Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 30 Mar 2025, 8:28 pm
IPL 2025 SRH VS DC: ഡല്‍ഹി ക്യാപിറ്റല്‍സിനായി (Delhi Capitals) ചരിത്ര നേട്ടം കൈവരിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക് (Mitchell Starc). 17 വര്‍ഷത്തിനിടെ ഫ്രാഞ്ചൈസിക്കായി അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ആദ്യ വിദേശ ബൗളറായി. ഐപിഎല്‍ 2024ല്‍ കെകെആറിന്റെ ഭാഗമായിരുന്ന സ്റ്റാര്‍ക്കിനെ 2025 മെഗാ ലേലത്തില്‍ ഡിസി 11.75 കോടി രൂപയ്ക്കാണ് വാങ്ങിയത്.
ഹൈലൈറ്റ്:
- ഡല്‍ഹി ക്യാപിറ്റല്‍സിന് ഏഴ് വിക്കറ്റ് ജയം
- ഡുപ്ലെസിസിന് 27 പന്തില്‍ അര്‍ധ സെഞ്ചുറി
- എസ്ആര്‍എച്ച് 18.4 ഓവറില്‍ 163ന് ഓള്‍ഔട്ട്
എസ്ആര്‍എച്ചിനെതിരെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പ്രകടനംഎസ്ആര്എച്ചിനെ എറിഞ്ഞിട്ട് മിച്ചല്‍ സ്റ്റാര്‍ക്ക്, റെക്കോഡ് പ്രകടനം; രണ്ടാം ജയത്തോടെ ഡല്‍ഹി ക്യാപിറ്റല്‍സ് രണ്ടാം സ്ഥാനത്ത്
17 വര്‍ഷത്തെ ഐപിഎല്ലിനിടെ ആദ്യമായാണ് ഡിസിക്ക് വേണ്ടി ഒരു വിദേശതാരം ഇത്രയും മികച്ച ബൗളിങ് പ്രകടനം പുറത്തെടുക്കുന്നത്. ഐപിഎല്‍ 2025 മെഗാ ലേലത്തിലൂടെ 11.75 കോടി രൂപയ്ക്കാണ് സ്റ്റാര്‍ക്ക് ഡല്‍ഹി ക്യാപിറ്റല്‍സിലെത്തിയത്. ഐപിഎല്‍ 2024 ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായിരുന്നു ഇടംകൈയ്യന്‍ പേസര്‍.
ഐപിഎല്ലിലെ സ്റ്റാര്‍ക്കിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടമാണിത്. ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നീ മുന്‍നിര ബാറ്റര്‍മാരെ തുടക്കത്തില്‍ പുറത്താക്കാന്‍ സ്റ്റാര്‍ക്കിന് സാധിച്ചതോടെ എസ്ആര്‍എച്ചിന് പൊരുതാവുന്ന ടോട്ടല്‍ നേടാന്‍ സാധിക്കാതെ പോയി. രണ്ടാം വരവില്‍ സ്റ്റാര്‍ക്ക് വിയാന്‍ മുല്‍ഡെര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവരെയും പുറത്താക്കി അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു.
അഞ്ചാമനായി ക്രീസിലെത്തിയ അനികേത് വര്‍മയാണ് എസ്ആര്‍എച്ചിന്റെ ടോപ് സ്‌കോററര്‍. 41 പന്തില്‍ 74 റണ്‍സെടുത്തതോടെ അവര്‍ക്ക് മാന്യമായ സ്‌കോറായി. ഹെന്റിച്ച് ക്ലാസെന്‍ (32), ട്രാവിസ് ഹെഡ് (22) എന്നിവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം തികച്ചത്.
കുല്‍ദീപ് യാദവ് നാല് ഓവറില്‍ 22 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തുക കൂടി ചെയ്തതോടെയാണ് തകര്‍ന്നത്. സ്റ്റാര്‍ക്ക് 3.4 ഓവറില്‍ 35 റണ്‍സിനാണ് അഞ്ച് വിക്കറ്റ് നേടിയത്.
164 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ് ആരംഭിച്ച ഡിസിക്ക് വേണ്ടി ക്രീസിലെത്തിയവരെല്ലാം തിളങ്ങി. ഫാഫ് ഡുപ്ലെസിസ് അര്‍ധ സെഞ്ചുറി (27 പന്തില്‍ 50) തികച്ചു. കെയ്ക് ഫ്രേസര്‍ മക്ഗുര്‍ക് (38), അഭിഷേക് പോറെല്‍ (34*), ടിസ്റ്റണ്‍ സ്റ്റബ്‌സ് (21*), കെഎല്‍ രാഹുല്‍ (15) എന്നിവര്‍ ചേര്‍ന്ന് വിജയം എളുപ്പമാക്കി.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·