27 August 2025, 08:28 PM IST

വിരാട് കോലിയും രോഹിത് ശർമയും | AFP
ന്യൂഡല്‍ഹി: ഐസിസിയുടെ ഏകദിന റാങ്കിങ്ങില്‍ ആധിപത്യം തുടര്‍ന്ന് ഇന്ത്യന്‍ ബാറ്റര്‍മാര്‍. ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ നാലുസ്ഥാനങ്ങളില്‍ മൂന്ന് സ്ഥാനങ്ങളില്‍ ഇന്ത്യന്‍ താരങ്ങളുണ്ട്. റാങ്കിങ്ങില്‍ യുവതാരം ശുഭ്മാന്‍ ഗില്‍ ഒന്നാമത് തുടരുമ്പോള്‍ രണ്ടാമത് രോഹിത് ശര്‍മയാണ്. വിരാട് കോലി നാലാമതാണ്.
784 റേറ്റിങ് പോയന്റുകളോടെയാണ് ഗില്‍ ഒന്നാമത് തുടരുന്നത്. രോഹിത്തിന് 756 പോയന്റാണുള്ളത്. ബാറ്റര്‍മാരില്‍ മൂന്നാമത് പാക് താരം ബാബര്‍ അസമാണ്. 739 റേറ്റിങ് പോയന്റാണ് താരത്തിനുള്ളത്. 736 റേറ്റിങ്ങുമായി കോലി തൊട്ടുപിന്നിലുണ്ട്. കിവീസ് താരം ഡാരില്‍ മിച്ചലാണ് അഞ്ചാമത്.
ഏകദിന റാങ്കിങ്ങില്‍ ഓസീസ് താരങ്ങളും മികച്ച നേട്ടമുണ്ടാക്കി. ഒരു സ്ഥാനം മെച്ചപ്പെടുത്തി ട്രാവിസ് ഹെഡ് 11-ാം സ്ഥാനത്തെത്തി. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി മിച്ചല്‍ മാര്‍ഷ് 44-ാം സ്ഥാനത്തും ജോഷ് ഇംഗ്ലിസ് 23 സ്ഥാനങ്ങള്‍ കടന്ന് 64-ാമതുമെത്തി. ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത് കാമറൂണ്‍ ഗ്രീനാണ്. താരം 40-സ്ഥാനങ്ങള്‍ കടന്ന് 78-ാം റാങ്കിലെത്തി.
Content Highlights: icc odi ranking kohli rohit green








English (US) ·