊന്നും വേണ്ടിവന്നില്ല.
ഇതൊരു ബ്ലൗസാണോ അതോ ടോപ്പാണോ? എന്നാണ് പുറത്തുവന്ന വീഡിയോ കണ്ട ഒരു ഫോളോവർ ചോദിച്ചത്. തനിക്കും ഇതുപോലൊരു ടോപ്പുണ്ടെന്നും ബ്ലൗസ് കൊള്ളാമല്ലോ എന്നും ഏതെങ്കിലും നടിമാരുടെ വസ്ത്രവുമായി ടൈഗറിന്റെ ഡ്രസ് മാറിപ്പോയതാണോ എന്നെല്ലാം നീളുന്നു പരിഹാസ കമന്റുകൾ.
എന്നാൽ അദ്ദേഹത്തെ പിന്തുണച്ചെത്തുന്ന പ്രതികരണങ്ങളും വരുന്നുണ്ട്. "ടൈഗർ ആ വേഷം അദ്ദേഹത്തിന് മാത്രം കഴിയുന്ന രീതിയിൽ ധരിച്ചു. അത് ബോൾഡ് ആണോ, വിചിത്രമാണോ, അതോ കണ്ണഞ്ചിപ്പിക്കുന്നതാണോ എന്ന് നിങ്ങൾ കരുതിയാലും, ആ മനുഷ്യൻ അത് തലയെടുപ്പോടെ ധരിച്ചു. അഞ്ച് ബാക്ക്ഫ്ലിപ്പുകൾ ചെയ്തിട്ടും താളം തെറ്റിച്ചില്ല. നിങ്ങൾ നൃത്തം കാണാൻ വന്നതാണോ അതോ വസ്ത്രധാരണത്തിലെ സസ്പെൻസിനായി നിന്നതാണോ എന്നത് പ്രശ്നമല്ല, ഒരുകാര്യം ഉറപ്പാണ്: അദ്ദേഹം നമുക്ക് ഓർമ്മിക്കാൻ ഒരു രാത്രി സമ്മാനിച്ചു." അദ്ദേഹത്തെ പിന്തുണച്ചുവന്ന ഒരു പ്രതികരണം ഇങ്ങനെയായിരുന്നു.
ബഡേ മിയാൻ ഛോട്ടേ മിയാൻ, സിംഗം എഗെയ്ൻ എന്നിവയാണ് ടൈഗർ ഷ്റോഫിന്റേതായി ഒടുവിൽ പുറത്തുവന്ന ചിത്രങ്ങൾ. ബാഘി-4 ആണ് താരത്തിന്റേതായി ഇനി വരാനിരിക്കുന്നത്.
Content Highlights: Tiger Shroff`s daring outfit astatine the Zee Cine Awards 2025 sparked a societal media frenzy





English (US) ·