Published: November 23, 2025 06:18 PM IST
1 minute Read
മുംബൈ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ കെ.എൽ. രാഹുൽ ഇന്ത്യൻ ടീമിനെ നയിക്കും. ഏകദിന ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും പരുക്കേറ്റു പുറത്തായതോടെയാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് രാഹുലിനെ പരിഗണിച്ചത്. സൂപ്പര്‍ താരങ്ങളായ രോഹിത് ശർമയും വിരാട് കോലിയും ടീമിലുണ്ട്. രാഹുലിനു പുറമേ വിക്കറ്റ് കീപ്പർമാരായ ഋഷഭ് പന്തും ധ്രുവ് ജുറേലും 15 അംഗ ടീമിൽ ഇടം കണ്ടെത്തി.
അതേസമയം മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്തിയില്ല. സ്പിൻ ബോളർ അക്ഷര്‍ പട്ടേൽ, പേസർ മുഹമ്മദ് സിറാജ് എന്നിവരും ടീമില്‍ ഇല്ല. രവീന്ദ്ര ജഡേജ, തിലക് വർമ, ഋതുരാജ് ഗെയ്ക്‌വാദ് എന്നിവർ മടങ്ങിയെത്തി. നവംബർ 30നാണ് മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം.
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം– രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, വിരാട് കോലി, തിലക് വർമ, കെ.എൽ. രാഹുൽ (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വാഷിങ്ടന്‍ സുന്ദർ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, ഋതുരാജ് ഗെയ്‍ക്‌വാദ്, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, ധ്രുവ് ജുറേൽ.
English Summary:








English (US) ·