ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് സ്മൃതി മന്ഥന; തിരിച്ചുവരവ് നീണ്ട ആറു വർഷങ്ങൾക്കു ശേഷം!

7 months ago 6

മനോരമ ലേഖകൻ

Published: June 18 , 2025 10:38 AM IST

1 minute Read

smriti-mandhana
സ്മൃതി മന്ഥന (ഫയൽ ചിത്രം)

ദുബായ്∙ വനിതാ ബാറ്റർമാരുടെ ഏകദിന ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യക്കാരി സ്മൃതി മന്ഥന വീണ്ടും ഒന്നാം സ്ഥാനത്ത്. 6 വർഷത്തിനു ശേഷമാണ് സ്മൃതി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തുന്നത്. ഇംഗ്ലണ്ടിന്റെ നാറ്റ് സിവർ ബ്രെന്റാണ് രണ്ടാമത്.

ആദ്യ പത്തിൽ മറ്റ് ഇന്ത്യൻ താരങ്ങളില്ല. 14–ാം സ്ഥാനത്തുള്ള ജമൈമ റോഡ്രിഗസാണ് സ്മൃതിക്കു പിന്നിലുള്ള ഇന്ത്യൻ താരം. ട്വന്റി20 ബാറ്റർ റാങ്കിങ്ങിൽ സ്മൃതി നാലാം സ്ഥാനത്തുണ്ട്.

English Summary:

Smriti Mandhana's instrumentality to the apical of the ICC Women's ODI rankings marks a important accomplishment for Indian cricket. Her emergence to the apical spot aft six years highlights her accordant show and dominance successful the game.

Read Entire Article