ഏക സാക്ഷി മൊഴിമാറ്റി, തെളിവുകളുമില്ല; നടന്മാർക്കെതിരെയുള്ള ബലാത്സം​ഗക്കേസ് അവസാനിപ്പിക്കാൻ പോലീസ്

7 months ago 6

ആർ. അനന്തകൃഷ്ണൻ\ മാതൃഭൂമി ന്യൂസ്

11 June 2025, 12:00 PM IST

Jayasurya-Balachandramenon

ജയസൂര്യ, ബാലചന്ദ്രമേനോൻ | ഫോട്ടോ: വി.പി. പ്രവീൺകുമാർ, മധുരാജ് | മാതൃഭൂമി

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെടുത്ത കേസുകൾക്കുപിന്നാലെ പ്രമുഖ നടന്മാർക്കെതിരെയുള്ള നിയമനടപടികളും അവസാനിപ്പിക്കാനൊരുങ്ങി പോലീസ്. ജയസൂര്യ, ബാലചന്ദ്രമേനോൻ എന്നിവർക്കെതിരായ ബലാത്സം​ഗക്കേസുകളാണ് അവസാനിപ്പിക്കാനൊരുങ്ങുന്നത്. ഇരുവർക്കുമെതിരെ തെളിവൊന്നുമില്ലെന്നാണ് അന്വേഷണസംഘത്തിന്റെ നി​ഗമനം.

ഹേമാ കമ്മിറ്റിക്ക് മുമ്പിൽ നൽകിയ മൊഴികൾക്കപ്പുറം പുതിയത് നൽകാൻ പരാതിക്കാർ തയ്യാറാവാതിരുന്നതോടെയാണ് ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലെടുത്ത കേസുകൾ അവസാനിപ്പിക്കാൻ നേരത്തേ പോലീസ് തീരുമാനിച്ചത്. ഇക്കൂട്ടത്തിൽ ഏറ്റവും ചർച്ചയായ കേസുകളിലൊന്നാണ് ജയസൂര്യക്കും ബാലചന്ദ്രമേനോനും എതിരെയുള്ളത്. ഇവർ ഇരുരേയും കൂടാതെ മണിയൻപിള്ള രാജു, മുകേഷ് എന്നിവരടക്കം ഏഴുപേർക്കെതിരെ ഒരു നടി പരാതി ഉന്നയിച്ചിരുന്നു. ഇതിൽ 2008-ൽ തിരുവനന്തപുരത്ത് നടന്ന ഒരു സിനിമാ ചിത്രീകരണത്തിനിടെ തന്നെ ജയസൂര്യയും ബാലചന്ദ്രമേനോനും പീഡിപ്പിച്ചെന്നാണ് നടി പരാതിയിൽ പറഞ്ഞത്.

നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ജയസൂര്യക്കും ബാലചന്ദ്രമേനോനും എതിരെ പോലീസ് ബലാത്സം​ഗക്കുറ്റം ചുമത്തി കേസെടുത്തത്. പരാതി നടന്ന കാലയളവിൽ സെക്രട്ടേറിയറ്റിൽ വെച്ചായിരുന്നു ജയസൂര്യയുടെ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്. സെക്രട്ടേറിയറ്റിന്റെ ശൗചാലയത്തിൽവെച്ച് ജയസൂര്യ പീഡിപ്പിക്കാൻ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇങ്ങനെയൊരു സംഭവം നടന്നതിന് തെളിവുകണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല. സെക്രട്ടേറിയറ്റിലെ രേഖകൾ പ്രകാരം സെക്രട്ടേറിയറ്റ് വളപ്പിൽ മാത്രമാണ് സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ടായിരുന്നത്. കൂടാതെ ശൗചാലയം ഉണ്ടായിരുന്ന ഭാ​ഗം ഇപ്പോൾ ഓഫീസ് മുറിയാക്കിമാറ്റി പ്രവർത്തിക്കുകയാണ്. അതുകൊണ്ട് ഈ സ്ഥലം തിരിച്ചറിയാൻ പരാതിക്കാരിക്ക് കഴിഞ്ഞതുമില്ല.

കേസിൽ മറ്റുസാക്ഷികൾ ഇല്ലാത്തതുകൊണ്ടുമാണ് ഇതവസാനിപ്പിക്കാൻ പോലീസ് ആലോചിക്കുന്നത്. ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിക്കാരി ബാലചന്ദ്രമേനോനെതിരെ പറഞ്ഞത്. ഈ ഹോട്ടലിൽ ബാലചന്ദ്രമേനോൻ താമസിച്ചതിന് തെളിവുണ്ടെങ്കിലും നടി സംഭവം നടന്നെന്ന് പറയുന്ന ദിവസമോ അതിനടുത്ത ദിവസങ്ങളിലോ ഇവിടെ എത്തിയതിന് ഒരു തെളിവുമില്ല. ടവർ ലൊക്കേഷനും കൃത്യമായി ലഭിച്ചിട്ടില്ല. തനിക്കുവേണ്ടി സാക്ഷിപറയാൻ നടി ഒരു ജൂനിയർ ആർട്ടിസ്റ്റിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാൽ താനൊന്നും കണ്ടിട്ടില്ലെന്നാണ് ഇവർ മൊഴിനൽകിയത്.

ഇതോടെയാണ് അന്വേഷണം കൂടുതൽ പ്രതിസന്ധിയിലായത്. ഇക്കാരണങ്ങളാലാണ് ജയസൂര്യക്കും ബാലചന്ദ്ര മേനോനുമെതിരായ നടപടികൾ അവസാനിപ്പിക്കാൻ അന്വേഷണസംഘം ആലോചിക്കുന്നത്.

Content Highlights: Police to driblet rape cases against actors Jayasurya & Balachandra Menon owed to deficiency of evidence

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article