ഇരുപതോളം ഭാഷകളിൽ പതിനായിരത്തിലധികം പാട്ടുകൾ പാടിയ എസ് ജാനകിയെ ജാനകിയമ്മ എന്നായിരുന്നു ആരാധകർ വിളിച്ചിരുന്നത്. 1938 ഏപ്രിൽ 23ന് ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലായിരുന്നു എസ് ജാനകിയുടെ ജനനം.
എസ് ജാനകി: മറ്റൊരു നാട്ടിൽ നിന്നെത്തി മലയാളി മനസ്സ് കീഴടക്കിയ മഹാഗായിക; ഇരുപതിലധികം ഭാഷകളിൽ അരലക്ഷത്തോളം ഗാനങ്ങൾ
മികച്ച പിന്നണിഗായികയ്‌ക്കുള്ള കേരള സംസ്ഥാന അവാർഡ് 11 തവണയും ആന്ധ്രപ്രദേശ് സർക്കാരിൻ്റെ പുരസ്കാരം പത്തു തവണയും, തമിഴ്‌നാട് സർക്കാരിൻ്റെ അവാർഡ് ഏഴു തവണയും ജാനകി സ്വന്തമാക്കി. ഒരു തവണ ഒറീസ സർക്കാരിന്റെ അവാർഡും ലഭിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകൾക്ക് പുറമെ ഹിന്ദി, ബംഗാളി, ഒറിയ, സിംഹള, ഇംഗ്ലീഷ്, സംസ്‌കൃതം, കൊങ്ങിണി, തുളു, സൗരാഷ്‌ട്ര ബഡുഗ, ജർമൻ ഭാഷകളിലും എസ് ജാനകി സ്വരസാന്നിധ്യമറിയിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ ഗാനങ്ങൾ കന്നഡ, മലയാളം എന്നീ ഭാഷകളിലായാണ് പാടിയിരിക്കുന്നത്. എസ് ജാനകിയുടെ അവസാന സിനിമാഗാനം മലയാളത്തിലായിരുന്നു. 2016ൽ പുറത്തിറങ്ങിയ പത്തു കൽപ്പനകൾ എന്ന ചിത്രത്തിലായിരുന്നു ഇത്.
മികച്ച ഗായികയ്‌ക്കുള്ള ദേശീയ അവാർഡ് നാലു തവണ എസ് ജാനകിയെ സ്വന്തമാക്കിയിട്ടുണ്ട്. 1976 ൽ `പതിനാറു വയതിനിലേ എന്ന തമിഴ് ചിത്രത്തിലെ സിന്ദൂര പൂവേ... എന്നു തുടങ്ങുന്ന ഗാനത്തിനാണ് ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്. 1980 ൽ ഓപ്പോൾ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂർ അമ്പലത്തിൽ... എന്ന ഗാനത്തിനും 1984 ൽ തെലുഗു ചിത്രമായ `സിതാര'യിൽ വെന്നല്ലോ ഗോദാരി ആനന്ദം... എന്നു തുടങ്ങുന്ന ഗാനത്തിനും 1992 ൽ തമിഴ് ചിത്രമായ `തേവർമകനിൽ ഇഞ്ചി ഇടുപ്പഴകാ... എന്നു തുടങ്ങുന്ന ഗാനത്തിനും ദേശീയ അവാർഡുകൾ ലഭിച്ചു.
താരൈ തപ്പട്ടൈ എന്ന ചിത്രത്തില്‍ വില്ലന്റെ ചവിട്ട് കൊണ്ട് നെഞ്ചിലെ എല്ല് ഒടിഞ്ഞു; ആ അനുഭവത്തെ കുറിച്ച് വരലക്ഷ്മി ശരത്കുമാര്‍
2013 ൽ രാജ്യം പത്മഭൂഷൻ നൽകിയെങ്കിലും എസ് ജാനകി ഇത് നിരസിച്ചു. ദക്ഷിണേന്ത്യൻ കലാകാരന്മാരോടുള്ള അവഗണനയിൽ പ്രതിഷേധിച്ചായിരുന്നു ഇത്. 2017 ഒക്ടോബറിൽ മൈസൂരിലെ മാനസഗംഗോത്രി ഓപ്പൺ എയർ ഓഡിറ്റോറിയത്തിലായിരുന്നു എസ് ജാനകിയുടെ അവസാന സംഗീതനിശ. ഇനി പൊതുവേദിയിൽ പാടില്ലെന്ന് ജാനകിയമ്മ അന്ന് പ്രഖ്യാപിച്ചു.
തളിരിട്ട കിനാക്കൾതൻ, അഞ്ജന കണ്ണെഴുതീ, ഒരു കൊച്ചു സ്വപ്നത്തിൻ, താമര കുമ്പിളിലല്ലോ മമഹൃദയം, മഞ്ഞണിപ്പൂനിലാവിൽ, നിദ്രതൻ നീരാഴി, ഇന്നലെ നീയൊരു സുന്ദര രാഗമായെൻ, സന്ധ്യേ കണ്ണീരിതെന്തേ, ഉണരൂ വേഗം നീ, ഇളം മഞ്ഞിൻ കുളിരുമായി, ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ മഞ്ഞണിക്കൊമ്പിൽ, ഗോപികേ നിൻ വിരൽ, തേനും വയമ്പും, മൈനാകം , നാഥാ നീവരും കാലൊച്ച തുടങ്ങിയ ഗാനങ്ങൾ മലയാളികളുട മനസിലിടംപിടിച്ചവയാണ്.





English (US) ·