Published: October 08, 2025 11:04 AM IST
1 minute Read
കൊളംബോ ∙ വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ പാക്ക് ബാറ്റർ മുനീബ അലി റണ്ണൗട്ടായതിനെച്ചൊല്ലിയുള്ള വിവാദത്തിൽ, അംപയറുടെ തീരുമാനത്തെ പിന്തുണച്ച് ക്രിക്കറ്റ് നിയമസംഹിതയുടെ സൂക്ഷിപ്പുകാരായ മാർലിബൻ ക്രിക്കറ്റ് ക്ലബ് (എംസിസി). മത്സരത്തിനിടെ ക്രാന്തി ഗൗഡിന്റെ പന്ത് മുനീബയുടെ പാഡിൽ കൊണ്ടു. ഇന്ത്യൻ താരങ്ങൾ എൽബിഡബ്ല്യുവിനായി അപ്പീൽ ചെയ്ത സമയം മുനീബ ക്രീസിനു പുറത്തായിരുന്നു. ഇതുകണ്ട ഫീൽഡർ ദീപ്തി ശർമ പന്ത് സ്റ്റംപിൽ എറിഞ്ഞുകൊള്ളിച്ചു.
ഇന്ത്യൻ താരങ്ങളുടെ അപ്പീലിൽ, തേഡ് അംപയർ ഔട്ട് വിധിച്ചു. എന്നാൽ ഇന്ത്യൻ താരങ്ങൾ എൽബിഡബ്ല്യുവിന് അപ്പീൽ ചെയ്ത സാഹചര്യത്തിൽ മുനീബ റണ്ണിനായി ശ്രമിച്ചില്ലെന്നും ബാറ്റ് ക്രീസിന് അകത്തായിരുന്നെന്നും റണ്ണൗട്ട് അനുവദിക്കാൻ സാധിക്കില്ലെന്നുമായിരുന്നു പാക്ക് ടീമിന്റെ വാദം. എന്നാൽ അംപയറിന്റെ തീരുമാനം നിയമപ്രകാരമാണെന്ന് എംസിസി വ്യക്തമാക്കി.
റണ്ണിനായി ശ്രമിക്കുന്ന സാഹചര്യത്തിൽ മാത്രമേ റണ്ണൗട്ട് നിയമം ബാധകമാകൂ. ഇവിടെ മുനീബ ക്രീസിനു പുറത്താണ് സ്റ്റാൻസ് എടുത്തിരുന്നത്. പന്ത് നേരിട്ട ശേഷം മുനീബ തിരികെ ക്രീസിൽ കയറിയില്ല. ഈ സാഹചര്യത്തിൽ ഔട്ട് വിധിക്കാൻ അംപയർക്ക് അധികാരമുണ്ടെന്ന് എംസിസി വ്യക്തമാക്കി.
English Summary:








English (US) ·