Authored by: അശ്വിനി പി|Samayam Malayalam•30 Jul 2025, 12:33 pm
പൃഥ്വിരാജ് എന്ന നടനോട് ആരാധനയുള്ള ഒരുപാട് പെൺകുട്ടികളുണ്ട്. എന്നാൽ ആരാധന അധികമായി എൻറെ ഭർത്താവാണ് പൃഥ്വിരാജ് എന്ന് പറഞ്ഞ ഒരു സ്ത്രീയുണ്ട് എന്നാണ് നടൻ പറയുന്നത്
പൃഥ്വിരാജ് സുകുമാരൻ പൃഥ്വിരാജും കാജോളും ഒന്നിച്ചെത്തിയ ഏറ്റവും പുതിയ ചിത്രമാണ് സാർസമീൻ. ചിത്രം ഇപ്പോൾ ഓടിടി പ്ലാറ്റ്ഫോമായ ജിയോ ഹോട്സ്റ്റാറിൽ സ്ട്രീമിങ് ചെയ്യുകയാണ്. തങ്ങൾ ആദ്യമായി ഒന്നിച്ചഭിനയിച്ച ചിത്രത്തിൻറെ പ്രമോഷനുമായി ബന്ധപ്പെട്ട് പൃഥ്വിയും കാജോളും First Things First Ft എന്ന ഒരു ഷോ ജിയോ ഹോട്സ്റ്റാറിന് വേണ്ടി ചെയ്തിരുന്നു. ആ വീഡിയോയിൽ ആണ് ഭ്രാന്തമായ താരാരാധനയെ കുറിച്ച് പൃഥ്വി വെളിപ്പെടുത്തിയത്.
Also Read: മുസ്തഫ എവിടെ, ദാമ്പത്യ ജീവിതം വേണ്ടേ എന്നൊക്കെയുള്ള ചോദ്യം അവസാനിപ്പിക്കാം; പുതിയ വിശേഷങ്ങളുമായി പ്രിയാമണിതാങ്കൾക്ക് ഉണ്ടായ ഏറ്റവും ക്രേസിയസ്റ്റ് ഫാൻ മൊമൻറ് ഏതാണ് എന്ന് ആദ്യം പൃഥ്വിരാജ് കാജോളിനോട് ചോദിക്കുകയായിരുന്നു. എനിക്ക് അത്തരം ക്രേസിയായ അനുഭവങ്ങളൊന്നും ഉണ്ടായിട്ടില്ല, എൻറെ ആരാധകർ എല്ലാം ക്ലാസിയും കൂളുമായിരുന്നു. എനിക്ക് തോന്നുന്നു താങ്കൾക്കാണ് അത്തരം അനുഭവങ്ങൾ ഒരുപാട് ഉണ്ടാവാൻ സാധ്യത എന്ന് കാജോൾ പറഞ്ഞു. അപ്പോഴാണ് വിവാഹം കഴിച്ചു എന്ന് പറഞ്ഞ് ഒരു സ്ത്രീ വന്ന കഥ പൃഥ്വിരാജ് വെളിപ്പെടുത്തിയത്.
ഒരു ദിവസം എനിക്ക് പ്രസ്സ് ക്ലബ്ബിൽ നിന്നും കോൾ വന്നു. ഞാൻ വിവാഹം ചെയ്തു എന്ന രേഖകളോടെ ഒരു സ്ത്രീ ഓഫീസിൽ എത്തിയിട്ടുണ്ട് എന്നും, അവർ പത്രസമ്മേളനം വിളിക്കണം എന്ന് ആവശ്യപ്പെടുന്നു എന്നും പറഞ്ഞുകൊണ്ടായിരുന്നു കോൾ. വളരെ ഡ്രാമറ്റിക് ആയിട്ടുള്ള അനുഭവമായിരുന്നു അത്. അങ്ങനെ ഒരു കോൾ വന്നപ്പോൾ എനിക്ക് ചിരിയാണ് വന്നത്. ആ സമയത്ത് ഞാൻ ശരിക്കും വിവാഹിതനായിരുന്നു. പക്ഷേ അപ്പോഴേക്കും മാധ്യമങ്ങളിൽ അത് വേറ രീതിയിൽ വാർത്തയായി വന്നു- പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു.
ഇന്ത്യന്‍ കരുത്തിന് മുന്നില്‍ വഴിമാറിയത് 124 വര്‍ഷം മുമ്പ് ഓസ്ട്രേലിയ സ്ഥാപിച്ച റെക്കോഡ്
എന്തെങ്കിലും സ്വയം ചെയ്യുന്നതിന് മുൻപേ താങ്കളെ ഏറ്റവും അധികം വിശ്വസിച്ചത് ആരാണ് എന്ന് പൃഥ്വി കാജോളിനോട് ചോദിച്ചപ്പോൾ, കാജോൾ പറഞ്ഞു- അത് എൻറെ അച്ഛനാണ്. ഞാൻ ജനിക്കുന്നതിന് മുൻപേ എന്നെ വിശ്വസിച്ച ആളാണ് ഡാഡി. എവിടെയും എന്നെ തടഞ്ഞിട്ടില്ല, എല്ലാം എന്നെ കൊണ്ട് സാധിക്കും എന്ന ധൈര്യം തന്നു എന്ന് കാജോൾ പറഞ്ഞു. സത്യത്തിൽ അത് പാരൻറ് ഗോൾ ആണെന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം. ഞാനും എൻറെ മകൾക്ക് അത് നൽകുന്നു എന്ന് പൃഥ്വിരാജ് പറഞ്ഞപ്പോൾ, താങ്കളുടെ മകൾ നന്നായി വളരും എന്ന കാജോളും പറഞ്ഞു.

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·